ബി.ജെ.പി നേതാവും ഭാര്യയും മരിച്ച നിലയിൽ; കുടുംബവഴക്കിൽ ഭാര്യയെ കൊലപ്പെടുത്തി ജീവനൊടുക്കിയെന്ന് സൂചന
- Published by:Sarika KP
- news18-malayalam
Last Updated:
ബിനുവിനെ കൊലപ്പെടുത്തിയ ശേഷം സജി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
ആലപ്പുഴ: കായംകുളത്ത് ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ബി.ജെ.പി നേതാവ് ജീവനൊടുക്കിയ നിലയിൽ. ബി.ജെ.പി കായംകുളം നിയോജക മണ്ഡലം സെക്രട്ടറി ചിറക്കടവം രാജധാനിയിൽ പി.കെ. സജി (48), ഭാര്യ ബിനു (42) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബവഴക്കിനെ തുടർന്നാണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയെന്നാണ് സൂചന. വെട്ടേറ്റ നിലയിലാണ് ബിനുവിന്റെ മൃതദേഹം കണ്ടെത്തിയത്. സജിയുടെ മൃതദേഹം കുത്തേറ്റ നിലയിലായിരുന്നു.
ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ഉടൻ തന്നെ പരിസരവാസികൾ സംഭവം പൊലീസിൽ അറിയിക്കുകയായിരുന്നു. കോയമ്പത്തൂരില്‍ ജോലിചെയ്യുന്ന മകന്‍ സജിന്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 നു ഫോണില്‍ വീട്ടിലേക്കു വിളിച്ചു. എന്നാൽ ഇരുവരും ഫോൺ എടുക്കാത്തതിനാല്‍ അയല്‍വാസിയെ വിളിച്ചു വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അയല്‍വാസി വന്നു നോക്കിയപ്പോഴാണ് കിടപ്പുമുറിയില്‍ മൃതദേഹം കണ്ടത്. വീടിന്റെ കതകുകള്‍ തുറന്ന നിലയിലായിരുന്നു.
advertisement
ബിനുവിനെ കൊലപ്പെടുത്തിയ ശേഷം സജി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. ഇന്ന് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷമെ സംഭവത്തിൽ വ്യക്തത വരികയുള്ളൂവെന്നാണ് പൊലീസ് പറയുന്നത്. ഇവർ തമ്മിൽ ഏറെനാളായി കുടുംബപ്രശ്നം രൂക്ഷമായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഡി.വൈ.എസ്.പി ജി. അജയനാഥ്, സി.ഐ മുഹമ്മദ് ഷാഫി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മേൽനടപടികൾ സ്വീകരിച്ച് വരുന്നു.
Location :
Alappuzha,Alappuzha,Kerala
First Published :
January 21, 2024 7:12 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ബി.ജെ.പി നേതാവും ഭാര്യയും മരിച്ച നിലയിൽ; കുടുംബവഴക്കിൽ ഭാര്യയെ കൊലപ്പെടുത്തി ജീവനൊടുക്കിയെന്ന് സൂചന