മൂവാറ്റുപുഴയിൽ വിദ്യാർത്ഥിനി ബൈക്ക് ഇടിച്ച് മരിച്ച സംഭവം; ബൈക്ക് ഓടിച്ചയാൾക്കെതിരെ നരഹത്യാ കുറ്റം
- Published by:Naseeba TC
- news18-malayalam
Last Updated:
ഇന്നലെ വൈകിട്ടാണ് മൂവാറ്റുപുഴ നിർമല കോളേജിന് മുന്നിൽ ബൈക്ക് ഇടിച്ച് നമിത എന്ന വിദ്യാർത്ഥിനി മരിച്ചത്
മൂവാറ്റുപുഴയിൽ ബൈക്ക് ഇടിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ബൈക്ക് ഓടിച്ചയാൾക്കെതിരെ കുറ്റകരമായ നരഹത്യ ചുമത്തി. ഏനാനെല്ലൂർ സ്വദേശി ആൻസൺ റോയിക്കെതിരെയാണ് കുറ്റം ചുമത്തിയത്. അമിത വേഗവും അലക്ഷ്യമായ ഡ്രൈവിംഗുമാണ് അപകടത്തിന് കാരണം എന്ന് കണ്ടെത്തിയതിനെ തുടർന്ന് ആൻസന്റെ ലൈസൻസും റദ്ദ് ചെയ്യും. മോട്ടോർ വാഹനവകുപ്പ് ഇന്ന് സംഭവ സ്ഥലത്ത് പരിശോധന നടത്തും.
Also Read- പുല്ലരിയാൻ പോയയാളെ പുഴയിൽ കാണാതായി; അജ്ഞാതജീവി വലിച്ചിഴച്ചുകൊണ്ടുപോയെന്ന് സംശയം
ഇന്നലെ വൈകിട്ടാണ് മൂവാറ്റുപുഴ നിർമല കോളേജിന് മുന്നിൽ ബൈക്ക് ഇടിച്ച് നമിത എന്ന വിദ്യാർത്ഥിനി മരിച്ചത്. നിർമല കോളേജിലെ അവസാന വർഷ വിദ്യാർത്ഥിനിയായിരുന്നു നമിത.നമിതയുടെ സുഹൃത്ത് അനുശ്രീക്കും പരുക്കേറ്റിരുന്നു.
ബൈക്ക് ഓടിച്ച ആൻസൺ റോയിക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. ഇയാൾ ഇപ്പോൾ ചികിത്സയിലാണ്. തിരക്കേറിയ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ നമിതയേയും അനുശ്രീയ്ക്കും അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നമിതയുടെ ജീവൻ രക്ഷിക്കാനായില്ല.
Location :
Muvattupuzha,Ernakulam,Kerala
First Published :
July 27, 2023 9:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മൂവാറ്റുപുഴയിൽ വിദ്യാർത്ഥിനി ബൈക്ക് ഇടിച്ച് മരിച്ച സംഭവം; ബൈക്ക് ഓടിച്ചയാൾക്കെതിരെ നരഹത്യാ കുറ്റം