advertisement

ക്ലാസില്‍ 'കണക്ക്' കൂട്ടിയില്ല; മൂന്നാം ക്ലാസുകാരിയെ ചൂരല്‍ വടികൊണ്ട് അടിച്ച അധ്യാപകന്‍ അറസ്റ്റില്‍

Last Updated:

‌‌ജുവനൈൽ ആക്റ്റ് പ്രകാരമാണ് അധ്യാപകനെതിരെ കേസെടുത്തത്.

പത്തനംതിട്ട: ആറന്മുളയില്‍ ഏഴ് വയസുകാരിയെ ചൂരല്‍ വടികൊണ്ട് അടിച്ച അധ്യാപകന്‍ അറസ്റ്റില്‍. ആറന്മുള എരുമക്കാട് ഗുരുക്കന്‍കുന്ന് എല്‍.പി സ്കൂളിലെ അധ്യാപകനായ ബിനുവിനെയാണ് ആറന്മുള പൊലീസ് അറസ്റ്റു ചെയ്തത്. രണ്ട് കുട്ടികള്‍ മാത്രം പഠിക്കുന്ന മൂന്നാം ക്ലാസില്‍ ഇന്നലെ അടിയേറ്റ കുട്ടി മാത്രമാണെത്തിയത്.
ക്ലാസില്‍ ചെയ്തു കാണിക്കാന്‍ ആവശ്യപ്പെട്ട കണക്കുകള്‍ കുട്ടി ചെയ്തിരുന്നില്ല. ഇതില്‍ പ്രകോപിതനായ അധ്യാപകന്‍ കുട്ടിയെ തല്ലുകയായിരുന്നു.
കുഞ്ഞിന്റെ കൈ വെളളയിലും കൈത്തണ്ടയിലും അടിയേറ്റെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ അമ്മയാണ് പോലീസില്‍ പരാതി നല്‍കിയത്. കുട്ടിയിടെ കൈയില്‍ അടിയേറ്റ പാടുകള്‍ ഉണ്ടെന്ന് പൊലീസും സ്ഥിരീകരിച്ചു.
‌‌ജുവനൈൽ ആക്റ്റ് പ്രകാരമാണ് അധ്യാപകനെതിരെ കേസെടുത്തത്. വിഷയത്തില്‍ ഇടപെട്ട ബാലാവകാശ കമ്മീഷന്‍, പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
ക്ലാസില്‍ 'കണക്ക്' കൂട്ടിയില്ല; മൂന്നാം ക്ലാസുകാരിയെ ചൂരല്‍ വടികൊണ്ട് അടിച്ച അധ്യാപകന്‍ അറസ്റ്റില്‍
Next Article
advertisement
വിജയ് കന്നിയങ്കത്തിന് രണ്ട് മണ്ഡലങ്ങളിൽ; സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ട് TVK
വിജയ് കന്നിയങ്കത്തിന് രണ്ട് മണ്ഡലങ്ങളിൽ; സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ട് TVK
  • നടൻ വിജയ് പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടുന്നു

  • 234 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 23-നാണ്, ടി.വി.കെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി

  • വിജയ് ലഹരിമുക്ത തമിഴ്‌നാട്, വിദ്യാർത്ഥികൾക്ക് വായ്പ, തൊഴിലില്ലായ്മക്കാർക്ക് സഹായം വാഗ്ദാനം ചെയ്തു

View All
advertisement