കുട്ടി പീഡനത്തിന് ഇരയായതായി മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയിരുന്നു
ARREST
Last Updated :
Share this:
തിരുവനന്തപുരം: ഓട്ടിസമുള്ള പത്തുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ അധ്യാപകന്‍ പിടിയില്‍. തിരുവനന്തപുരം ശ്രീകാര്യത്താണ് സംഭവം. സർക്കാർ സ്കൂൾ അധ്യാപകനായ സന്തോഷാണ് ശ്രീകാര്യം പൊലീസിന്റെ പിടിയിലായത്. കുട്ടി പീഡനത്തിന് ഇരയായതായി വ്യക്തമാക്കിക്കൊണ്ട് പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡ് ശ്രീകാര്യം പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ജൂലായിലാണ് പീഡനം നടന്നത്. ഇതിനുശേഷം കുട്ടി മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. സ്പീച്ച് തെറാപ്പിസ്റ്റ് ചോദിച്ചപ്പോഴാണ് കുട്ടി സംഭവം പറയുന്നത്. അമ്മയോടു പറഞ്ഞാല്‍ അമ്മയെ കൊന്നുകളയുമെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. അതിനാല്‍ അമ്മയോട് കുട്ടി പറഞ്ഞിരുന്നില്ല. വീട്ടുകാര്‍ ശ്രീകാര്യം പൊലീസിലും സ്‌കൂളിലും സംഭവം അറിയിച്ചു. ശ്രീകാര്യം പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും അന്വേഷണം വഴിമുട്ടുകയായിരുന്നു. ഇതേത്തുടര്‍ന്ന് അമ്മ ഡിജിപിക്കും പരാതിനല്‍കി. കുട്ടി നല്‍കിയ മൊഴിയില്‍ വൈരുധ്യമുണ്ടെന്നുകാട്ടി പൊലീസ് ആദ്യം കേസെടുക്കാന്‍ തയാറായിരുന്നില്ല.
അധ്യാപകനെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിക്കെതിരേ കുട്ടിയുടെ മാതാപിതാക്കൾ രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.