• HOME
  • »
  • NEWS
  • »
  • crime
  • »
  • ഇ സഞ്ജീവനി പോർട്ടലിൽ പതിനഞ്ചോളം വനിതാ ഡോക്ടർമാർക്ക് നേരേ നഗ്നത കാട്ടിയ യുവാവ് പിടിയിൽ

ഇ സഞ്ജീവനി പോർട്ടലിൽ പതിനഞ്ചോളം വനിതാ ഡോക്ടർമാർക്ക് നേരേ നഗ്നത കാട്ടിയ യുവാവ് പിടിയിൽ

കഴിഞ്ഞ ആറ് ദിവസത്തിനിടെയാണ് പ്രതി വിവിധ ജില്ലകളിലെ പതിനഞ്ചോളം വനിതാ ഡോക്ടർമാർക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തിയത്

Sanjay

Sanjay

  • Share this:
    ആലപ്പുഴ: കേന്ദ്ര സ‌‌‌ർക്കാരിന്റെ ടെലി മെഡിസിൻ പദ്ധതിയായ ഇ - സഞ്ജീവനി പോർട്ടലിൽ കയറി വനിതാ ഡോക്ട‌ർമാർക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ച യുവാവ് അറസ്റ്റിൽ. തൃശൂർ മണലൂർ എട്ടാം വാർഡിൽ കെ. ആർ. സഞ്ജയ് (25) എന്നയാളെയാണ് ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വനിതാ ഡോക്ടർമാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. തൃശൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

    കോവിഡ് ബാധിതനെന്ന വ്യാജേന പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഇയാൾ ഓൺലൈനിലെത്തുന്ന ഡോക്ടർമാരെ സ്ഥിരം ശല്യപ്പെടുത്തിയതായും പൊലീസ് പറയുന്നു. നഗ്നത പ്രദർശനവുമായി ബന്ധപ്പെട്ട്, വിവിധ ജില്ലകളിലെ ഡോക്ടർമാർ പരാതി നൽകിയിരുന്നു. ആലപ്പുഴയിൽ ലഭിച്ച പാതിയിൽ കഴിഞ്ഞ മൂന്നു ദിവസമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി അറസ്റ്റിലായത്.

    പ്രതി ഇ-സഞ്ജീവനി പോർട്ടലിൽ കയറാൻ ഉപയോഗിച്ച ലാപ്ടോപ്പും മൊബൈൽഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പരാതി നൽകിയ ഡോക്ടർ പ്രതിയെ തിരിച്ചറിയുകയും ചെയ്തു. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽനിന്നും പ്രതിക്കെതിരെ പരാതി ലഭിച്ചതായി പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്. ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ചുമതല വഹിക്കുന്ന ചേർത്തല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

    Also Read- 'സൂര്യഗായത്രിയുമായുള്ള പ്രണയം നാട്ടിൽ അറിഞ്ഞതോടെ വിവാഹ ആലോചനകൾ മുടങ്ങി'; യുവതിയെ കുത്തിക്കൊന്ന പ്രതി

    കഴിഞ്ഞ ആറ് ദിവസത്തിനിടെയാണ് പ്രതി വിവിധ ജില്ലകളിലെ പതിനഞ്ചോളം വനിതാ ഡോക്ടർമാർക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തിയത്. വ്യാജ വിവരങ്ങൾ നൽകി പോർട്ടലിൽ പ്രവേശിക്കുന്ന ഇയാൾ വനിതാ ഡോക്ടർമാർ ഉള്ളപ്പോഴാണ് നഗ്നത പ്രദർശനം നടത്തിയത്. ദുരനുഭവം നേരിട്ട ഡോക്ടർമാർ ഇ-സഞ്ജീവനി സംസ്ഥാന നോഡൽ ഓഫീസർക്ക് പരാതി നൽകി. ഇതേത്തുടർന്ന് എൻഎച്ച്എം ഡയറക്ടറും സംസ്ഥാന തലത്തിൽ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.

    ഹണിട്രാപ്പിൽ കുടുക്കി യുവാവിന്റെ സ്ക്കൂട്ടറും ഫോണും പണവും തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ; രണ്ടു പേർ ഒളിവിൽ

    ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ ഒരാൾ കട്ടപ്പനയിൽ അറസ്റ്റിൽ. തോപ്രാംകുടി സ്വദേശി റ്റിൻസൺ എബ്രാഹമിനേയാണ് തൊടുപുഴ പോലീസും കട്ടപ്പന ഡി വൈ എസ് പി യുടെ പ്രത്യേക സ്ക്വാഡും ചേർന്ന് പിടികൂടിയത്. കേസിലെ രണ്ട് പ്രതികൾ ഒളിവിലാണ്. ശാന്തൻപാറ സ്വദേശിയായ യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിലാണ് റ്റിൻസൺ അറസ്റ്റിലായത്. ഒളിവിൽ ആയിരുന്ന പ്രതിയുടെ മൊബൈൽ ഫോൺ പിന്തുടർന്നാണ് പോലീസ് പിടികൂടിയത്.

    കഴിഞ്ഞ ഓഗസ്റ്റ് മൂന്നാം തിയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശാന്തൻപാറ സ്വദേശിയെ യുവതിയുടെ ഫോൺ  ഉപയോഗിച്ച് പ്രതികൾ തൊടുപുഴയിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. വീട്ടിൽ എത്തിയയാളെ  മൂന്നു പേരും കൂടി  ബന്ദിയാക്കി 4000 രൂപയും, മൊബൈൽ  ഫോണും, സ്കൂട്ടറും കൈക്കലാക്കി. തുടർന്നാണ് ശാന്തൻപാറ സ്വദേശി പോലീസിൽ പരാതി നൽകിയത്.




    Published by:Anuraj GR
    First published: