ചികിത്സയ്ക്കായി എത്തിയ ആളും ആദിവാസി വൈദ്യനും ഒരേസമയം കുഴഞ്ഞുവീണ് മരിച്ചു; ദുരൂഹതയുണ്ടെന്ന് ആരോപണം
- Published by:Anuraj GR
- news18-malayalam
Last Updated:
ചികിത്സയ്ക്കായി എത്തിയ ബാലു കുഴഞ്ഞുവീഴുന്നത് കണ്ട കുറുമ്പനും തളർന്നുവീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു
പാലക്കാട്: ചികിത്സയ്ക്ക് എത്തിയ ആൾ കുഴഞ്ഞുവീഴുന്നതു കണ്ട് ആദിവാസി വൈദ്യനും കുഴഞ്ഞു വീണു. ഇരുവരും സംഭവസ്തളത്തുവെച്ച് തന്നെ മരിച്ചു. ആദിവാസി വൈദ്യൻ കാഞ്ഞിരപ്പുഴ കാഞ്ഞിരം പള്ളിപ്പടി സ്വദേശി നീലിയുടെ മകൻ കാണിവായിലെ കുറുമ്പൻ (64), ചികിത്സക്കെത്തിയ കരിമ്പുഴ കുലുക്കിലിയാട് രാമസ്വാമിയുടെ മകൻ ബാലു (45) എന്നിവരാണ് ഒരേസമയം കുഴഞ്ഞുവീണ് മരിച്ചത്.
ചികിത്സയ്ക്കായി എത്തിയ ബാലു കുഴഞ്ഞുവീഴുന്നത് കണ്ട കുറുമ്പനും തളർന്നുവീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഇരുവരെയും കാഞ്ഞിരപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം ചൊവ്വാഴ്ച ഉച്ചയോടെ ബന്ധുക്കള്‍ക്ക് കൈമാറി.
കുറുമ്പന്റെ മൃതദേഹം വൈകീട്ട് നാലിന് കാഞ്ഞിരത്തെ വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു. ലീലയാണ് കുറുമ്ബന്റെ ഭാര്യ.
advertisement
എന്നാൽ സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. ഇരുവരും ഒരേസമയം കുഴഞ്ഞുവീണത് സംബന്ധിച്ച് സംശയമുണ്ടെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണകാരണം അറിയാനാകൂവെന്ന് പൊലീസ് വ്യക്തമാക്കി.
Location :
Palakkad,Palakkad,Kerala
First Published :
December 27, 2023 8:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ചികിത്സയ്ക്കായി എത്തിയ ആളും ആദിവാസി വൈദ്യനും ഒരേസമയം കുഴഞ്ഞുവീണ് മരിച്ചു; ദുരൂഹതയുണ്ടെന്ന് ആരോപണം