Thodupuzha Murder | തുരുതുരാ പെട്രോള്‍ കുപ്പികള്‍, വാട്ടര്‍ ടാങ്കിലെ വെള്ളം ഒഴുക്കി കളഞ്ഞു; കൊലപാതകം ആസൂത്രിതം

Last Updated:

മുറിയില്‍ പെട്രോളൊഴിച്ച് തീയിട്ട ശേഷം ഹമീദ് നേരത്തെ കരുതിയിരുന്ന പെട്രോള്‍ കുപ്പികള്‍ തുടര്‍ച്ചയായി വീടിനകത്തേക്ക് എറിഞ്ഞുകൊണ്ടിരുന്നു.

തൊടുപുഴ: ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും പിതാവ് തീയിട്ട് കൊന്ന സംഭവം(Murder Case) ആസൂത്രിതമായ കൊലപാതകമെന്ന് പോലീസ്(Police). കേസില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പ്രതിയ്‌ക്കെതിരെ ശക്തമായ തെളിവുകളും സാക്ഷികളും ഉണ്ടെന്ന് ഡിഐജി നീരജ്കുമാര്‍ വ്യക്തമാക്കി. ആസൂത്രിത കൊലപാതകം, തീവയ്പ് വകുപ്പുകളാണ് ഹമീദിനെതിരെ ചുമത്തിയിരിക്കുന്നത്.
ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. സ്വത്തിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ദാരുണമായ കൂട്ടക്കൊലയ്ക്ക് കാരണമായത്. തീ അണയ്ക്കാതിരിക്കാന്‍ വീട്ടിലെ വാട്ടര്‍ടാങ്കില്‍നിന്ന് വെള്ളം ഒഴുക്കി കളയുകയും പൈപ്പുകളുടെ കണക്ഷന്‍ വിച്ഛേദിക്കുകയും ചെയ്തു.
മകനും കുടുംബവും ഉറങ്ങിയിരുന്ന മുറിയുടെ വാതില്‍ പുറത്തുനിന്ന് പൂട്ടി. പിന്നാലെ വീട്ടിലേക്ക് കടക്കാനുള്ള മറ്റുവാതിലുകളും പൂട്ടി പുറത്തിറങ്ങി. തുടര്‍ന്നാണ് മകന്റെ മുറിയിലേക്ക് പെട്രോള്‍ ഒഴിച്ച് തീയിട്ടത്. ചീനിക്കുഴിയില്‍ പെട്രോളും ഡീസലും കരിഞ്ചന്തയില്‍ വില്‍പ്പന നടത്തുന്നത് പതിവാണ്. കൊല്ലപ്പെട്ട ഫൈസലും ഇത്തരത്തില്‍ പെട്രോള്‍ വില്‍പ്പന നടത്തിയിരുന്നു.ഇതിനുവേണ്ടി കരുതിയിരുന്ന പെട്രോളാണ് പിതാവ് ഹമീദ് ഇവരെ കൊലപ്പെടുത്താനും ഉപയോഗിച്ചത്.
advertisement
മുറിയില്‍ പെട്രോളൊഴിച്ച് തീയിട്ട ശേഷം ഹമീദ് നേരത്തെ കരുതിയിരുന്ന പെട്രോള്‍ കുപ്പികള്‍ തുടര്‍ച്ചയായി വീടിനകത്തേക്ക് എറിഞ്ഞുകൊണ്ടിരുന്നു. ഇതോടെ തീ ആളികത്തുകയായിരുന്നു. പ്രാണരക്ഷാര്‍ഥം ഫൈസലും കുടുംബവും ശൗചാലയത്തില്‍ ഒളിച്ചു. എന്നാല്‍ വാട്ടര്‍ കണക്ഷന്‍ വിശ്ചേദിച്ചതിനാല്‍ വെള്ളം ഒഴിച്ച് തീ അണയ്ക്കാന്‍ സാധിച്ചില്ല.
advertisement
ഭാര്യ മരിച്ച ശേഷം കടുംബത്തെ ഉപേക്ഷിച്ചുപോയ ഹമീദ് കുറച്ചുനാള്‍ മുന്‍പാണ് തിരിച്ചെത്തിയത്. അന്നുമുതല്‍ വസ്തുവിനെചൊല്ലി വീട്ടില്‍ എന്നും വഴക്കായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ട് പോയി. കൊലപാതകശേഷം ബന്ധു വീട്ടിലേക്ക് പോയ ഹമീദിനെ പൊലീസ് പിടികൂടിയത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Thodupuzha Murder | തുരുതുരാ പെട്രോള്‍ കുപ്പികള്‍, വാട്ടര്‍ ടാങ്കിലെ വെള്ളം ഒഴുക്കി കളഞ്ഞു; കൊലപാതകം ആസൂത്രിതം
Next Article
advertisement
ഇനി സൗദി അറേബ്യയില്‍ മദ്യം ലഭിക്കും; പക്ഷേ, ചില കണ്ടീഷനുകളുണ്ട് ..
ഇനി സൗദി അറേബ്യയില്‍ മദ്യം ലഭിക്കും; പക്ഷേ, ചില കണ്ടീഷനുകളുണ്ട് ..
  • സൗദി അറേബ്യയില്‍ മുസ്ലീങ്ങളല്ലാത്ത വിദേശികള്‍ക്ക് മദ്യം ലഭിക്കും.

  • മദ്യം വാങ്ങാന്‍ മാസ വരുമാനം 13,300 ഡോളര്‍(ഏകദേശം 12 ലക്ഷം)രൂപയില്‍ കൂടുതലായിരിക്കണം.

  • റിയാദിന് പുറമെ ജിദ്ദ, ദഹ്‌റാന്‍ എന്നിവിടങ്ങളിലും പുതിയ മദ്യശാലകള്‍ വരും.

View All
advertisement