• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഭാര്യയുടെ പ്രസവത്തിന് എത്തിയ യുവാവ് കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്ത് മരിച്ചനിലയില്‍

ഭാര്യയുടെ പ്രസവത്തിന് എത്തിയ യുവാവ് കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്ത് മരിച്ചനിലയില്‍

കൂട്ടിരിപ്പിനു എത്തിയ യുവാവിനെ കഴിഞ്ഞദിവസം മുതല്‍ കാണാതായിരുന്നു.

  • Share this:

    കോഴിക്കോട്: ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിപ്പുകാരനായി എത്തിയ യുവാവ് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപമുള്ള മരത്തില്‍ തൂങ്ങിമരിച്ചു. വയനാട് മേപ്പാടി പാറവയല്‍ കോളനിയിലെ വിശ്വനാഥ(46)നെയാണ് ആശുപത്രിക്ക് സമീപത്ത് 15 മീറ്ററോളം ഉയരമുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

    Also read-എറണാകുളം ചെറായിയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് കായലിൽ ചാടി മരിച്ചു

    കൂട്ടിരിപ്പിനു എത്തിയ യുവാവിനെ കഴിഞ്ഞദിവസം മുതല്‍ കാണാതായിരുന്നു. ശനിയാഴ്ച രാവിലെയാണ് ആശുപത്രിക്ക് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).

    Published by:Sarika KP
    First published: