കാസർഗോഡ് യുവാവിന്റെ മരണം സദാചാര കൊലപാതകം;രാത്രി വൈകി ക്രൂരമായി മർദിച്ച സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ

Last Updated:

പ്രദേശത്തെ ഒരു സ്ത്രീയുടെ വീട്ടിൽ രാത്രി വൈകി എത്തിയപ്പോഴാണ് പ്രിയെഷിനെ സ്ത്രീയുടെ മകൻ ഷഹബാസും സുഹൃത്തുക്കളുമടങ്ങുന്ന സംഘം ക്രൂരമായി മർദ്ദിച്ചുകൊന്നത്

കാസർഗോഡ് തൃക്കരിപ്പൂർ വയലോടിയിലെ പ്രിയേഷിന്റെ മരണം സദാചാര കൊലപാതകമെന്ന് സൂചന. ഇതിനെ തുടർന്ന് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്തെ ഒരു സ്ത്രീയുടെ വീട്ടിൽ രാത്രി വൈകി എത്തിയപ്പോഴാണ് സ്ത്രീയുടെ മകനും സുഹൃത്തുക്കളുമടങ്ങുന്ന സംഘം പ്രിയെഷിനെ പിടികൂടിയത്. തുടർന്ന് സംഘം ഇയാളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
തൃക്കരിപ്പൂർ പൊറപ്പാട് സ്വദേശികളായ മുഹമ്മദ് ഷബാസ്, മുഹമ്മദ് റഹ്നാസ് എന്നിവരെയാണ് ചന്തേര സിഐ പി നാരായണൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം വീടിന് സമീപത്തെ പറമ്പിൽ ഉപേക്ഷിച്ചുവെന്ന് പോലീസ് പറയുന്നു. പ്രിയേഷിന്റെ കാണാതായ മൊബൈൽ ഫോൺ ഷഹബാസിൻ്റെ വീട്ടിൽ നിന്ന് പോലീസ് കണ്ടെത്തി.
Summary- Priyesh’s death in Thrikaripur Vyalodi, Kasaragod, is hinted at as a moral killing. Following this, the police arrested two people. A group consisting of the woman’s son and his friends caught Priyesh when he reached the house of a woman in the area late at night. The gang then brutally beat him up.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കാസർഗോഡ് യുവാവിന്റെ മരണം സദാചാര കൊലപാതകം;രാത്രി വൈകി ക്രൂരമായി മർദിച്ച സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ
Next Article
advertisement
ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് കൊടുത്ത് തട്ടിപ്പ്; രാജ്യവ്യാപക പണം തട്ടിപ്പിന് വയനാട്ടിലെ 500ലേറെ പേരുടെ സഹായമെന്ന് പൊലീസ്
മ്യൂൾ അക്കൗണ്ട് തട്ടിപ്പ്; രാജ്യവ്യാപക പണം തട്ടിപ്പിന് വയനാട്ടിലെ 500ലേറെ പേരുടെ സഹായമെന്ന് പൊലീസ്
  • 5000 മുതൽ 1000 വരെ രൂപ നൽകി അക്കൗണ്ട്‌ വാടകക്ക്‌ എടുക്കുന്ന സംഘം തട്ടിപ്പിന് ഉപയോഗിക്കുന്നു.

  • വയനാട്ടിൽ 500ഓളം യുവാക്കൾ സൈബർ തട്ടിപ്പുകാരുടെ കെണിയിൽ അകപ്പെട്ടതായി പൊലീസ് കണ്ടെത്തി.

  • മ്യൂൾ അക്കൗണ്ടുകൾ വഴി സംസ്ഥാനത്ത് 223 കോടി രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തി.

View All
advertisement