advertisement

ആലപ്പുഴ തകഴിയിൽ നവജാത ശിശുവിനെ കൊന്ന്‌ കുഴിച്ചുമൂടിയതായി സംശയം ; 2 പേർ അറസ്റ്റിൽ

Last Updated:

പ്രസവ സമയത്ത് കുട്ടി മരിച്ചിരുന്നതാണോ കൊലപ്പെടുത്തിയത്‌ ആണോ എന്ന് പോലീസ് സ്ഥിരീകരിക്കുന്നതെ ഉള്ളു .

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ആലപ്പുഴ : ആലപ്പുഴ തകഴി കുന്നുമ്മയിൽ നവജാത ശിശുവിനെ കൊന്ന്‌ കുഴിച്ചുമൂടിയതായി സംശയം .സംഭവത്തിൽ തകഴി സ്വദേശികളായ രണ്ടു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.തോമസ് ജോസഫ് (24) അശോക് ജോസഫ് (30) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.തോമസ് ജോസഫിന്റെ പൂച്ചക്കൽ സ്വദേശിനിയായ പെൺസുഹൃത്ത് കഴിഞ്ഞ 7 ന് പ്രസവിച്ച ആൺ കുഞ്ഞാണ് കൊല്ലപ്പെട്ടതായി വിവരം .യുവതി അവിവാഹിതയാണ്. സംഭവത്തിൽ അറസ്റ്റ് ചെയ്ത പ്രതികളെ ചോദ്യം ചെയ്ത ശേഷം മൃതദേഹം പുറത്തെടുക്കും.പ്രസവ സമയത്ത് കുട്ടി മരിച്ചിരുന്നതാണോ കൊലപ്പെടുത്തിയത്‌ ആണോ എന്ന് പോലീസ് സ്ഥിരീകരിക്കുന്നതെ ഉള്ളു .
ഓഗസ്റ്റ് ഏഴാം തീയതി വീട്ടിൽ വച്ച് പ്രസവിച്ച യുവതി കുഞ്ഞിനെ യുവാവിന്റെ കൈവശം കൊടുത്തുവിടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.വയറുവേദനയെ തുടർന്ന് പിന്നീട് യുവതി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ സംശയം തോന്നിയ ആശുപത്രി അധികൃതർ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ മാത്രമേ ചികിത്സ നൽകാനാകൂ എന്നറിയിച്ചു.തുടർന്ന് രക്ഷിതാക്കൾ ആശുപത്രിയിലെത്തിയതോടെയാണ് യുവതിയുടെ പ്രസവം നടന്ന വിവരം പുറത്തറിയുന്നത്.കുഞ്ഞിനെ കുറിച്ച് ചോദിച്ചപ്പോൾ യുവാവിന്റെ കൈവശം അമ്മത്തൊട്ടിലിൽ നൽകാനായി ഏൽപ്പിച്ചെന്നാണ് അറിയിച്ചതെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആലപ്പുഴ തകഴിയിൽ നവജാത ശിശുവിനെ കൊന്ന്‌ കുഴിച്ചുമൂടിയതായി സംശയം ; 2 പേർ അറസ്റ്റിൽ
Next Article
advertisement
യു.എസ് സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി
യു.എസ് സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി
  • യൂറോപ്യൻ യൂണിയൻ യുഎസുമായുള്ള പ്രധാന വ്യാപാര കരാർ താൽക്കാലികമായി നിർത്തിവെക്കുന്നു

  • അമേരിക്കൻ സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ട്രംപ് കടുത്ത നികുതി ഭീഷണി ഉന്നയിച്ചു

  • യൂറോപ്യൻ ഉൽപ്പന്നങ്ങൾക്ക് 15 ശതമാനം നികുതി നിലവിൽ നിശ്ചയിച്ചെങ്കിലും കൂടുതൽ വർദ്ധനവ് സാധ്യത

View All
advertisement