വ്യാജ ഐഡി കാര്‍ഡ് നിര്‍മ്മിച്ച കേസില്‍ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ
- Published by:Arun krishna
- news18-malayalam
Last Updated:
വ്യാജമായി നിർമിച്ച തിരിച്ചറിയൽ കാർഡുകൾ ഇവരിൽ നിന്ന് കണ്ടെടുത്തു.
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച കേസില്‍ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട പന്തളം സ്വദേശികളായ അഭി വിക്രം, ബിനിൽ, ഫെനി എന്നിവരാണ് പിടിയിലായത്. വ്യാജമായി നിർമിച്ച തിരിച്ചറിയൽ കാർഡുകൾ ഇവരിൽ നിന്ന് കണ്ടെടുത്തു. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ രേഖാ നിർമാണം സ്ഥിരീകരിച്ചെന്ന് പൊലീസ് വ്യക്തമാക്കി.
Location :
Kochi,Ernakulam,Kerala
First Published :
November 21, 2023 10:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വ്യാജ ഐഡി കാര്‍ഡ് നിര്‍മ്മിച്ച കേസില്‍ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