പാലക്കാട് വടക്കഞ്ചേരിയിൽ മോഷണം പോയ കോഴികളെ കൊന്ന് കെട്ടി തൂക്കിയ നിലയിൽ കണ്ടെത്തി

Last Updated:

വടക്കഞ്ചേരി പാളയം സ്വദേശി സുരേഷിൻ്റെ വീട്ടിലെ കോഴികളാണ് മോഷണം പോയത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
പാലക്കാട്: വടക്കഞ്ചേരിയിൽ ഒരാഴ്ച മുൻപ് മോഷണം പോയ വളർത്തു കോഴിയെ കൊന്ന് കെട്ടിതൂക്കിയ നിലയിൽ കണ്ടെത്തി. വടക്കഞ്ചേരി പാളയം സ്വദേശി സുരേഷിൻ്റെ വീട്ടിൽ നിന്നും മോഷണം പോയ മൂന്നു കോഴികളിൽ രണ്ടെണ്ണത്തിനെയാണ് കൊന്ന് കെട്ടി തൂക്കിയ നിലയിൽ കണ്ടെത്തിയത്‌.
കഴിഞ്ഞ ദിവസം സുരേഷിൻ്റെ വീട്ടിലെ രണ്ടു വളർത്തുനായ്ക്കളെ വിഷം കൊടുത്ത് കൊന്നതായും പരാതിയുണ്ട്. ഒക്ടോബർ 18നാണ് വടക്കഞ്ചേരി പാളയം സ്വദേശി സുരേഷിൻ്റെ വീട്ടിലെ രണ്ടു വളർത്തുനായ്ക്കളെ കൂടിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തിയത്. ഇതേദിവസം തന്നെ ഈ വീട്ടിൽ നിന്നും മൂന്നു കോഴികളും മോഷണം പോയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് വീടിന് സമീപത്തെ വൈദ്യുത പോസ്റ്റിൽ രണ്ടു കോഴികളെ കൊന്ന് കെട്ടി തൂക്കിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നിൽ ആരാണെന്നത് സംബന്ധിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല.
advertisement
യൂത്ത് കോൺഗ്രസ് നേതാവ് പാളയം പ്രദീപിൻ്റെ ഡ്രൈവറായി ജോലി ചെയ്തു വരികയാണ് സുരേഷ്. നേരത്തേയും സുരേഷിൻ്റെ വീട്ടിൽ നിന്ന് കോഴികൾ മോഷണം പോയിരുന്നു. നായ്ക്കളെ ചത്തനിലയിൽ കണ്ടെത്തിയ കൂടിന് സമീപം വിഷം കലർത്തിയ മാംസാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. സംഭവത്തിൽ വടക്കഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു. രാഷ്ട്രീയ സംഘർഷങ്ങൾ നടക്കുന്ന മേഖലയാണെങ്കിലും സമീപ കാലത്തൊന്നും അത്തരം പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്ന് സുരേഷ് പറയുന്നു. വ്യക്തി വൈരാഗ്യമാവാം ഈ സംഭവങ്ങൾക്ക് പിന്നിലെന്നാണ് പൊലീസിൻ്റെ നിഗമനം.
advertisement
Summary: Stolen chicken from Palakkad found hanging from a pole. Three chicken were lost from the home of Suresh and two were found hung
മലയാളം വാർത്തകൾ/ വാർത്ത/Crime/
പാലക്കാട് വടക്കഞ്ചേരിയിൽ മോഷണം പോയ കോഴികളെ കൊന്ന് കെട്ടി തൂക്കിയ നിലയിൽ കണ്ടെത്തി
Next Article
advertisement
'ഐഷാ പോറ്റി വര്‍ഗവഞ്ചക, സ്ഥാനമാനങ്ങളോട് ആര്‍ത്തി; മറികടക്കാനുള്ള കരുത്ത് കൊല്ലത്ത് പാര്‍ട്ടിക്കുണ്ട്': മേഴ്സിക്കുട്ടിയമ്മ
'ഐഷാ പോറ്റി വര്‍ഗവഞ്ചക, സ്ഥാനമാനങ്ങളോട് ആര്‍ത്തി; മറികടക്കാനുള്ള കരുത്ത് കൊല്ലത്ത് പാര്‍ട്ടിക്കുണ്ട്': മേഴ്സിക്കുട്
  • മേഴ്സിക്കുട്ടിയമ്മ ഐഷാ പോറ്റിയെ വർഗവഞ്ചകയെന്നും സ്ഥാനമാനങ്ങൾക്കുള്ള ആർത്തി കാണിച്ചുവെന്നും പറഞ്ഞു

  • ഐഷാ പോറ്റിയുടെ പാർട്ടി വിടൽ കൊല്ലം സിപിഎം ശക്തമായി നേരിടുമെന്നും പ്രതിഷേധം ആവശ്യമില്ലെന്നും വ്യക്തമാക്കി

  • വഞ്ചനയെ നേരിടാൻ കൊല്ലം ജില്ലയിൽ പാർട്ടിക്ക് മുഴുവൻ ശക്തിയുണ്ടെന്ന് മേഴ്സിക്കുട്ടിയമ്മ.

View All
advertisement