advertisement

നാല്പതാണ്ട് തികയുന്ന ആ തീരാനോവ്: ജഗന്നാഥ ക്ഷേത്രോത്സവം നടക്കുമ്പോൾ വിങ്ങലായി 'ടെമ്പിൾ ഗേറ്റ്' ദുരന്തം

Last Updated:

ജഗന്നാഥ ക്ഷേത്ര ഉത്സവത്തിനിടെ ഉണ്ടായ ട്രെയിന്‍ അപകടത്തിന് 40 വര്‍ഷം. 1986 ഫെബ്രുവരി 28നാണ് ദുരന്തമുണ്ടായത്. വെടിക്കെട്ട് കാണാനെത്തിയ 27 പേരാണ് അപകടത്തില്‍ മരിച്ചത്.

+
ജഗന്നാഥ്

ജഗന്നാഥ് ടെമ്പിൾ ഗേറ്റ് 

തലശ്ശേരി ടെമ്പിള്‍ ഗേറ്റ് ജഗന്നാഥ ക്ഷേത്രത്തില്‍ വീണ്ടുമൊരു ആണ്ടുത്സവത്തിന് കൊടിയേറ്റത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ദീപാലങ്കാര ശോഭയില്‍ വിളങ്ങുന്ന ജഗന്നാഥ ക്ഷേത്രം വിശ്വാസികളെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ നാല് പതിറ്റാണ്ടിൻ്റെ തീരാ നോവ് ഇന്നും ഒരു വിങ്ങലായി ഇവിടെയുണ്ട്. ടെമ്പിള്‍ ഗേറ്റ് വഴി അന്ന് ട്രെയിന് കടന്നുപോയിട്ട് ഇന്നത്തേക്ക് നാല്പത് വര്‍ഷമായിരിക്കുന്നു.
ജഗന്നാഥ ക്ഷേത്ര ഉത്സവത്തിന് വെടിക്കെട്ട് കാണാനെത്തിയ 27 പേരാണ് അന്ന് ആ ട്രെയിനിനടിയില്‍ പിടഞ്ഞ് മരിച്ചത്. 1986 ഫെബ്രുവരി 28 ന് പുലര്‍ച്ചെ 5.20 നാണ് നാടിനെ നടുക്കിയ ആ ദുരന്തം. ഉത്സവം കഴിഞ്ഞുള്ള വെടിക്കെട്ട് കാണുന്ന തിരക്കിലായിരുന്നു കൂടി നിന്നവരെല്ലാം... തലശ്ശേരി ഭാഗത്തുനിന്ന് വന്ന ട്രെയിനിൻ്റെ ശബ്ദം വെടിക്കെട്ടിൻ്റെ ശബ്ദത്തില്‍ ആരും കേട്ടില്ല. സംഭവം നടന്ന് അരമണിക്കൂറിനകം മരിച്ചവരെയും പരിക്കേറ്റവരെയും തലശ്ശേരി ആശുപത്രിയില്‍ എത്തിച്ചു.
എക്‌സിക്യൂട്ട് എക്‌സ്പ്രസ് ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ഉത്സവ സമയം ഇവിടെയെത്തുമ്പോള്‍ ട്രെയിനിൻ്റെ വേഗത 15 കിലോമിറ്ററായി കുറയ്ക്കാറുണ്ട്, എന്നാല്‍ അപകട ദിവസം ട്രെയിന് 100 കിലോമീറ്റര്‍ വേഗത്തിലാണ് കടന്നുപോയത്. റെയില്‍ പാളത്തിലിരുന്ന് വെടിക്കെട്ട് കണ്ടവരാണ് അപകടത്തില്‍പ്പെട്ടവരെല്ലാം. സന്തോഷത്തോടെ ഉത്സവം കാണാനെത്തി ഒരു നിമിഷം കൊണ്ട് എല്ലാം തകര്‍ന്ന ആ ദിവസം ഓര്‍ത്താണ് ഇന്നും ഈ ഉത്സവ രാവിനെ ദേശക്കാര്‍ വരവേല്‍ക്കുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
നാല്പതാണ്ട് തികയുന്ന ആ തീരാനോവ്: ജഗന്നാഥ ക്ഷേത്രോത്സവം നടക്കുമ്പോൾ വിങ്ങലായി 'ടെമ്പിൾ ഗേറ്റ്' ദുരന്തം
Next Article
advertisement
മദ്യപിച്ച് വാഹനമോടിച്ചതിന് ക്രിക്കറ്റ് താരം ഡേവിഡ് വാർണർ അറസ്റ്റിൽ
മദ്യപിച്ച് വാഹനമോടിച്ചതിന് ക്രിക്കറ്റ് താരം ഡേവിഡ് വാർണർ അറസ്റ്റിൽ
  • ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ സിഡ്‌നിയിൽ മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റ് ചെയ്തു

  • വാർണറുടെ ശരീരത്തിൽ അനുവദനീയ പരിധിയേക്കാൾ ഇരട്ടിയിലധികം മദ്യം കണ്ടെത്തിയതായി റിപ്പോർട്ട്

  • മെയ് മാസത്തിൽ വാർണർ കോടതിയിൽ ഹാജരാകേണ്ടതുണ്ടെന്നും പാകിസ്ഥാൻ സൂപ്പർ ലീഗിൽ കളിക്കാൻ പോയെന്നും അറിയിച്ചു

View All
advertisement