Thodupuzha Murder | മകനേയും കുടുംബത്തെയും തീവെച്ച് കൊന്നത് മട്ടന്‍ വാങ്ങി നല്‍കാത്തതിലെ പ്രതികാരമെന്ന് പ്രതി ഹമീദ്

Last Updated:

ജയിലിലാണെങ്കില്‍ രണ്ടുദിവസമെങ്കിലും മട്ടണ്‍ കിട്ടുമെന്നും പ്രതി സമീപത്തെ കടകളിലെത്തി പറഞ്ഞിരുന്നു.

തൊടുപുഴ: മകനെയും കുടുംബത്തെയും വീടിന് തീയിട്ട് കൊലപ്പെടുത്തിയ കേസില്‍(Murder Case) പ്രതി ഹമീദുമായി പോലീസിന്റെ(Police) തെളിവെടുപ്പ് നടത്തി. മകനുമായുള്ള സ്വത്ത് തര്‍ക്കമാണ് കൂട്ടക്കൊലയ്ക്ക് കാരണമായതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അതേസമയം, പോലീസ് കസ്റ്റഡിയിലും യാതൊരു കൂസലുമില്ലാതെയായിരുന്നു ഹമീദിന്റെ പെരുമാറ്റം.
സ്വത്ത് തര്‍ക്കത്തിന് പുറമേ മറ്റുപലകാര്യങ്ങളെച്ചൊല്ലിയും ഹമീദ് വീട്ടില്‍ നിരന്തരം വഴക്കിട്ടിരുന്നതായാണ് വിവരം. എല്ലാദിവസവും മീനും ഇറച്ചിയും വേണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. ഇതേച്ചൊല്ലിയും വീട്ടില്‍ വഴക്ക് പതിവായിരുന്നു. ജയിലിലാണെങ്കില്‍ രണ്ടുദിവസമെങ്കിലും മട്ടണ്‍ കിട്ടുമെന്നും പ്രതി സമീപത്തെ കടകളിലെത്തി പറഞ്ഞിരുന്നു.
ഇന്ന് പുലര്‍ച്ചെയാണ് ഹമീദ് മകനെയും കുടുംബത്തെയും വീടിന് തീവെച്ച് കൊലപ്പെടുത്തിയത്. ചീനിക്കുഴി സ്വദേശി മുഹമ്മദ് ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹര്‍, അസ്‌ന എന്നിവരാണ് മരിച്ചത്.
advertisement
കൊലപാതകം ആസൂത്രിതമാണെന്നായിരുന്നു എറണാകുളം റേഞ്ച് ഡി.ഐ.ജി. നീരജ് കുമാര്‍ ഗുപ്തയുടെ പ്രതികരണം. ഒരു വര്‍ഷത്തിലേറെയായി സ്വത്ത് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും കഴിഞ്ഞദിവസമുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിയ്ക്കെതിരെ ശക്തമായ തെളിവുകളും സാക്ഷികളും ഉണ്ടെന്ന് ഡിഐജി നീരജ്കുമാര്‍ വ്യക്തമാക്കി. ആസൂത്രിത കൊലപാതകം, തീവയ്പ് വകുപ്പുകളാണ് ഹമീദിനെതിരെ ചുമത്തിയിരിക്കുന്നത്.
advertisement
മുറിയില്‍ പെട്രോളൊഴിച്ച് തീയിട്ട ശേഷം ഹമീദ് നേരത്തെ കരുതിയിരുന്ന പെട്രോള്‍ കുപ്പികള്‍ തുടര്‍ച്ചയായി വീടിനകത്തേക്ക് എറിഞ്ഞുകൊണ്ടിരുന്നു. ഇതോടെ തീ ആളികത്തുകയായിരുന്നു. പ്രാണരക്ഷാര്‍ഥം ഫൈസലും കുടുംബവും ശൗചാലയത്തില്‍ ഒളിച്ചു. എന്നാല്‍ വാട്ടര്‍ കണക്ഷന്‍ വിശ്ചേദിച്ചതിനാല്‍ വെള്ളം ഒഴിച്ച് തീ അണയ്ക്കാന്‍ സാധിച്ചില്ല.
ഭാര്യ മരിച്ച ശേഷം കടുംബത്തെ ഉപേക്ഷിച്ചുപോയ ഹമീദ് കുറച്ചുനാള്‍ മുന്‍പാണ് തിരിച്ചെത്തിയത്. അന്നുമുതല്‍ വസ്തുവിനെചൊല്ലി വീട്ടില്‍ എന്നും വഴക്കായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ട് പോയി. കൊലപാതകശേഷം ബന്ധു വീട്ടിലേക്ക് പോയ ഹമീദിനെ പൊലീസ് പിടികൂടിയത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Thodupuzha Murder | മകനേയും കുടുംബത്തെയും തീവെച്ച് കൊന്നത് മട്ടന്‍ വാങ്ങി നല്‍കാത്തതിലെ പ്രതികാരമെന്ന് പ്രതി ഹമീദ്
Next Article
advertisement
വന്ദേഭാരത് സ്ലീപ്പർ ടിക്കറ്റ് നിരക്ക് ഘടന നിശ്ചയിച്ചു; RACഇല്ല, 400 കിലോമീറ്റർ വരെ മിനിമം തുക
വന്ദേഭാരത് സ്ലീപ്പർ ടിക്കറ്റ് നിരക്ക് ഘടന നിശ്ചയിച്ചു; RACഇല്ല, 400 കിലോമീറ്റർ വരെ മിനിമം തുക
  • വന്ദേഭാരത് സ്ലീപ്പർ ട്രെയിനിൽ 400 കിലോമീറ്റർ വരെ മിനിമം നിരക്ക് 3AC-ൽ 960 രൂപയാകും

  • ആർഎസി ഒഴിവാക്കി കൺഫേം ടിക്കറ്റുകൾ മാത്രം അനുവദിക്കും, വെയിറ്റിംഗ് ലിസ്റ്റ് ഇല്ല

  • വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ രാജധാനി എക്‌സ്പ്രസിനെക്കാൾ അൽപം കൂടുതലായ നിരക്കിൽ ലഭിക്കും

View All
advertisement