Rape Case | ഡോക്ടറെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 3 വര്‍ഷം തടവ്; ശിക്ഷ കുറഞ്ഞുപോയെന്ന് പരാതിക്കാരി

Last Updated:

ബം​ഗളുരുവില്‍ മെഡിസിന് പഠിക്കുമ്പോള്‍ ചങ്ങനാശേരി സ്വദേശിയായ പ്രശാന്ത് സ്കറിയ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തിയെന്നാണ് കേസ്

വിവാഹ വാഗ്ദാനം നല്‍കി വനിതാ ഡോക്ടറെ പിഡിപ്പിച്ച കേസില്‍ (Rape Case) ചങ്ങനാശേരി സ്വദേശിയായ യുവാവിന് 3 വര്‍ഷം തടവും പിഴയും ശിക്ഷ . എറണാകുളം സിജെഎം കോടതിയുടെയാണ് വിധി. എന്നാല്‍ കേസില്‍ ശിക്ഷ കുറഞ്ഞെന്നാരോപിച്ച് വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനോരുങ്ങുകയാണ് പരാതിക്കാരി.
2013ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബം​ഗളുരുവില്‍ മെഡിസിന് പഠിക്കുമ്പോള്‍ ചങ്ങനാശേരി സ്വദേശിയായ പ്രശാന്ത് സ്കറിയ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തിയെന്നാണ് കേസ്.  വനിതാ ഡോക്ടറുടെ പരാതിയില്‍ ചങ്ങനാശേരി പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ക്രൈംബ്രാഞ്ചാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
കേസ് പരിശോധിച്ച എ‍റണാകുളം സിജെഎം കോടതിയാണ് പ്രതി പ്രശാന്ത് സ്കറിയയെ മുന്നുവര്‍ഷം തടവിന് ശിക്ഷിച്ചത്. ബലാത്സംഗ കുറ്റം തെളിഞ്ഞതിനാലാണ് ശിക്ഷ. തെളിവുകളുടെ അഭാവത്തില്‍ മറ്റുപ്രതികളെ വെറുതെ വിട്ടു. എന്നാല്‍ ശിക്ഷ കുറഞ്ഞുപോയെന്നാണ് പരാതിക്കാരിയുടെ വാദം. വിധി പരിശോധിച്ച് ശിക്ഷ വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് വനിതാ ഡോക്ടര്‍ ഉടന്‍ ഹൈക്കോടതിയെ സമീപിക്കും.
advertisement
Murder Case | കോട്ടയത്ത് മിമിക്രി കലാകാരനെ കൊലപ്പെടുത്തിയ കേസില്‍ കാമുകിയടക്കം 4 പേര്‍ കുറ്റക്കാര്‍
കോട്ടയത്ത് മിമിക്രി കലാകാരനെ (mimicry artist) കൊലപ്പെടുത്തിയ കേസില്‍ (murder case) കാമുകിയും ക്വട്ടേഷന്‍ സംഘാംഗങ്ങളായ 3 പേരും കുറ്റക്കാരാണെന്ന് കോടതി . ചങ്ങനാശേരി മുങ്ങോട്ട് പുതുപ്പറമ്പിൽ ലെനീഷ് (31)നെ കൊലപ്പെടുത്തിയ കേസിൽ കോട്ടയം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. ശിക്ഷ ഏഴിന് വിധിക്കും.
ലെനീഷിന്റെ കാമുകി തൃക്കൊടിത്താനം കടമാൻചിറ പാറയിൽ പുതുപ്പറമ്പിൽ ശ്രീകല (44), ക്വട്ടേഷൻ സംഘാംഗങ്ങളായ മാമ്മൂട് കണിച്ചുകുളം വെട്ടിത്താനം ഷിജോ സെബാസ്റ്റ്യൻ (28), ദൈവംപടി ഗോപാലശേരിൽ ശ്യാംകുമാർ (ഹിപ്പി ശ്യാം -31), വിത്തിരിക്കുന്നേൽ രമേശൻ (ജൂഡോ രമേശൻ, 28) എന്നിവരെയാണു കുറ്റക്കാരെന്നു കോടതി വിധിച്ചത്.
advertisement
2013 നവംബർ 23ന് രാവിലെ 11നാണ് കേസിസാസ്പദമായ സംഭവം. എസ്എച്ച് മൗണ്ടിനു സമീപം ശ്രീകല നടത്തുന്ന നവീൻ ഹോം നഴ്സിങ് സ്ഥാപനത്തിലായിരുന്നു കൊലപാതകം. ലെനീഷിനു മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന സംശയമാണു കൊലപാതകത്തിനു കാരണമെന്നു പോലീസ് കണ്ടെത്തി.
advertisement
25,000 രൂപയ്ക്കായിരുന്നു ക്വട്ടേഷൻ. ക്രൂരമായ മർദേനമേറ്റ് ലെനീഷ് മരിച്ചു. മൃതദേഹം ചാക്കിലാക്കി പാമ്പാടി കുന്നേപ്പാലത്തു റോഡരികിലെ റബർത്തോട്ടത്തിൽ തള്ളി. കാഞ്ഞിരപ്പള്ളി മുൻ ഡിവൈഎസ്പി എസ്.സുരേഷ് കുമാർ, പാമ്പാടി മുൻ ഇൻസ്പെക്ടർ സാജു കെ.വർഗീസ്, മുൻ എസ്ഐ യു.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണു പ്രതികളെ അറസ്റ്റ് ചെയ്തത്.അഡീഷനൽ സെഷൻസ് ജഡ്ജി വിബി സുജയമ്മയാണ് വിധി പുറപ്പെടുവിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ഗിരിജ ബിജു ഹാജരായി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Rape Case | ഡോക്ടറെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 3 വര്‍ഷം തടവ്; ശിക്ഷ കുറഞ്ഞുപോയെന്ന് പരാതിക്കാരി
Next Article
advertisement
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
  • കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടിയ 50 വിദ്യാർത്ഥികൾക്ക് വീട് നൽകുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.

  • ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക് സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റി വീട് നൽകും എന്ന് അറിയിച്ചു.

  • പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ദേവനന്ദയ്ക്ക് വീട് നിർമിച്ചു നൽകും.

View All
advertisement