Monkey | കുരങ്ങനെ കല്ലെറിഞ്ഞു കൊന്നു; ഉത്തർപ്രദേശിൽ മൂന്നു യുവാക്കൾ അറസ്റ്റിൽ

Last Updated:

കുരങ്ങനെ രക്ഷിക്കാൻ ശ്രമിച്ച ദേവേന്ദ്ര സിംഗ് എന്നയാളുടെ പരാതിയിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്ന് പോലീസ് അറിയിച്ചു.

പ്രതീകാത്മക ചിത്രം (Image: SANJAY KANOJIA/AFP)
പ്രതീകാത്മക ചിത്രം (Image: SANJAY KANOJIA/AFP)
കുരങ്ങനെ (Monkey) കല്ലെറിഞ്ഞു കൊന്നതിന്റെ പേരിൽ ഉത്തർപ്രദേശിലെ (Uttar Pradesh) അമേഠിയിൽ മൂന്നു പേർ അറസ്റ്റിൽ. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇത് പോലീസിന്റെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നടപടി. സംഗം, രാധേ, സൂരജ് എന്നീ മൂന്ന് യുവാക്കളെയാണ് അറസ്റ്റ് ചെയ്തതെന്ന് പിപാർപൂർ പോലീസ് സ്റ്റേഷൻ ഇൻ ചാർജ് ഇൻസ്പെക്ടർ ധീരേന്ദ്ര സിംഗ് യാദവ് പറഞ്ഞു. ഇവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുരങ്ങനെ രക്ഷിക്കാൻ ശ്രമിച്ച ദേവേന്ദ്ര സിംഗ് എന്നയാളുടെ പരാതിയിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്നും പോലീസ് അറിയിച്ചു.
അമേഠി ജില്ലയിലെ പിപാർപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ദുർഗാപൂർ മാർക്കറ്റിലെ ബിയർ കടയ്ക്ക് സമീപമാണ് സംഭവം നടന്നത്. മൂന്ന് യുവാക്കളും മദ്യലഹരിയിലായിരുന്നു. ബിയർ കടയ്ക്ക് സമീപത്തെ റോഡരികിൽ ഇരിക്കുകയായിരുന്നു കുരങ്ങൻ. കുരങ്ങനെ കണ്ട ഇവർ അതിനു നേരെ ഇവർ കല്ലെറിയാൻ തുടങ്ങി. പരിക്കേറ്റ കുരങ്ങൻ അനങ്ങാൻ പോലും കഴിയാത്ത അവസ്ഥയിൽ എത്തിയെന്നും പിന്നീട് ചത്തെന്നും ദൃക്സാക്ഷികൾ പറയുന്നു.
പോലീസാണ് വനംവകുപ്പിനെ വിവരമറിയിച്ചത്. വനം വകുപ്പ് ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി പ്രദേശത്തു നിന്നും ജഡം നീക്കം ചെയ്തു.
advertisement
1972-ലെ വന്യജീവി സംരക്ഷണ നിയമലെ വകുപ്പുകൾ പ്രകാരം വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രതികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും സാധ്യതയുണ്ട്.
