സാലറിചലഞ്ച്: സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽ തിരിച്ചടി

Last Updated:
ന്യൂഡൽഹി: സാലറി ചലഞ്ചിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. സാലറി നൽകാന തയ്യാറല്ലാത്തവർ വിസമ്മതപത്രം നൽകണമെന്നുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സുപ്രീംകോടതി ശരിവച്ചു. ഹൈക്കോടതി ഉത്തരവിൽ ഇടപെടാനില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സർക്കാരിന് വേണമെങ്കിൽ വ്യവസ്ഥ ഭേദഗതി ചെയ്യാം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാലറി നൽകാൻ കഴിയാത്തവർ വിസമ്മതപത്രം നൽകണമെന്ന് സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചവരുടെ ഹർജി പരിഗണിച്ച് ഹൈക്കോടതി സർക്കാർ നടപടി സ്റ്റേ ചെയ്യുകയായിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
പണം നൽകാത്തവർ സ്വയം അപമാനിതരാകുന്നതെന്തിന് എന്നും കോടതി ചോദിച്ചു. ഇക്കാര്യത്തിൽ ജനങ്ങൾക്കിടയിൽ വിശ്വാസമുണ്ടാക്കേണ്ടത് സർക്കാരാണെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. പിരിച്ച പണം ദുരിതാശ്വാസത്തിനു തന്നെ ഉപയോഗിക്കുമോയെന്ന് ഉറപ്പില്ലെന്നും കോടതി.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സാലറിചലഞ്ച്: സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽ തിരിച്ചടി
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement