തിരൂരിലെ ഹോട്ടലുടമയുടെ കൊലപാതകം; പ്രതികളെ റിമാൻഡ് ചെയ്തു; തിങ്കളാഴ്ച പോലീസ് കസ്റ്റഡിയിൽ വാങ്ങും
- Published by:Naseeba TC
- news18-malayalam
Last Updated:
ഹണിട്രാപ്പ് ശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് പൊലീസ് പറയുന്നത്
മലപ്പുറം: തിരൂരിലെ ഹോട്ടലുടമ സിദ്ദീഖിന്റെ കൊലപാതകത്തിൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികളെ വിട്ടുകിട്ടാൻ പൊലീസ് കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച കസ്റ്റഡിയിൽ വാങ്ങും.
മേയ് 18 നാണ് കോഴിക്കോട് ഒളവണ്ണയിലെ ചിക്ക് ബേക്ക് ഹോട്ടലുടമ മലപ്പുറം തിരൂർ പി സി പടി സ്വദേശി മേച്ചേരി സിദ്ദീഖിനെ (58) കാണാതായത്. കേസിൽ മുഖ്യപ്രതി വല്ലപ്പുഴ സ്വദേശി ഷിബിലി (22), പെൺസുഹൃത്ത് ഫർഹാന (18), ആഷിഖ് എന്നിവരാണ് അറസ്റ്റിലായത്.
Also Read- തിരൂരിലെ ഹോട്ടലുടമയുടെ കൊലപാതകം ഹണിട്രാപ്പ് ശ്രമത്തിനിടെയെന്ന് പൊലീസ്; ചുറ്റിക കൊണ്ട് അടിച്ചത് മരണകാരണം
ഹണിട്രാപ്പ് ശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് പൊലീസ് പറയുന്നത്. പ്രതികൾ സിദ്ദീഖിനെ നഗ്നനാക്കി ഫോട്ടോ എടുക്കാൻ ശ്രമിച്ചു. എതിർത്തപ്പോൾ ചുറ്റിക കൊണ്ട് അടിച്ചതാണ് മരണ കാരണം. ഷിബിലിയാണ് ചുറ്റിക കൊണ്ട് തലക്കും നെഞ്ചിലും അടിച്ചത്. ചുറ്റിക എടുത്തുനൽകിയത് ഫർസാനയാണ്.
advertisement
Also Read- ഹോട്ടലുടമയുടെ കൊലപാതകം: ഷിബിലിക്കെതിരെ പോക്സോ കേസ് നൽകി ഫർഹാന പിന്നീട് കൂട്ടുകാരിയായി; നിരവധി മോഷണ കേസുകളിലും പ്രതി
സിദ്ദീഖിനെ കാണാനില്ലെന്ന് കാണിച്ച് മകൻ തിരൂർ പൊലീസിന് പരാതി നൽകിയിരുന്നു. ആഴ്ചയിൽ നാട്ടിൽ വരാറുള്ള സിദ്ദീഖിനെ കുറിച്ച് ഒരുവിവരവും ലഭിക്കാതായതോടെയാണ് പരാതി നൽകിയത്. ഇതേതുടർന്ന് തിരൂർ സി ഐ എം ജെ ജിജോയുടെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണം ആരംഭിക്കുകയും ബുധനാഴ്ച എരഞ്ഞിപ്പാലത്തെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തപ്പോഴാണ് കൊലപാതകത്തിന് തെളിവ് ലഭിച്ചത്.
Location :
Malappuram,Malappuram,Kerala
First Published :
May 27, 2023 10:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരൂരിലെ ഹോട്ടലുടമയുടെ കൊലപാതകം; പ്രതികളെ റിമാൻഡ് ചെയ്തു; തിങ്കളാഴ്ച പോലീസ് കസ്റ്റഡിയിൽ വാങ്ങും