പ്രണയാഭ്യർഥന നിരസിച്ചതിന് വർക്കലയിൽ വിദ്യാർത്ഥിനിയെ റോഡിൽ തടഞ്ഞു നിർത്തി മർദിച്ചു; യുവാവ് പിടിയിൽ

Last Updated:

ട്യൂഷന് പോയി ബസ്സിൽ തിരികെ വീട്ടിലേക്ക് വരുമ്പോൾ യുവാവ് കൂടെ കയറുകയും വിദ്യാർത്ഥിനി ഇരുന്ന സീറ്റിന് തൊട്ടടുത്തു ഇരിക്കുകയും കുട്ടിയുടെ കയ്യിൽ പിടിക്കുകയും ചെയ്തു.

തിരുവനന്തപുരം: പ്രണയാഭ്യർഥന നിരസിച്ചതിന് വർക്കലയിൽ 16 കാരിയെ റോഡിൽ തടഞ്ഞു നിർത്തി മർദിച്ചു. വർക്കല വെട്ടൂർ സ്വദേശിനിയായ പെൺകുട്ടിയെയാണ് വിളഭാഗം സ്വദേശി കൃഷ്ണരാജ് (23) എന്ന യുവാവ് മർദിച്ചത്. സംഭവത്തിൽ പ്രതി പിടിയിൽ. തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം.
നിരന്തരമായി കൃഷ്ണരാജ് പെൺകുട്ടിയോട് പ്രണയാഭ്യർത്ഥനയുടെ പേരിൽ ശല്യം ചെയ്തിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞദിവസം കടയ്ക്കാവൂരിൽ ട്യൂഷന് പോയി ബസ്സിൽ തിരികെ വീട്ടിലേക്ക് വരുമ്പോൾ യുവാവ് കൂടെ കയറുകയും വിദ്യാർത്ഥിനി ഇരുന്ന സീറ്റിന് തൊട്ടടുത്തു ഇരിക്കുകയും കുട്ടിയുടെ കയ്യിൽ പിടിക്കുകയും ചെയ്തു. തുടർന്ന് പ്രണയാഭ്യർഥന നടത്തുകയായിരുന്നു. എന്നാൽ പെൺക്കുട്ടി പ്രണയം നിരസിക്കുകയും ഇതിന്റെ വൈരാഗ്യത്താൽ പെൺകുട്ടി വെട്ടൂർ ജംഗ്ഷനിൽ ബസ് ഇറങ്ങി വീട്ടിലേക്ക് പോകുന്ന വഴിയിലാണ് ഇയാൾ റോഡിൽ തടഞ്ഞ് നിർത്തി മർദിച്ചത്. പെൺകുട്ടിയുടെ തലയ്ക്കും ചെവിക്കുമാണ് അടിയേറ്റത്.
advertisement
പെണ്കുട്ടി നിലവിളിക്കുകയും നാട്ടുകാർ ഓടി കൂടുകയും ചെയ്‌തെങ്കിലും യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പെൺകുട്ടി വർക്കല തലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. യുവാവിന്റെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പോക്സോ വകുപ്പുകൾ കൂടി യുവവിന്മേൽ ചുമത്തിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പ്രണയാഭ്യർഥന നിരസിച്ചതിന് വർക്കലയിൽ വിദ്യാർത്ഥിനിയെ റോഡിൽ തടഞ്ഞു നിർത്തി മർദിച്ചു; യുവാവ് പിടിയിൽ
Next Article
advertisement
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
  • ഡോ. സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റി സംഘം തവളകളുടെ പുതിയ കണ്ടെത്തൽ നടത്തി.

  • ഇരുനിറത്തവളയും അപാതാനി കൊമ്പന്‍ തവളയും ഭീഷണിയുണ്ടാകുമ്പോൾ വ്യത്യസ്ത രീതിയിൽ പ്രതികരിക്കുന്നു.

  • ഇന്ത്യയിൽ ആദ്യമായി തവളകളുടെ പ്രതിരോധ പ്രതികരണ തന്ത്രങ്ങൾ കണ്ടെത്തിയതായി ഗവേഷകർ സ്ഥിരീകരിച്ചു.

View All
advertisement