പുല്ലരിയാൻ പോയയാളെ പുഴയിൽ കാണാതായി; അജ്ഞാതജീവി വലിച്ചിഴച്ചുകൊണ്ടുപോയെന്ന് സംശയം
- Published by:Anuraj GR
- news18-malayalam
Last Updated:
അജ്ഞാത ജീവിയുടെ ആക്രമണമുണ്ടായോ എന്നും സംശയിക്കുന്നുണ്ട്. പ്രദേശത്ത് വലിച്ചിഴച്ചതിന്റെ അടയാളങ്ങളുണ്ടെന്ന് നാട്ടുകാർ പറയുന്നു
സുൽത്താൻ ബത്തേരി: പശുവിന് പുല്ലരിയാൻ പോയ ആളെ പുഴയിൽ കാണാതായി. വയനാട് കാരാപ്പുഴ മുരണി ഈഴാനിക്കൽ സുരേന്ദ്രൻ (59) എന്നയാളെ ആണ് പുഴയിൽ കാണാതായത്. കാരാപ്പുഴ ഡാമിൽനിന്ന് വെള്ളമൊഴുകുന്ന മുരണി ഭാഗത്തെ കുണ്ടു വയൽപുഴയിലാണ് സുരേന്ദ്രനെ കാണാതായത്. സംഭവത്തെ തുടർന്ന് നാട്ടുകാരും പൊലീസും എൻ ഡി ആർ എഫ് സംഘവും ചേർന്ന് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ പുഴയോരത്ത് പശുവിന് പുല്ലരിയാൻ പോയ സുരേന്ദ്രനെ കാണാതാകുകയായിരുന്നു. അജ്ഞാത ജീവിയുടെ ആക്രമണമുണ്ടായോ എന്നും സംശയിക്കുന്നുണ്ട്. പ്രദേശത്ത് വലിച്ചിഴച്ചതിന്റെ അടയാളങ്ങളുണ്ടെന്ന് നാട്ടുകാർ പറയുന്നു.
പുഴയോരത്തേക്ക് ഏതോ അജ്ഞാതജീവി സുരേന്ദ്രനെ വലിച്ചിഴച്ച് കൊണ്ടുപോയെന്നാണ് നാട്ടുകാര്‍ പറയുന്നത്. സമീപത്ത് പുല്ലിലൂടെ വലിച്ച് കൊണ്ടുപോയ പാടുകളുണ്ട്. സുല്‍ത്താൻ ബത്തേരിയില്‍നിന്ന് ഫയര്‍ഫോഴ്സ്, എൻ.ഡി.ആര്‍.എഫ് ടീം സ്ഥലത്തെത്തിയിട്ടുണ്ട്. ഒപ്പം മീനങ്ങാടി പൊലീസും ഗ്രാമ പഞ്ചായത്ത് അധികൃതരും നാട്ടുകാരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
advertisement
സുരേന്ദ്രനെ കൊണ്ട് പോയത് മുതലയാണെന്നും സംശയിക്കുന്നുണ്ട്. കാരാപ്പുഴയില്‍ നിന്ന് വെള്ളം ഒഴുക്കി വിടുന്ന സ്ഥലമാണിത്. സംഭവത്തെ തുടർന്ന് കാരാപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ താത്ക്കാലികമായി അടച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Wayanad,Kerala
First Published :
July 26, 2023 5:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പുല്ലരിയാൻ പോയയാളെ പുഴയിൽ കാണാതായി; അജ്ഞാതജീവി വലിച്ചിഴച്ചുകൊണ്ടുപോയെന്ന് സംശയം