നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പെൺകുട്ടിയുടെ മൃതദേഹം കിണറ്റിൽ അഴുകിയ നിലയിൽ; പതിനേഴുകാരിയെ കാണാതായത് മൂന്ന് ദിവസം മുമ്പ്

  പെൺകുട്ടിയുടെ മൃതദേഹം കിണറ്റിൽ അഴുകിയ നിലയിൽ; പതിനേഴുകാരിയെ കാണാതായത് മൂന്ന് ദിവസം മുമ്പ്

  കിണറ്റിലെ വെള്ളത്തിൽ  പൊങ്ങി കിടന്ന മൃതദേഹത്തിൽ അടിവസ്ത്രം മാത്രമാണുണ്ടായിരുന്നത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  പാലക്കാട് : മൂന്നു ദിവസം മുൻപ് കാണാതായ മുതലമട മൊണ്ടിപ്പതി ആദിവാസി കോളനിയിലെ  പെൺകുട്ടിയെ ശനിയാഴ്ച രാവിലെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കിണറ്റിലെ വെള്ളത്തിൽ  പൊങ്ങി കിടന്ന മൃതദേഹം അഴുകി തുടങ്ങിയിരുന്നു.

  മൃതദേഹത്തിൽ അടിവസ്ത്രം മാത്രമാണുണ്ടായിരുന്നത്.  മൂന്ന് ദിവസം മുൻപ് ഇവരുടെ കോളനിക്ക് സമീപത്തെ ക്ഷേത്രത്തിൽ ഉത്സവം നടന്നിരുന്നു. പതിനേഴുകാരിയായ പെൺകുട്ടിയെ  അടുത്തുള്ള ബന്ധു വീട്ടിൽ താമസിപ്പിച്ചശേഷം വീട്ടുകാർ ഉത്സവം കാണാൻ പോയിരുന്നു.

  BEST PERFORMING STORIES:Breaking :തീയിൽ കുരുത്തതാണ് ടീച്ചറമ്മ; ആരോഗ്യ മന്ത്രി ഷൈലജക്ക് സിനിമാ ലോകത്തിന്റെ അഭിനന്ദന പ്രവാഹം [PHOTO]ഐൻസ്റ്റീൻ മുതൽ ആമിർ ഖാൻ വരെ; Happy Birthday March 14 [PHOTO]'കൊറോണയുടെ മറവില്‍ നിയമവിരുദ്ധ നിയമനം; ആരോപണവുമായി പി.കെ ഫിറോസ് [NEWS]

  അന്ന് രാത്രി മുതലാണ് പെൺകുട്ടിയെ കാണാതായത്. തുടർന്ന് പൊലീസ് അന്വേഷണം നടത്തിയതെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ശനിയാഴ്ച രാവിലെ നാട്ടുകാരാണ് കിണറ്റിൽ മൃതദേഹം കണ്ടത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പറയുന്നു.

  സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയതിന് ശേഷമേ മരണ കാരണം വ്യക്തമാവൂവെന്ന് പൊലീസ് വ്യക്തമാക്കി.
  Published by:Naseeba TC
  First published:
  )}