advertisement

അമിത വേ​ഗത്തിൽ പോയ ഓട്ടോറിക്ഷയിൽ നിന്ന് 6 വയസ്സുകാരി തെറിച്ചു വീണു; ഡ്രൈവർ അറിഞ്ഞില്ല

Last Updated:

ചെറിയ കുട്ടികളുമായി പോകുമ്പോൾ പാലിക്കേണ്ട യാതൊരുവിധ മുൻകരുതലുകളും ഡ്രൈവർ സ്വീകരിച്ചിരുന്നില്ലെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്

News18
News18
കോഴിക്കോട്: കൊയിലാണ്ടിയിൽ ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചുവീണ് ഒന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കോതമംഗലം ജി.എൽ.പി സ്കൂളിലെ വിദ്യാർത്ഥിനി ആരാധ്യയ്ക്കാണ് (6) പരിക്കേറ്റത്. ഡ്രൈവറുടെ അശ്രദ്ധയും വാഹനത്തിന്റെ അമിതവേഗവുമാണ് അപകടത്തിന് കാരണമായത്.
സ്കൂൾ കഴിഞ്ഞ് കുട്ടികളുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഓട്ടോറിക്ഷ. അമിതവേഗത്തിൽ ഒരു വളവ് തിരിയുന്നതിനിടെയാണ് പിൻസീറ്റിലിരുന്ന ആരാധ്യ റോഡിലേക്ക് തെറിച്ചുവീണത്. എന്നാൽ കുട്ടി വീണ വിവരം ശ്രദ്ധിക്കാതെ ഡ്രൈവർ വാഹനം വേഗത്തിൽ ഓടിച്ചുപോയി. ഈ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. റോഡിൽ വീണ കുട്ടിയെ നാട്ടുകാരാണ് ഓടിയെത്തി രക്ഷപ്പെടുത്തിയത്.
അപകടത്തിൽ ആരാധ്യയുടെ കൈകൾക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ ഭാഗത്തുനിന്ന് വലിയ സുരക്ഷാ വീഴ്ചയുണ്ടായെന്ന് ആരോപിച്ച് രക്ഷിതാക്കൾ കൊയിലാണ്ടി പോലീസിൽ പരാതി നൽകി.
advertisement
ചെറിയ കുട്ടികളുമായി പോകുമ്പോൾ പാലിക്കേണ്ട യാതൊരുവിധ മുൻകരുതലുകളും ഡ്രൈവർ സ്വീകരിച്ചിരുന്നില്ലെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ അമിതവേഗത്തിനെതിരെ കർശന നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അമിത വേ​ഗത്തിൽ പോയ ഓട്ടോറിക്ഷയിൽ നിന്ന് 6 വയസ്സുകാരി തെറിച്ചു വീണു; ഡ്രൈവർ അറിഞ്ഞില്ല
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement