ഷോപ്പിങ് മാളിന് കൈവശാവകാശ രേഖയ്ക്ക് അന്‍പതിനായിരം രൂപ; കൈക്കൂലിയുമായി തഹസിൽദാർ പിടിയില്‍
- Published by:Sarika KP
- news18-malayalam
Last Updated:
പല തവണ ആവശ്യപ്പെട്ടിട്ടും അനുവദിച്ചില്ല.
പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ വിജിലന്‍സ് പിടിയില്‍. പാലക്കാട് ഭൂരേഖ തഹസിൽദാർ വി.സുധാകരനാണ് പിടിയിലായത്. കഞ്ചിക്കോട് സ്വദേശിയായ ഐസക് വർഗീസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാളുടെ ഷോപ്പിങ് മാളിനു കൈവശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനു വേണ്ടി 50,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
ഐസക്കിനു നേരത്തെ കൈവശാവകാശ രേഖ നൽകിയെങ്കിലും പിന്നീട് അത് റദ്ദാക്കുകയായിരുന്നു. തുടർന്ന് പല തവണ ആവശ്യപ്പെട്ടിട്ടും പല കാരണങ്ങൾ പറഞ്ഞ് തഹസില്‍ദാര്‍ നൽകിയില്ല. ഇതിനെ തുടർന്ന് കോടതിയെ സമീപിച്ചെങ്കിലും തടസ്സവാദങ്ങൾ തുടർന്നു. ഇതിനു പിന്നാലെയാണ് സർട്ടിഫിക്കറ്റ് ശരിയാക്കാൻ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതിനിടയിൽ വിവരങ്ങളെല്ലാം ഐസക്ക് വിജിലൻസിനെ അറിയിച്ചു. . ഇന്നലെ ഉച്ച മുതൽ ഓഫിസ് പരിസരം വിജിലൻസ് നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് വൈകീട്ട് വിജിലന്‍സ് നല്‍കിയ പണം കൈമാറുന്നതിനിടെയാണ് തഹസില്‍ദാറെ വിജിലന്‍സ് പിടികൂടിയത്.
Location :
Palakkad,Palakkad,Kerala
First Published :
January 21, 2024 8:42 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഷോപ്പിങ് മാളിന് കൈവശാവകാശ രേഖയ്ക്ക് അന്‍പതിനായിരം രൂപ; കൈക്കൂലിയുമായി തഹസിൽദാർ പിടിയില്‍