തന്റെ സന്തോഷത്തിനായി ഒരു കുരങ്ങനെ വളർത്തുകയും അതിനെ നിരന്തരമായി ഉപദ്രവിക്കുകയും ചെയ്ത ഒരു സ്ത്രീയ്ക്ക് യുകെയിലെ ഒരു പ്രാദേശിക കോടതി ശിക്ഷ വിധിച്ചിരുന്നു. വിക്കി എന്ന സ്ത്രീയെയാണ് വളർത്തുമൃഗങ്ങളെ വളർത്തുന്നതിൽ നിന്ന് കോടതി വിലക്കിയത്. വിക്കി വളർത്തിയിരുന്ന മില്ലി എന്ന കുരങ്ങാണ് അവരുടെ ക്രൂര പീഡനങ്ങൾക്ക് ഇരയായത്. ആളുകൾ സാധാരണയായി അവരുടെ വളർത്തുമൃഗങ്ങളെ ഓമനിച്ച് വളർത്തുമ്പോൾ വിക്കി തന്റെ കുരങ്ങിനെ ക്രൂരമായി പീഡിപ്പിക്കുന്നതിലാണ് ആനന്ദം കണ്ടെത്തിയത്. കുരങ്ങിനെക്കൊണ്ട് നിർബന്ധിച്ച് മയക്കുമരുന്ന് കഴിപ്പിക്കാൻ ശ്രമിക്കുമായിരുന്നു വിക്കി കുരങ്ങിനെ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്യാൻ വരെ ശ്രമിക്കുകയുണ്ടായി.
advertisement
കോടതിയിൽ ഹാജരാക്കിയ വീഡിയോ ഫൂട്ടേജുകളിൽ ഫ്ലഷ് ചെയ്യാൻ ശ്രമിക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് മില്ലി എന്ന കുരങ്ങ് ടോയ്ലറ്റിൽ പേടിച്ചു കിടക്കുന്നതും വിക്കി അതു കണ്ട് ഉറക്കെ ചിരിക്കുന്നതും കാണാനമായിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ, ക്രൂരമായ ആനന്ദത്തിനായി കുരങ്ങിനെ പീഡിപ്പിച്ച സംഭവത്തിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മൃഗങ്ങളെ വളർത്തുന്നതിൽ നിന്ന് ഇപ്പോൾ കോടതി വിക്കിയെ വിലക്കിയത്. മയക്കുമരുന്ന് ഉപയോഗിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് പ്രാദേശിക പോലീസ് വിക്കിയുടെ വീട്ടിൽ റെയ്ഡ് നടത്തിയപ്പോഴാണ് മില്ലിയെ കണ്ടെത്തിയത്. പോലീസുകാർ വിക്കിയുടെ ഫോൺ സ്കാൻ ചെയ്തപ്പോൾ മില്ലിയെ ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ വീഡിയോകൾ കണ്ടെത്തുകയായിരുന്നു. ഒരു വീഡിയോയിൽ വിക്കി കുരങ്ങിന് ഒരു ബാഗ് കൊക്കെയ്ൻ നിർബന്ധിച്ച് കഴിപ്പിക്കുന്നതും കാണാമായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Monkey | കുരങ്ങനെ കല്ലെറിഞ്ഞു കൊന്നു; ഉത്തർപ്രദേശിൽ മൂന്നു യുവാക്കൾ അറസ്റ്റിൽ
Next Article
advertisement
Exclusive | ചെങ്കോട്ട സ്ഫോടനം; ചാവേറാക്രമണമോ, പരിഭ്രാന്തിയിൽ പൊട്ടിത്തെറിച്ചതോ?
Exclusive | ചെങ്കോട്ട സ്ഫോടനം; ചാവേറാക്രമണമോ, പരിഭ്രാന്തിയിൽ പൊട്ടിത്തെറിച്ചതോ?
  • ജമ്മു കശ്മീരിൽ ഉന്നതവിദ്യാഭ്യാസമുള്ളവരും സമ്പന്നരുമായ ഡോക്ടർമാർ ഭീകരപ്രവർത്തനത്തിൽ പങ്കാളികളായി.

  • പുല്വാമയിലെ ശംബുര ഗ്രാമത്തിൽ നിന്നുള്ള ഇല്യാസ് അമീറിന്റെ i20 കാർ ഉപയോഗിച്ച് ചാവേർ ആക്രമണം.

  • പാകിസ്ഥാനിലെ ജെയ്ഷെ മുഹമ്മദിന്റെ നിർദ്ദേശപ്രകാരം ഇന്ത്യയെ നശിപ്പിക്കാൻ ഭീകരർ തയ്യാറെടുത്തു.

View All
advertisement