ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സംശയം; 8 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് മുക്കികൊന്നു
- Published by:Naseeba TC
- news18-malayalam
Last Updated:
ഭാര്യ ഉറങ്ങിക്കിടക്കുമ്പോഴാണ് ഇയാൾ കുഞ്ഞിനെയുമെടുത്ത് പുറത്തു കടന്നത്.
ഹൈദരാബാദ്: ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി യുവാവ്. തെലങ്കാനയിലെ ഷംഷാബാദിൽ ബുധനാഴ്ച്ചയാണ് സംഭവം നടന്നത്. കുഞ്ഞിനെ കൊന്ന കാര്യം ഇയാൾ തന്നെയാണ് അയൽവാസികളെ അറിയിച്ചത്.
ജി വിക്രം കുമാർ (25) എന്നയാളാണ് പ്രതി. ഷംഷാബാദിന് സമീപമുള്ള തൊണ്ടുപ്പള്ളി ഗ്രാമത്തിലുള്ള വിക്രം കുമാർ അഞ്ച് വർഷം മുമ്പാണ് സ്പന്ദനയെ വിവാഹം കഴിക്കുന്നത്. ബാർബറായി ജോലി ചെയ്തുവരികയായിരുന്നു. ഷംഷാബാദ് സ്വദേശിയാണ് ഇയാളുടെ ഭാര്യ സ്പന്ദന.
അടുത്തിടെയാണ് ഭാര്യയെ വിക്രം കുമാർ സംശയിച്ചു തുടങ്ങിയത്. ഭാര്യയ്ക്ക് മറ്റാരോ ആയി ബന്ധമുണ്ടെന്നായിരുന്നു ഇയാളുടെ സംശയം. ഇതിന്റെ പേരിൽ ഭാര്യയുമായി നിരന്തരം വഴക്കുമുണ്ടായിരുന്നു. ചൊവ്വാഴ്ച്ച അർധരാത്രി 1.30 ഓടെ ഇതേ വിഷയത്തിൽ ഭാര്യയുമായി വഴക്കുണ്ടായിരുന്നു. ഇതിന് ശേഷം ഭാര്യ ഉറങ്ങിക്കിടക്കുമ്പോഴാണ് വിക്രം കുഞ്ഞിനെയുമെടുത്ത് പുറത്തു കടന്നത്.
advertisement
വീടിന് സമീപമുള്ള വെള്ളക്കെട്ടിൽ എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞിനെ മുക്കിക്കൊല്ലുകയായിരുന്നു. ഇതിന് ശേഷം വീട്ടിൽ തിരിച്ചെത്തി ഉറങ്ങാൻ കിടന്നു. എന്നാൽ കിടന്നിട്ട് ഉറക്കം വരാത്തതിനെ തുടർന്ന് വീടിന് ചുറ്റും നടന്നുകൊണ്ടിരിക്കുകയായിരുന്നു. പുലർച്ചെ വീടിന് പുറത്ത് വിക്രം കുമാറിനെ കണ്ട അയൽവാസി അടുത്തുള്ള ചായക്കടയിലേക്ക് ക്ഷണിച്ചു.
അയൽവാസിക്കൊപ്പം ചായ കുടിക്കാൻ നടക്കുന്നതിനിടയിലാണ് വിക്രം കുഞ്ഞിനെ കൊലപ്പെടുത്തിയ കാര്യം വെളിപ്പെടുത്തിയത്. തുടർന്ന് അയൽവാസിയാണ് മറ്റുള്ളവരേയും പൊലീസിനേയും വിവരം അറിയിച്ചത്. വിക്രം കുമാറിനേയും കൊണ്ട് വീട്ടിലെത്തിയ അയൽവാസി ഭാര്യയെ വിവരം അറിയിച്ചു.
advertisement
തുടർന്ന് നടത്തിയ തിരച്ചിലിൽ കുഞ്ഞിനെ വെള്ളക്കെട്ടിൽ കണ്ടെത്തി. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചതായി അധികൃതർ അറിയിക്കുകയായിരുന്നു. സ്പന്ദയുടെ അമ്മാവൻ നൽകിയ പരാതിയിൽ വിക്രം കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
മറ്റൊരു സംഭവം
എറണാകുളം ജില്ലയിലെ വൈപ്പിൻ ഞാറയ്ക്കലിൽ മകന്റെ വെട്ടേറ്റ് അച്ഛൻ മരിച്ചു. ഞാറയ്ക്കൽ സ്വദേശിയായ പ്രസന്നനാണ് മരിച്ചത്. ഇയാൾക്ക് 57 വയസ് ആയിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള വഴക്കാണ് കലാപത്തിൽ കലാശിച്ചത്.
advertisement
വഴക്കിനിടെ മകൻ ജയേഷിനും വെട്ടേറ്റു. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും തെങ്ങ് കയറ്റത്തൊഴിലാളികളാണ്. സ്ഥിരമായി മദ്യപിച്ച് മകനും അച്ഛനും തമ്മിൽ വഴക്ക് ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
മറ്റൊരു സംഭവത്തിൽ, ചാനല്‍ കാണുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിൽ അച്ഛനൊപ്പം നിന്നതിന്റെ ദേഷ്യം തീർക്കാൻ അമ്മ മകളെ കൊലപ്പെടുത്തി. ബംഗളൂരുവിലാണ്, അതിദാരുണമായ ഈ സംഭവം ഉണ്ടായത്.
advertisement
ടിവി കാണുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ അച്ഛനൊപ്പം നിന്നതിന്റെ പകയിൽ മൂന്നു വയസുകാരിയെ കൊലപ്പെടുത്തിയ മാതാവ് അറസ്റ്റിൽ. ബെംഗളൂരു മല്ലത്തഹള്ളിയില്‍ താമസിക്കുന്ന സുധ(26) ആണ് അറസ്റ്റിലായത്. കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. കൂലിപ്പണിക്കാരായ സുധയും ഭര്‍ത്താവ് ഈരണ്ണയുടെയും ഏക മകളായിരുന്നു മൂന്ന് വയസുകാരിയായ വിനുത.
Location :
First Published :
April 09, 2021 2:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സംശയം; 8 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് മുക്കികൊന്നു