നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • അഹാനയുടെ വീട്ടിൽ അതിക്രമിച്ചു കയറിയതിന്റെ കാരണം പ്രതി വെളിപ്പെടുത്തിയതായി പോലീസ്

  അഹാനയുടെ വീട്ടിൽ അതിക്രമിച്ചു കയറിയതിന്റെ കാരണം പ്രതി വെളിപ്പെടുത്തിയതായി പോലീസ്

  കഴിഞ്ഞ ദിവസം രാത്രിയിലാണ് നടിയുടെ വീട്ടിലേക്ക് അപരിചിതൻ അതിക്രമിച്ച് കയറാൻ ശ്രമിച്ചത്

  അഹാന; വീട്ടിൽ അതിക്രമിച്ചു കയറിയ ആളിന്റെ വീഡിയോ ദൃശ്യം

  അഹാന; വീട്ടിൽ അതിക്രമിച്ചു കയറിയ ആളിന്റെ വീഡിയോ ദൃശ്യം

  • Share this:
   തിരുവനന്തപുരം: നടി അഹാന കൃഷ്ണകുമാറിന്റെ തിരുവനന്തപുരത്തുള്ള വീട്ടിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച പ്രതി അതിനുള്ള കാരണം വെളിപ്പെടുത്തിയതായി പോലീസ്.

   കഴിഞ്ഞ ദിവസം രാത്രിയിലാണ് തിരുവനന്തപുരം മരുതംകുഴിയിൽ കൃഷ്ണകുമാറും കുടുംബവും താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറാൻ ഇയാൾ ശ്രമിച്ചത്. ശേഷം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

   മലപ്പുറം കൊണ്ടോട്ടി പുളിക്കൽ സ്വദേശിയായ ഫൈസലുള്ള അക്ബർ എന്നയാളാണ് വീടിനുള്ളിൽ കയറാൻ ശ്രമിച്ചത്. ഇയാൾ അതിക്രമിച്ചു കയറിയതിന്റെ വീഡിയോ ചുവടെ:   അഹാനയെ കാണാൻ വേണ്ടിയാണ് വന്നതെന്ന് പ്രതി പോലീസിനോട് പറഞ്ഞിരിക്കുന്നു. അഹാന കോവിഡ് ബാധ്യതയായി മറ്റൊരിടത്ത് ഐസൊലേഷനിൽ കഴിയുകയാണ്.

   സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല എന്ന് പോലീസ് വ്യക്തമാക്കി.

   ഇയാളെ ജാമ്യത്തിലിറക്കാനോ കൂട്ടിക്കൊണ്ടു പോകാനോ വീട്ടുകാർ തയാറല്ലെന്നറിയുന്നു. മാനസിക വിഭ്രാന്തിയുള്ള ആളാണോ, ലഹരിക്കടിമയാണോ എന്നുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്.

   വീടിന്റെ മുകൾ നിലയിൽ നിന്നും കൃഷ്ണകുമാറും കുടുംബവും പകർത്തിയ വീഡിയോ ബി.ജെ.പി. നേതാവ് സന്ദീപ് വാര്യർ പോസ്റ്റ് ചെയ്തപ്പോഴാണ് കാര്യം പുറംലോകമറിഞ്ഞത്.
   Published by:user_57
   First published:
   )}