വെള്ളിക്കുളങ്ങര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ടിക് ടോക്കിലൂടെ ശ്രദ്ധേയനായ യുവാവ് അറസ്റ്റിൽ. വടക്കാഞ്ചേരി കുമ്പളങ്ങാട്ട് പള്ളിയത്ത് പറമ്പില്‍ വിഘ്‌നേഷ് കൃഷ്ണ(അമ്പിളി-19) ആണ് പീഡനക്കേസിൽ അറസ്റ്റിലായത്.
ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തുനിന്ന് യുവാവിനെ അറസ്റ്റ് ചെയ്തത്.
സിഐ എംകെ മുരളിയുടെ നിര്‍ദേശപ്രകാരം എസ്‌ഐ ഉദയകമാര്‍, സിപിഒമാരായ അസില്‍, സജീവ് എന്നിവരാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
You may also like:വയനാട്ടിൽ മുഖംമൂടി സംഘത്തിന്റെ ആക്രമണം; ഭർത്താവിന് പിന്നാലെ പരിക്കേറ്റ വീട്ടമ്മയും മരിച്ചു
ടിക് ടോക് വീഡിയോകളിലൂടെ ശ്രദ്ധേയനായ ആളാണ് അമ്പിളി എന്നറിയപ്പെടുന്ന വിഘ്നേഷ് കൃഷ്ണ. ഇയാളുടെ നിരവധി വീഡിയോകൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.
വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി കഞ്ചാവ് വിൽപന; രണ്ടുപേർ എക്സൈസ് പിടിയിൽ
വാട്സാപ്പ് ഗ്രൂപ്പ് വഴി കഞ്ചാവ് വിൽപന നടത്തിയ യുവാക്കളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇടുക്കി നെടുംകണ്ടം വണ്ടന്‍മേട് ശിവന്‍കോളനി സരസ്വതി വിലാസത്തില്‍ രാംകുമാര്‍, പുളിയന്‍മല കുമരേശഭവനില്‍ അജിത്ത് എന്നിവരെയാണ് ഉടുമ്പന്‍ചോല എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. കൂട്ടാളിയായ ഹേമക്കടവ് പുതുപറമ്പില്‍ ലിജോ ഓടി രക്ഷപ്പെട്ടു.
കൗമാരക്കാര്‍ ഉള്‍പ്പെടെ ഇവരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അംഗങ്ങളായിരുന്നുവെന്നാണ് വിവരം. കഞ്ചാവ് ഉപയോഗിക്കുന്നവരെ തേടിപ്പിടിച്ചാണ് സംഘം വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയത്. ഗ്രൂപ്പിലൂടെ ആളുകള്‍ ആവശ്യപ്പെടുന്നതിന് അനുസരിച്ച് സംഘം കഞ്ചാവ് എത്തിച്ച് നല്‍കും. രാംകുമാറിന്റെ പക്കല്‍ നിന്ന് 23 ഗ്രാം കഞ്ചാവും അജിത്ത് ഉപയോഗിച്ചിരുന്ന ഓട്ടോയില്‍ നിന്ന് 74 ഗ്രാം കഞ്ചാവും ലിജോയുടെ ഉപയോഗിച്ചിരുന്ന ഇന്‍ഡിക കാറില്‍ നിന്ന് 123 ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. രണ്ട് വാഹനങ്ങളും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Minor rape case, Rape case, TikTok star