ഓട്ടോ വഴി തിരിച്ചുവിട്ട് യാത്രക്കാരിയെ ബലാത്സംഗം ചെയ്തു; മലപ്പുറത്ത് ഓട്ടോഡ്രൈവർ പിടിയിൽ
- Published by:Naseeba TC
- news18-malayalam
Last Updated:
യുവതി കയറിയതിനു പിന്നാലെ ഓട്ടോ ഡ്രൈവർ വഴി തിരിച്ചുവിടുകയായിരുന്നു
മലപ്പുറം: ഓട്ടോ വഴി തിരിച്ചുവിട്ട് യുവതിയെ ബാലാത്സംഗം ചെയ്ത ഓട്ടോഡ്രൈവർ പിടിയിൽ. മലപ്പുറം വഴിക്കടവിലാണ് യാത്രക്കാരിയെ ബലാത്സംഗം ചെയ്ത ഓട്ടോഡ്രൈവർ പിടിയിലായത്. മരുത സ്വദേശി തോരപ്പ ജലീഷ് ബാബു എന്ന ബാബുവി(41)നെയാണ് വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു യുവതി. വഴിക്കടവിൽ നിന്നാണ് ഓട്ടോയിൽ കയറിയത്. യുവതി കയറിയതിനു പിന്നാലെ ഓട്ടോ ഡ്രൈവർ വഴി തിരിച്ച് വിട്ട് മാമാങ്കര ഇരുൾ കുന്ന് എന്ന സ്ഥലത്തെ കാട്ടിൽ കൊണ്ട് പോയി പീഡിപ്പിച്ചുവെന്നാണ് പരാതി.
യുവതി നൽകിയ പരാതിയിൽ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പ്രത്യേകസംഘം കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. വഴിക്കടവ് പോലീസ് ഇന്‍സ്‌പെക്ടര്‍ മനോജ് പറയറ്റ, എസ്.ഐ.മാരായ ഒ.കെ. വേണു, കെ.ജി. ജോസ്. സിവില്‍ പോലീസ് ഓഫീസര്‍മാരായ റിയാസ് ചീനി, സനൂഷ്, ഷീബ, സുനിത, പ്രസാദ്, ജിതിന്‍, ജോബിനി ജോസഫ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
advertisement
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഫോളോവേഴ്‌സിന്റെ എണ്ണംകൂട്ടാൻ ഭാര്യ കുളിക്കുന്നത് പകർത്തി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് യുവാവ് അറസ്റ്റിൽ
ഭാര്യയുടെ നഗ്‌ന ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച യുവാവ് ഉത്തർപ്രദേശിൽ പിടിയിൽ. സമൂഹമാധ്യമങ്ങളിൽ സജീവമായ സന്ദീപ് എന്ന യുവാവാണ് ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടാൻ ഭാര്യയുടെ കുളിമുറി ദൃശ്യം പങ്കുവച്ചത്. ദൃശ്യം തൻറെ ഫേസ്ബുക്കിൽ പങ്കുവച്ച സന്ദീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം നടന്നത്. ഭാര്യയുടെ പരാതിയിലാണ് നടപടി. ഭാര്യ കുളിക്കുന്ന ദൃശ്യം വിഡിയോ കോളിനിടെയാണ് യുവാവ് പകർത്തിയത്. ഈ വീഡിയോ പിന്നീട് ഫെയ്‌സ്ബുക്കിൽ ഷെയർ ചെയ്യുകയായിരുന്നുവെന്നു.
advertisement
സന്ദീപ് സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. എന്നാൽ ഫോളോവേഴ് കുറവായിരുന്നത് ഇയാളെ നിരാശപ്പെടുത്തിയിരുന്നു. എങ്ങിനെയും ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടണം എന്ന ചിന്തയിലാണ് ഭാര്യയുടെ കുളിമുറി ദൃശ്യം ഇയാൾ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. സന്ദീപും യുവതിയും തമ്മിലുള്ള വിവാഹം മൂന്ന് വർഷം മുമ്പാണ് കഴിഞ്ഞത്. ആ സമയത്ത് സന്ദീപ് ദില്ലിയിലായിരുന്നു ജോലി ചെയ്തിരുന്നത്. ദില്ലിയിൽ നിന്നും സന്ദീപ് ഒരിക്കൽ ഭാര്യയെ വിഡിയോ കോൾ ചെയ്ത സമയത്ത് അവർ കുളിക്കുകയായിരുന്നു. വീഡിയോ കോൾ ഓണായിരുന്നതിനാൽ സന്ദീപ് ഭാര്യ കുളിക്കുന്ന ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത് തൻറെ മൊബൈൽ ഫോണിൽ സൂക്ഷിച്ചു. ഇത് യുവതി അറിഞ്ഞിരുന്നില്ല.
Location :
First Published :
September 04, 2022 11:23 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഓട്ടോ വഴി തിരിച്ചുവിട്ട് യാത്രക്കാരിയെ ബലാത്സംഗം ചെയ്തു; മലപ്പുറത്ത് ഓട്ടോഡ്രൈവർ പിടിയിൽ