• HOME
  • »
  • NEWS
  • »
  • crime
  • »
  • പുകവലിക്കുന്നതിനെ ചൊല്ലി ഭർതൃപിതാവുമായി വഴക്ക്; ദേഷ്യപ്പെട്ട് രണ്ട് വയസ്സുള്ള മകനെ കൊന്ന് യുവതി

പുകവലിക്കുന്നതിനെ ചൊല്ലി ഭർതൃപിതാവുമായി വഴക്ക്; ദേഷ്യപ്പെട്ട് രണ്ട് വയസ്സുള്ള മകനെ കൊന്ന് യുവതി

ഭർതൃപിതാവുമായി വഴക്കുണ്ടായതിന് ശേഷം ഇളയമകനുമൊത്ത് മുറിയിൽ കയറിയ പരമേശ്വരി മകനെ കൊല്ലുകയായിരുന്നു.

cigarettes

cigarettes

  • Share this:
    ഹൈദരാബാദ്: ഭർത്താവിന്റെ പിതാവുമായുള്ള തർക്കത്തിനൊടുവിൽ ദേഷ്യം മൂത്ത് രണ്ട് വയസ്സുള്ള മകനെ കൊന്ന് യുവതി. ഹൈദരാബാദിലെ രാമണ്ണഗുഡ ഗ്രാമത്തിൽ ചൊവ്വാഴ്ച്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

    സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതനുസരിച്ച്, പരമേശ്വരി എന്ന യുവതിയാണ് മകനെ കൊലപ്പെടുത്തിയത്. അഞ്ച് വർഷം മുമ്പാണ് പരമേശ്വരി ശിവകുമാറിനെ വിവാഹം കഴിച്ചത്. ഇതിൽ രണ്ട് മക്കളുമുണ്ട്. രണ്ട് വയസ്സ് പ്രായമുള്ള രണ്ടാമത്തെ മകനെയാണ് പരമേശ്വരി കൊലപ്പെടുത്തിയത്.

    ചൊവ്വാഴ്ച്ച ശിവകുമാർ ജോലിക്ക് പോയ സമയത്താണ് സംഭവം നടക്കുന്നത്. ശിവകുമാറിന്റെ പിതാവ് വെങ്കട്ടയയ്യുമായി പരമേശ്വരി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് മകൻ ധനുഷിനെ പരമേശ്വരി കൊലപ്പെടുത്തിയത്. കൊലപാതക സമയത്ത് പരമേശ്വരി മദ്യപിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.

    വാതരോഗിയാണ് ശിവകുമാറിന്റെ പിതാവ് വെങ്കട്ടയ്യ. പുകവലിക്കരുതെന്ന് ഇദ്ദേഹത്തോട് ഡോക്ടർമാർ നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ ഡോക്ടർമാരും കുടുംബാംഗങ്ങളും പറയുന്നത് ചെവിക്കൊള്ളാതെ വെങ്കട്ടയ്യ പുകവലി തുടർന്നു. ഇതുമായി ബന്ധപ്പെട്ട സംസാരമാണ് പരമേശ്വരിയുമായി വഴക്കിൽ എത്തിയത്.

    ഭർതൃപിതാവുമായി വഴക്കുണ്ടായതിന് ശേഷം ഇളയമകനുമൊത്ത് മുറിയിൽ കയറിയ പരമേശ്വരി മകനെ കൊല്ലുകയായിരുന്നു. മണിക്കൂറുകൾക്ക് ശേഷം ഒരു ബന്ധു വീട്ടിൽ എത്തിയപ്പോഴാണ് മകൻ മരിച്ചിരിക്കുന്നതായി കണ്ടെത്തിയത്.

    You may also like:വൈറൽ വീഡിയോ സഹായകമായി; കാണാതെ പോയ ഭർത്താവിനെ കണ്ടെത്തി ഭാര്യ

    കുട്ടി എങ്ങനെയാണ് മരിച്ചതെന്ന് ബന്ധു ചോദിച്ചെങ്കിലും പരമേശ്വരി ആദ്യം സത്യം പറഞ്ഞില്ല. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി ചോദ്യം ചെയ്തതോടെയാണ് താൻ തന്നെയാണ് മകനെ കൊലപ്പെടുത്തിയതെന്ന് അമ്മ സമ്മതിച്ചത്. ഭർതൃപിതാവുമായുള്ള വഴക്കിനെ തുടർന്നുള്ള ദേഷ്യമാണ് കൊലപാതകത്തിന് കാരണമെന്നും പരമേശ്വരി പൊലീസിനോട് പറഞ്ഞു.

    കൊലപാതക കുറ്റത്തിന് പരമേശ്വരിയെ അറസ്റ്റ് ചെയ്ത പൊലീസ് ചോദ്യം ചെയ്യൽ തുടരുകയാണ്.

    മറ്റൊരു സംഭവത്തിൽ, പിതാവിനും കാമുകനുമൊപ്പം ഗൂഢാലോചന നടത്തി ഭർത്താവിനെ ഡീസൽ ഒഴിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ യുവതിയെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ കസ്ഗഞ്ജ് ജില്ലയിലാണ് സംഭവം. യുവാവിന്റെ പിതാവ് നൽകിയ പരാതിയിലാണ് നടപടി.

    അമിത് കുമാർ(25) ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പൊള്ളലേറ്റ അമിത് കുമാർ ആശുപത്രിയിൽ ചികിത്സയിലിയായിരുന്നു. ഞായറാഴ്ച്ചയാണ് മരണം സംഭവിച്ചത്. തുടർന്നാണ് യുവാവിന്റെ ഭാര്യയ്ക്കും വീട്ടുകാർക്കുമെതിരെ പിതാവ് പരാതി നൽകിയിരിക്കുന്നത്.

    മകന്റെ മരണത്തിൽ മരുമകളും അച്ഛനും അടക്കം മൂന്ന് പേർക്കെതിരെയാണ് അമിത് കുമാറിന്റെ പിതാവ് പരാതി നൽകിയിരിക്കുന്നത്. മരണത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായാണ് വിവരം. അമിത് കുമാറിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

    അമിത് കുമാറിനെ ഭാര്യയും പിതാവും കാമുകനും ചേർന്ന് ഡീസലൊഴിച്ച് കത്തിച്ചു എന്നാണ് കേസ്. വീട്ടിൽ നിന്നും ശനിയാഴ്ച്ച വൈകിട്ട് 6.30 ഓടെ സുഹൃത്തായ ഹേമന്ദ് എന്നയാളാണ് അമിത്തിനെ വീട്ടിൽ നിന്നും വിളിച്ചു കൊണ്ടുപോയതെന്ന് പിതാവ് സുരേഷ് ചന്ദ്ര പറയുന്നു.

    ഇതിന് ശേഷം ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ് മകനെ താൻ കാണുന്നതെന്നും പിതാവ് പറയുന്നു. അമിത്തിന്റെ ഭാര്യ സംഗീതയ്ക്ക് രാകേഷ് എന്നയാളുമായി രഹസ്യബന്ധമുണ്ടായിരുന്നതായി സുരേഷ് ചന്ദ്ര ആരോപിച്ചു.
    Published by:Naseeba TC
    First published: