കഷ്ടപ്പെട്ട് ബെവ്കോ ഷോപ്പിലെ ഷട്ടർ കുത്തിപ്പൊളിച്ച കള്ളൻ മോഷ്ടിച്ചത് രണ്ടുകുപ്പി മുന്തിയ മദ്യം
- Published by:Rajesh V
- news18-malayalam
Last Updated:
ബിവറേജ് ഷോപ്പില്‍ കയറിയ മോഷ്ടാവ് ആദ്യം പണം സൂക്ഷിച്ചിരിക്കുന്ന ഭാഗത്ത് തിരച്ചില്‍ നടത്തുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്
കഷ്ടപ്പെട്ട് ബെവ്കോ ഷോപ്പിന്റെ ഷട്ടർ തകർത്ത് അകത്തുകയറിയ കള്ളൻ കവർന്നത് രണ്ട് കുപ്പിമദ്യം. എറണാകുളം തൃപ്പൂണിത്തുറ തെക്കുഭാഗം ചൂരക്കാട് ബീവറേജ് ഷോപ്പിലാണ് മോഷണം നടന്നത്. രണ്ട് കുപ്പി മദ്യം നഷ്ടപ്പെട്ടതായി അധികൃതര്‍ വ്യക്തമാക്കി. 5570 രൂപ വിലവരുന്ന മദ്യമാണ് മോഷ്ടാവ് കൊണ്ടുപോയതെന്ന് ബിവറേജ് അധികൃതര്‍ പൊലീസിനോട് പറഞ്ഞു. ബുധനാഴ്ച്ച പുലര്‍ച്ചെ 12.45നും 1.05നും ഇടയ്ക്കാണ് മോഷണം നടന്നത്. കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജ് ഷോപ്പിന്റെ ഷട്ടര്‍ കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്.
ഇതും വായിക്കുക: തമിഴ്നാട്ടിലെ വ്യാപാരികളെ കേരള പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുവന്ന് തിരുവനന്തപുരത്ത് പൂട്ടിയിട്ടു; 50 ലക്ഷം ചോദിച്ച 4 പേർ അറസ്റ്റിൽ
ബിവറേജ് ഷോപ്പില്‍ കയറിയ മോഷ്ടാവ് ആദ്യം പണം സൂക്ഷിച്ചിരിക്കുന്ന ഭാഗത്ത് തിരച്ചില്‍ നടത്തുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ പണം കിട്ടാതെ വന്നതോടെ ഇയാള്‍ വില കൂടിയ രണ്ട് ഫുള്‍ മദ്യക്കുപ്പികളെടുത്ത് കടന്നുകളയുകയായിരുന്നു. സിസിടിവിയില്‍ പെടാതിരിക്കാന്‍ ഇയാള്‍ തലചെരിച്ച് നടക്കുന്നതായും ചില ദൃശ്യങ്ങളില്‍ കാണാം. ബുധനാഴ്ച്ച രാവിലെയാണ് മോഷണ വിവരം ജീവനക്കാര്‍ അറിയുന്നത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് ഹില്‍പ്പാലസ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Location :
Ernakulam,Kerala
First Published :
August 28, 2025 12:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കഷ്ടപ്പെട്ട് ബെവ്കോ ഷോപ്പിലെ ഷട്ടർ കുത്തിപ്പൊളിച്ച കള്ളൻ മോഷ്ടിച്ചത് രണ്ടുകുപ്പി മുന്തിയ മദ്യം