advertisement

കുഞ്ഞിനെ ബക്കറ്റിൽ ഉപേക്ഷിച്ച സംഭവം; പൊക്കിള്‍ക്കൊടി സ്വയം മുറിച്ചെന്ന് യുവതി

Last Updated:

ഇന്നലെ യുവതിയുടെ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് പൊക്കിൾക്കൊടി മുറിക്കാനെടുത്ത കൃതിക കണ്ടെത്തി. 

ആലപ്പുഴ: പ്രസവിച്ചയുടൻ അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച നവജാത ശിശുവിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയെന്ന് കോട്ടയം മെഡിക്കൽ കോളജ് അധികൃതർ. സംഭവത്തിനു ശേഷം കുട്ടികളുടെ ആശുപത്രിയിലെ അതിതീവ്രപരിചരണ വിഭാഗത്തിൽ ഓക്സിജന്റെ സഹായത്തോടെയാണ് കുഞ്ഞ് കഴിഞ്ഞിരുന്നത്. ഇന്നലെ വൈകുന്നേരം മുതൽ സ്വാഭാവികമായി ശ്വസിച്ചു തുടങ്ങിയെന്നും നവജാത ശിശുക്കളുടെ ഭക്ഷണങ്ങൾ കഴിച്ചു തുടങ്ങിയതായും ആശുപത്രി അധികൃതർ അറിയിച്ചു.
എന്നാൽ അപകടനില പൂർണമായും തരണം ചെയ്തിലെന്നും അതിനാൽ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും ഉടൻ മാറ്റില്ലെന്നും അധികൃതർ പറഞ്ഞു.
കുട്ടിയെ ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ മാതാവിനെ പൊലീസ് ചോദ്യം ചെയ്തു. കുഞ്ഞ് മരിച്ചുവെന്നു കരുതിയാണു ബക്കറ്റിൽ ഉപേക്ഷിച്ചതെന്ന മറുപടിയാണു ആറന്മുള കോട്ട സ്വദേശിയായ യുവതി നൽകിയത്. കുഞ്ഞിനെ എന്തു കൊണ്ട് ആശുപത്രിയിൽ എത്തിച്ചില്ലെന്ന ചോദ്യത്തിനു കൃത്യമായ ഉത്തരം കിട്ടിയില്ല. കൃതിക ഉപയോഗിച്ച് സ്വയം പൊക്കിൾക്കൊടി മുറിക്കുകയായിരുന്നെന്നാണു യുവതിയുടെ മൊഴി. ഇന്നലെ യുവതിയുടെ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് പൊക്കിൾക്കൊടി മുറിക്കാനെടുത്ത കൃതിക കണ്ടെത്തി.
advertisement
സംഭവത്തിൽ യുവതി ചികിത്സയിൽ കഴിയുന്ന ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് ആറന്മുള എസ്ഐ അലോഷ്യസ് അലക്സാണ്ടറുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തത്. യുവതിയുമായി അകന്നു കഴിയുന്ന ഭർത്താവ്, യുവതിക്കൊപ്പം ആശുപത്രിയിലെത്തിയ അമ്മ എന്നിവരിൽ നിന്നു വിശദാംശങ്ങൾ തേടി. ഡോക്ടറുടെ മൊഴിയുമെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കുഞ്ഞിനെ ബക്കറ്റിൽ ഉപേക്ഷിച്ച സംഭവം; പൊക്കിള്‍ക്കൊടി സ്വയം മുറിച്ചെന്ന് യുവതി
Next Article
advertisement
20 കോടി ക്രിസ്മസ് ബംപർ തർക്കം; ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് ലോട്ടറി വകുപ്പ്
20 കോടി ക്രിസ്മസ് ബംപർ തർക്കം; ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് ലോട്ടറി വകുപ്പ്
  • 20 കോടി രൂപയുടെ ക്രിസ്മസ് ബംപർ ലോട്ടറി തർക്കത്തിൽ ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകും

  • ലോട്ടറി ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിക്കുക ഉടമയുടെ ഉത്തരവാദിത്വമാണെന്ന് ലോട്ടറി വകുപ്പ്

  • ഹൈക്കോടതിയുടെ അന്തിമ നിർദേശങ്ങൾക്കനുസരിച്ച് മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ

View All
advertisement