നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കോഴിക്കോട് പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ പിടിയിൽ

  കോഴിക്കോട് പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ പിടിയിൽ

  മാതാപിതാക്കളില്ലാത്ത സമയം നോക്കി വീട്ടിലെത്തിച്ച ശേഷം പത്തുവയസുകാരിയെ കൂട്ടുകാര്‍ പീഡിപ്പിക്കുകയായിരുന്നു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കോഴിക്കോട്: പത്തുവയസുകാരിയെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയ സംഭവത്തിൽ കോഴിക്കോട് വെള്ളയിൽ പ്രായപൂർത്തിയാകാത്ത രണ്ടു പേർ അറസ്റ്റിലായി. തീരപ്രദേശത്തെ ഒരു കോളനിയില്‍ മൂന്നു മാസം മുന്‍പാണ് സംഭവം നടന്നത്. മാതാപിതാക്കളില്ലാത്ത സമയം നോക്കി വീട്ടിലെത്തിച്ച ശേഷം പത്തുവയസുകാരിയെ കൂട്ടുകാര്‍ പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ഇരയായ വിവരം കുട്ടി രക്ഷിതാക്കളോട് പറഞ്ഞെങ്കിലും അവർ കാര്യമായി എടുത്തില്ല.

   എന്നാൽ കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വീട്ടുകാർ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ഈ വിഷയം ഉയർന്നു വരികയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ തമ്മിലുളള വഴക്ക് അയൽക്കാർ കേട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. അയൽക്കാർ തന്നെ വിഷയം പൊലീസിൽ അറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പത്തുവയസുകാരി പീഡനത്തിന് ഇരയായെന്ന് വ്യക്തമായി.

   പെൺകുട്ടിയുടെ വീട്ടുകാരിൽനിന്ന് പരാതി എഴുതി വാങ്ങിയ പൊലീസ് പിന്നീട് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പതിനൊന്നും പന്ത്രണ്ടും വയസുള്ള കുട്ടികളാണ് പിടിയിലായത്. പെൺകുട്ടിയുടെ വീടിന് സമീപത്തുള്ളവരാണ് ഇവർ. പ്രതികളായ കുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്ത് ജുവൈനല്‍ കോടതിയില്‍ ഹാജരാക്കി. കോഴിക്കോട് സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ പി. ബിജുരാജിനാണ് കേസ് അന്വേഷണത്തിന്റെ ചുമതല.

   ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

   ഭിന്നശേഷിക്കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച 46കാരനെ പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പോത്താനിക്കാട്, പുളിന്താനത്ത് വാടകയ്ക്ക് താമസിക്കുന്ന ചേന്നിരിക്കല്‍ സജി (46)യാണ് പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതിനും ഇയാള്‍ മുന്‍പ് അറസ്റ്റിലായിട്ടുണ്ട്.

   Also Read- 'നിർഭയ' മോഡൽ പീഡനം; മലയാളി സ്ത്രീയെ തട്ടിക്കൊണ്ടുപോയി തടവിൽ അതിക്രൂരമായി പീഡിപ്പിച്ചു

   യുവതിയുടെ വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് അവിടെയെത്തി ലൈംഗികമായി പീഡിപ്പിക്കാനാണ് സജി ശ്രമിച്ചത്. യുവതി ബഹളം വെച്ചതോടെ സജി ഓടി രക്ഷപെടുകയായിരുന്നു. 2019 ല്‍ പോത്താനിക്കാട് പോലീസ് പോക്‌സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നു. റിമാൻഡിലായിരുന്ന ഇയാൾ ജാമ്യം ലഭിച്ച് പുറത്തിറങ്ങുകയായിരുന്നു.

   കണ്ണൂരിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. പാനൂർ തൂവ്വക്കുന്നിലെ മൂർക്കോത്ത് ഹൗസിൽ എം.രാജീവൻ (42), കരുവള്ളിച്ചാലിൽ ഹൗസിൽ കെ. വി. സുബീഷ് (29) എന്നിവരാണ് പിടിയിലായത്.

   കൊളവല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ ഡിസംബർ ആറാം തീയതി യുവതിയെ കാണാതാവുകയായിരുന്നു. തുടർന്ന് ഭർത്താവിന്റെ പരാതിയിൽ പൊലീസ് കേസ് അന്വേഷിക്കുകയും യുവതിയെ കണ്ടെത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു.
   കൂത്തുപറമ്പ് എ. സി. പി. സജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. കേസിൽ കൂടുതൽ പേർ ഉണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. എ.എസ്.ഐ.മാരായ മിനീഷ് കുമാർ, സുനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.എ.സുധി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
   Published by:Anuraj GR
   First published:
   )}