advertisement

വീട് ജപ്തിക്ക് ബാങ്ക് ജീവനക്കാരെത്തിയപ്പോള്‍ 10 ലിറ്റർ പെട്രോൾ തലയിലൂടെ ഒഴിച്ച് ​ഗൃ​ഹനാഥൻ‌‌‌‌‌

Last Updated:

കേരളബാങ്ക് ജീവനക്കാരാണ് ജപ്തി നടപടികള്‍ക്കായി വീട്ടിലെത്തിയത്

Rapid Read
അനിൽ കുമാർ
അനിൽ കുമാർ
പത്തനംതിട്ട പെരുനാട് ജപ്തിക്കായി സഹകരണ ബാങ്ക് ജീവനക്കാര്‍ എത്തിയപ്പോൾ തലയിലൂടെ പെട്രോളൊഴിച്ച് ​ഗൃ​ഹനാഥൻ. പെരുന്നാട് സ്വദേശി അനിൽകുമാറാണ് ഭീഷണി മുഴക്കിയത്. 10 ലിറ്റർ പെട്രോളാണ് തലയിലൂടെ ഒഴിച്ചത്. വീടിനകം മുഴുവൻ പെട്രോളൊഴിച്ച നിലയിലാണുള്ളത്. കേരളബാങ്ക് ജീവനക്കാരാണ് ജപ്തി നടപടികള്‍ക്കായി വീട്ടിലെത്തിയത്.
13 ലക്ഷത്തിലധികം രൂപയാണ് അനിൽ കുമാർ വായ്പയായി എടുത്തിരുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം മാനസിക പ്രയാസത്തിലായിരുന്നു അനിൽകുമാറെന്ന് പ്രദേശവാസികള്‍ പറയുന്നു.
'കൈയൽ പണമില്ല. റബര്‍ മേഖല തകർന്നുപോയി. രണ്ടര ഏക്കർ ഭൂമി വിൽക്കേണ്ടിവന്നു. മീൻ വിറ്റാണ് ഇപ്പോൾ ജീവിക്കുന്നേ. അതില്‍ ലാഭമില്ല. ബാങ്കിൽ നിന്ന് നേരത്തെ ഇളവ് ചോദിച്ചിരുന്നു. കിടപ്പാടത്തിൽ നിന്ന് ഇറക്കിവിടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി ചെയ്തത് നല്ലൊരു കാര്യമാണ്. മുഖ്യമന്ത്രിയെ ധിക്കരിച്ച് ഇറക്കിവിടുന്നത് മര്യാദകേടാണ്. എല്ലാ മാസവും 5000 രൂപ വച്ച് ബാങ്കിൽ അടയ്ക്കാം. അതിൽ കൂടുതൽ അടയ്ക്കാൻ നിവർത്തിയില്ല'- അനിൽ കുമാര്‍ പറഞ്ഞു.
advertisement
Summary: A dramatic and tense situation unfolded in Perunad, Pathanamthitta, when a homeowner named Anilkumar attempted self-immolation during a bank recovery procedure. As Kerala Bank officials arrived to attach his property over an unpaid loan of ₹13 lakh, Anilkumar poured nearly 10 liters of petrol over his head and inside his house.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വീട് ജപ്തിക്ക് ബാങ്ക് ജീവനക്കാരെത്തിയപ്പോള്‍ 10 ലിറ്റർ പെട്രോൾ തലയിലൂടെ ഒഴിച്ച് ​ഗൃ​ഹനാഥൻ‌‌‌‌‌
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement