വയനാട്ടിൽ മുഖംമൂടി സംഘത്തിന്റെ ആക്രമണം; ഭർത്താവിന് പിന്നാലെ പരിക്കേറ്റ വീട്ടമ്മയും മരിച്ചു

Last Updated:

ഇരുനില വീട്ടിൽ ദമ്പതികൾ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്.

കേശവൻ മാസ്റ്റർ, ഭാര്യ പത്മാവതി
കേശവൻ മാസ്റ്റർ, ഭാര്യ പത്മാവതി
വയനാട്: മുഖംമൂടി സംഘത്തിന്റെ ആക്രമണത്തിൽ ഭർത്താവിന് പിന്നാലെ ഭാര്യയും കൊല്ലപ്പെട്ടു. വയനാട് പനമരം താഴെ നെല്ലിയമ്പത്ത് പത്മാലയം കേശവൻ മാസ്റ്റർ, ഭാര്യ പത്മാവതി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി നടന്ന ആക്രണത്തിൽ കേശവൻ മാസ്റ്റർ തൽക്ഷണം മരിച്ചിരുന്നു. അജ്ഞാത സംഘത്തിന്റെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന പത്മാവതി ഇന്ന് പുലർച്ചെയാണ് മരിച്ചത്.
മുഖം മൂടി ധരിച്ചെത്തിയ രണ്ടു പേരാണ് ഇവരെ ആക്രമിച്ചത് എന്നാണ് സൂചന. നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് ഇരുവരേയും ആശുപത്രിയിൽ എത്തിച്ചത്. ഇരുനില വീട്ടിൽ ദമ്പതികൾ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. അഞ്ചുക്കുന്ന് സ്കൂളിലെ റിട്ടയർഡ് കായിക അധ്യാപകനാണ് കേശവൻ മാസ്റ്റർ. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും പരിശോധന ആരംഭിച്ചിട്ടുണ്ട്.
മോഷണ ശ്രമത്തിനിടെയാകാം കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. കഴുത്തിനും നെഞ്ചിനും ഇടയ്ക്കാണ് കുത്തേറ്റത്. വീടിന്റെ രണ്ടാമത്തെ നിലയിലൂടെയാണ് അക്രമികൾ അകത്ത് കടന്നത് എന്നാണ് സൂചന.
advertisement
കേശവൻ മാസ്റ്റർക്ക് നെഞ്ചിനും വയറിനുമാണ് കുത്തേറ്റത്. പത്മാവതിക്ക് നെഞ്ചിനും കഴുത്തിനുമിടയിലാണ് കുത്തേറ്റത്. ശബ്ദം കേട്ട് ഓടിയെത്തിയപ്പോൾ ഇരുവരും രക്തത്തിൽ കുളിച്ചു കിടക്കുന്നതാണെന്ന് കണ്ടതെന്ന് ഇവരുടെ ബന്ധുവും അയൽവാസിയുമായ പൊലീസ് ഉദ്യോഗസ്ഥൻ അജിത് പറയുന്നു. അജിത്താണ് വീട്ടിൽ ആദ്യം എത്തിയത്.
advertisement
മൂന്ന് മക്കളാണ് ദമ്പതികൾക്കുള്ളത്.
കളിക്കുന്നതിനിടെ കതകടഞ്ഞു മുറിക്കുള്ളില്‍ കുടുങ്ങി ഇരട്ട കുട്ടികള്‍; രക്ഷകരായി നിലമ്പൂരിലെ അഗ്നിശമന സേന
കളിക്കുന്നതിനിടെ അബദ്ധവശാൽ വാതിലിന്റെ ലോക്ക് അടഞ്ഞു റൂമിൽ കുടുങ്ങിപ്പോയത് രണ്ടര വയസ്സുകാരായ ഇരട്ടക്കുട്ടികളെ രക്ഷപ്പെടുത്തിയത് നിലമ്പൂർ ഫയർ ഫോഴ്‌സ് യൂണിറ്റ് . ചാലിയാർ പഞ്ചായത്തിലെ എളമ്പിലാക്കോട്  സ്വദേശി നാലകത്ത് വീട്ടിൽ മുഹമ്മദ്‌ ആരിഫിന്റെ മക്കളായ സിദാനും നദാനും ആണ്  മുറിക്ക് ഉള്ളിൽ കുടുങ്ങിയത് . വ്യാഴാഴ്ച ഉച്ചകഴിഞ്ഞു മൂന്നര മണിയോടെയാണ് സംഭവം.
advertisement
വീട്ടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കുറെ നേരമായി കാണാതായതോടെ നടത്തിയ തെരച്ചിലിൽ ആണ് കുട്ടികൾ മുറിക്ക് ഉള്ളിൽ കുടുങ്ങിയത് കണ്ടെത്തിയത്. വീടിന്റെ രണ്ടാം നിലയിലെ മുറിയിൽ വാതിലടച്ച് ലോക്ക് ചെയ്യപ്പെട്ട നിലയിൽ ആയിരുന്നു. വീട്ടുകാരും അയൽവാസികളും കുട്ടികളോട് സംസാരിച്ച് ലോക്ക് തുറക്കാൻ ശ്രമം നടത്തിയെങ്കിലും പേടിച്ചു കരഞ്ഞുകൊണ്ടിരുന്ന കുട്ടികൾക്ക് ലോക്ക് തുറക്കാനായില്ല. ഒരു മണിക്കൂറോളം വീട്ടുകാരും നാട്ടുകാരും ശ്രമിച്ചു എങ്കിലും ഒന്നും ഫലം കണ്ടില്ല. ഇതിന് ശേഷം ആണ് ഇവർ  നിലമ്പൂർ ഫയർ ഫോഴ്‌സിന്റെ സഹായം തേടിയത്. സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്‌സ് സംഘമെത്തി.
advertisement
ഹൈഡ്രോളിക് ഉപകരണങ്ങൾ ഉപയോഗിച്ച് ജനലഴി മുറിച്ച് അതുവഴി കുട്ടികളെ രക്ഷപ്പെടുത്താനായി ശ്രമം. പേടിച്ച് കരയുന്ന കുട്ടികളെ ആശ്വസിപ്പിക്കുക ആയിരുന്നു ആദ്യ ഉദ്യമം.    കരയുന്ന കുട്ടികളുമായി ഫയർഫോഴ്‌സ്‌ ഉദ്യോഗസ്ഥർ മയത്തിൽ  സംസാരിച്ച് ആശ്വസിപ്പിച്ച് കരച്ചിൽ മാറ്റി. പിന്നീട് ഉദ്യോഗസ്ഥർ പറഞ്ഞത് പോലെ കുട്ടികൾ അനുസരിച്ചു. ഒരു കുട്ടി വാതിലിന്റെ ലോക്ക് പ്രയാസപ്പെട്ട് തുറക്കുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വയനാട്ടിൽ മുഖംമൂടി സംഘത്തിന്റെ ആക്രമണം; ഭർത്താവിന് പിന്നാലെ പരിക്കേറ്റ വീട്ടമ്മയും മരിച്ചു
Next Article
advertisement
വീണ്ടും കമലും രജനിയും; പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റ് പങ്കിട്ട് കമൽ ഹാസൻ
വീണ്ടും കമലും രജനിയും; പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റ് പങ്കിട്ട് കമൽ ഹാസൻ
  • കമൽ ഹാസനും രജനീകാന്തും വീണ്ടും ഒന്നിക്കുന്നതായി കമൽ SIIMA 2025-ൽ സ്ഥിരീകരിച്ചു.

  • രാജ് കമൽ ഫിലിംസ്, റെഡ് ജയന്റ് മൂവീസിന്റെ സംയുക്ത നിർമ്മാണത്തിൽ പുതിയ ചിത്രം.

  • രജനീകാന്തിനൊപ്പം സിനിമയിൽ മത്സരമല്ല, ബഹുമാനമാണെന്ന് കമൽ ഹാസൻ വ്യക്തമാക്കി.

View All
advertisement