കൊല്ലത്ത് പത്ത് കിലോ തിമിംഗല ദഹനാവശിഷ്ടവുമായി നാലുപേർ പിടിയിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
കാറിനുള്ളിൽ രഹസ്യമായി സൂക്ഷിച്ച നിലയിലായിരുന്നു തിമിംഗല ദഹനാവിശിഷ്ടം കണ്ടെത്തിയത്
കൊല്ലം: കോടികൾ വില മതിക്കുന്ന പത്ത് കിലോ തിമിംഗല ദഹനാവശിഷ്ടവുമായി നാലുപേർ പിടിയിൽ. കൊല്ലം കരവാളൂരിലാണ് നാലുപേർ തിമിംഗല ദഹനാവശിഷ്ടവുമായി പിടിയിലായത്. ഇരവിപുരം സ്വദേശി മുഹമ്മദ് അസ്ഹർ, കാവനാട് സ്വദേശി റോയ് ജോസഫ്, തെക്കേവിള സ്വദേശി രഘു, കടയ്ക്കൽ സ്വദേശി സൈഫുദ്ദീൻ എന്നിവരെ പുനലൂർ പൊലീസാണ് പിടികൂടിയത്.
ശനിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ കരവാളൂരിൽ പുനലൂർ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് നാലുപേർ പിടിയിലായത്. കാറിനുള്ളിൽ രഹസ്യമായി സൂക്ഷിച്ച നിലയിലായിരുന്നു തിമിംഗല ദഹനാവിശിഷ്ടം കണ്ടെത്തിയത്.
തമിഴ്നാട്ടിൽ നിന്നും കടത്തിക്കൊണ്ട് വന്ന് രണ്ട് ദിവസം കൊല്ലത്ത് സൂക്ഷിക്കുകയും പിന്നീട് കടയ്ക്കൽ കൊണ്ടുവരികയും അവിടെ നിന്നും തിമിംഗല ദഹനാവിശിഷ്ടം പുനലൂർ എത്തിക്കുന്നതിന് വേണ്ടി കൊണ്ടു പോകവേയാണ് പൊലീസിൻ്റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Location :
First Published :
Dec 11, 2022 10:22 PM IST








