സീറോ മലബാര്‍ സഭ വിറ്റ ഭൂമി കണ്ടുകെട്ടി

Last Updated:
കൊച്ചി: സീറോ മലബാര്‍ സഭിയെ വിവാദത്തിലാക്കിയ എറണാകുളം - അങ്കമാലി അതിരൂപതയിലെ വിറ്റ ഭൂമി കണ്ടുകെട്ടി. ആദായനികുതി വകുപ്പിന്റേതാണു നടപടി. ഭൂമി വില്‍പ്പനയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച സാജു വര്‍ഗീസിന്റെ ഇടപാടുകള്‍ മരവിപ്പിക്കുകയും ചെയ്തു. പിഴയൊടുക്കാന്‍ സാജുവിന് ആദായ നികുതി വകുപ്പ് നോട്ടിസ് അയച്ചിട്ടുണ്ട്.
സാജു വര്‍ഗീസിന്റെ ആഡംബര വീടും മറ്റ് ആസ്തികളും ആദായനികുതി വകുപ്പ് കണ്ടുകെട്ടി. സാജു വര്‍ഗീസില്‍ നിന്ന് ഭൂമി വാങ്ങിയ വി.കെ ഗ്രൂപ്പിന്റെ ആസ്തികളും കണ്ടുകെട്ടിയിട്ടുണ്ട്. വെട്ടിച്ച നികുതിപ്പണം തിരിച്ചടച്ചാല്‍ ഈ ആസ്തികള്‍ വീണ്ടെടുക്കാമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.
ഇതിനിടെ ഭൂമി ഇടപാടില്‍ ആരോപണവിധേയനായ കര്‍ദിനാള്‍ ആലഞ്ചേരിയെ ആദായനികുതി വകുപ്പ് വീണ്ടും ചോദ്യം ചെയ്‌തേക്കും. നേരത്തെ ആലഞ്ചേരിയെ ആറു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. സഭാ നേതൃത്വത്തിലേക്കും നിയമനടപടി നീളുമെന്ന സൂചനായാണ് സാജുവിനെതിരായ നടപടി നല്‍കുന്ന സൂചന.
advertisement
സാജു വര്‍ഗീസും വി.കെ ഗ്രൂപ്പും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട 20 കോടിയുടെ കണക്ക് മറച്ചുവച്ചെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. 10 കോടി രൂപയുടെ നികുതി വെട്ടിട്ടും കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് ആദായനികുതി വകുപ്പ് നിയമനടപടി തടങ്ങിയത്.
സാജു വര്‍ഗീസിന്റെ വാഴക്കാലയിലുള്ള വീടിന് 4.16 കോടി രൂപയാണ് വിലയിട്ടിരിക്കുന്നത്. വി.കെ ഗ്രൂപ്പ് ഉടമകളുടെ പത്തോളം വസ്തുവകകളും കണ്ടുകെട്ടിയിട്ടുണ്ട്. നേരത്തെ ഇടനിലക്കാരുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.
advertisement
രൂപതയുടെ ഭൂമി ഇടപാട് വിവാദത്തിലായതോടെ കര്‍ദ്ദിനാളിനെ അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് അധികാരത്തില്‍ നിന്ന് നീക്കിയ വത്തിക്കാന്‍ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെ ചുമതല ഏല്‍പിക്കുകയായിരുന്നു. സിനഡ് നടത്തിയ അന്വേഷണത്തിലും അഴിതി കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.
സഭയ്ക്ക് ഉണ്ടായിരിക്കുന്ന 100 കോടിയോളം രൂപയുടെ ബാധ്യത തീര്‍ക്കാന്‍ ഭൂമി വില്പന അടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ വത്തിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നു. ഇതിനായി സഭയുടെ തൃക്കാക്കരയിലുള്ള 12 ഏക്കര്‍ വില്‍ക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. 90 ലക്ഷത്തോളം രൂപയാണ് സഭ ഭൂമി ഇടപാടിനെ തുടര്‍ന്ന് പലിശ ഇനത്തില്‍ മാസംതോറും കൊടുത്തുകൊണ്ടിരിക്കുന്നത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
സീറോ മലബാര്‍ സഭ വിറ്റ ഭൂമി കണ്ടുകെട്ടി
Next Article
advertisement
'കെ എം ഷാജിയുടെ പ്രസ്താവന സുന്നി വിഭാഗത്തെ വേദനിപ്പിക്കുന്നത്, പ്രതിഷേധാർഹം'; ഹമീദ് ഫൈസി അമ്പലക്കടവ്
'കെ എം ഷാജിയുടെ പ്രസ്താവന സുന്നി വിഭാഗത്തെ വേദനിപ്പിക്കുന്നത്, പ്രതിഷേധാർഹം'; ഹമീദ് ഫൈസി അമ്പലക്കടവ്
  • കെ എം ഷാജിയുടെ പ്രസ്താവന സുന്നി വിഭാഗത്തെ വേദനിപ്പിക്കുന്നതും പ്രതിഷേധാർഹവുമാണെന്ന് ഹമീദ് ഫൈസി.

  • മുസ്ലിം ലീഗിൽ സുന്നികൾക്കെതിരായ പ്രതികരണങ്ങൾ ദുർബലപ്പെടുത്താൻ പാർട്ടി സ്ഥാനങ്ങൾ ദുരുപയോഗം ചെയ്യുന്നു.

  • അമൃതാനന്ദമയിയെയും വിശുദ്ധാത്മാക്കളെയും ഒരുപോലെ കാണുന്ന മുജാഹിദ് വിശ്വാസം ഒളിച്ചു കടത്താനാണ് ശ്രമം.

View All
advertisement