advertisement

'നീതിസാരം' ജില്ലാതല ക്വിസ് മത്സരത്തിൽ മാനാഞ്ചിറ ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ഒന്നാമത്

Last Updated:

ഫാറൂഖ് ട്രെയിനിങ് കോളേജില്‍ നടന്ന പരിപാടി അസി. എക്‌സൈസ് കമീഷണര്‍ ആര്‍ എന്‍ ബൈജു ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് സര്‍വകലാശാല എന്‍.എസ്.എസ്. പ്രോഗ്രാം കോഓഡിനേറ്റര്‍ ഡോ. വി വിജയകുമാര്‍ മുഖ്യാതിഥിയായി.

നിയമസാക്ഷരതാ ക്വിസ് മത്സരം ഉദ്ഘാടനം
നിയമസാക്ഷരതാ ക്വിസ് മത്സരം ഉദ്ഘാടനം
സംസ്ഥാന എക്‌സൈസ് വിമുക്തി മിഷന്‍, കാലിക്കറ്റ് സര്‍വകലാശാല എന്‍.എസ്.എസ്. സെല്‍, ഫാറൂഖ് ട്രെയിനിങ് കോളേജ് എന്‍.എസ്.എസ്. യൂണിറ്റ് എന്നിവയുടെ നേതൃത്വത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി 'നീതിസാരം' എന്ന പേരില്‍ ജില്ലാതല നിയമ സാക്ഷരതാ ക്വിസ് മത്സരം സംഘടിപ്പിച്ചു. ഫാറൂഖ് ട്രെയിനിങ് കോളേജില്‍ നടന്ന പരിപാടി അസി. എക്‌സൈസ് കമീഷണര്‍ ആര്‍ എന്‍ ബൈജു ഉദ്ഘാടനം ചെയ്തു.
കാലിക്കറ്റ് സര്‍വകലാശാല എന്‍.എസ്.എസ്. പ്രോഗ്രാം കോഓഡിനേറ്റര്‍ ഡോ. വി വിജയകുമാര്‍ മുഖ്യാതിഥിയായി. ഫാറൂഖ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ടി മുഹമ്മദ് സലീം അധ്യക്ഷനായി. ജില്ലാ വിമുക്തി മിഷന്‍ കോഓഡിനേറ്റര്‍ ടി വി ജിതേഷ്, എക്‌സൈസ് വകുപ്പ് പ്രിവൻ്റീവ് ഓഫീസര്‍ എന്‍ ജലാലുദ്ദീന്‍, ജില്ലാ വിമുക്തി മിഷന്‍ മാനേജര്‍ ടി എം ശ്രീനിവാസന്‍, എന്‍.എസ്.എസ്. ജില്ലാ കോഓഡിനേറ്റര്‍ ഫസീല്‍ അഹമ്മദ്, ഗവ. ലോ കോളേജ് അസി. പ്രൊഫസര്‍ ബി എസ് ബിനീഷ് കുമാര്‍, ഫാറൂഖ് ട്രെയിനിങ് കോളേജ് അസി. പ്രൊഫസര്‍ ഡോ. സി നൗഫല്‍, ഗവ. ലോ കോളേജ് അസി. പ്രൊഫസര്‍ ആയിഷ സന, എന്‍.എസ്.എസ്. വോളണ്ടിയര്‍ സെക്രട്ടറി അലീന ദീപ ഷാജി, ഷിയാദ് ഹസ്സന്‍ എന്നിവര്‍ സംസാരിച്ചു.
advertisement
മത്സരത്തില്‍ മാനാഞ്ചിറ ഗവ. കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ ഒന്നും മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് രണ്ടും മര്‍കസ് ലോ കോളേജ് മൂന്നും സ്ഥാനം നേടി. വിജയികള്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പരിപാടിയുടെ ഭാഗമായി നിയമ സാക്ഷരത ബോധവത്കരണവും സംവാദവും സംഘടിപ്പിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
'നീതിസാരം' ജില്ലാതല ക്വിസ് മത്സരത്തിൽ മാനാഞ്ചിറ ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ഒന്നാമത്
Next Article
advertisement
അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് മടങ്ങിയ മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു
അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് മടങ്ങിയ മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു
  • അങ്കണവാടിയില്‍ നിന്ന് അമ്മയോടൊപ്പം മടങ്ങുമ്പോള്‍ പിക്കപ്പ് ഇടിച്ച് ആര്യന്‍ മരണപ്പെട്ടു.

  • കൂടത്താംപൊയില്‍ അങ്കണവാടിക്ക് സമീപം ഉച്ചക്ക് 3 മണിയോടെയാണ് അപകടം ഉണ്ടായത്.

  • പേരാമ്പ്ര ധീര ഗ്യാസ് ഏജന്‍സിയുടെ പിക്കപ്പ് റിവേഴ്സ് വന്നതോടെ കുട്ടിയുടെ ദേഹത്ത് കയറി.

View All
advertisement