കുടുംബവഴക്ക് കാരണം ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി; രണ്ട് പെൺമക്കൾക്ക് പരിക്കേറ്റു
- Published by:Sarika KP
- news18-malayalam
Last Updated:
കുടുംബവഴക്കാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് പ്രാഥമികവിവരം.
കൊച്ചി: പിറവത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. കക്കാട് നെടിയാനിക്കുഴി തറമറ്റത്തില്‍ ബേബിയാണ് ഭാര്യ സ്മിതയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. സംഭവത്തിൽ രണ്ട് മകൾക്കും വെട്ടേറ്റു. ഇവര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബവഴക്കാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് പ്രാഥമികവിവരം.
ഞായറാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. ഭാര്യയെയും മക്കളെയും വെട്ടിപരിക്കേല്‍പ്പിച്ച ശേഷം ബേബി കിടപ്പുമുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. അക്രമത്തിൽ സ്മിത തല്‍ക്ഷണം മരിച്ചതായാണ് വിവരം. പരിക്കേറ്റ കുട്ടികള്‍ ഉടന്‍തന്നെ മുറിയില്‍ കയറി വാതിലടച്ചത് രക്ഷയായി. രാവിലെ പെണ്‍മക്കളിലൊരാള്‍ അയല്‍വാസികളെ ഫോൺവിളിച്ചറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തെക്കുറിച്ച് വീടിന്റെ ഭിത്തിയില്‍ ബേബി എഴുതിയതെന്ന് കരുതുന്ന കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. കുടുംബവഴക്കാണ് ഇത്തരമൊരു കൃത്യത്തിന് കാരണമായതെന്നാണ് ഭിത്തിയില്‍ എഴുതിവെച്ചിരുന്നത്.
Location :
Kochi,Ernakulam,Kerala
First Published :
Dec 31, 2023 2:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കുടുംബവഴക്ക് കാരണം ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി; രണ്ട് പെൺമക്കൾക്ക് പരിക്കേറ്റു







