പാലക്കാട് ഷാജഹാൻ വധം: രണ്ടു പേർ പിടിയിൽ; പിടിയിലായത് എട്ടംഗ സംഘത്തിൽ ഉണ്ടായിരുന്നവർ
- Published by:Naseeba TC
- news18-malayalam
Last Updated:
കൊലപാതകത്തിലുണ്ടായ എട്ടംഗ സംഘത്തിൽ രണ്ടു പേരെയാണ് ഇപ്പോൾ പിടികൂടിയിരിക്കുന്നത്.
പാലക്കാട്: സിപിഎം മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനെ വെട്ടികൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ പിടിയിൽ. സിദ്ധാർഥ്, നവീൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കൊലപാതകത്തിലുണ്ടായ എട്ടംഗ സംഘത്തിൽ രണ്ടു പേരെയാണ് ഇപ്പോൾ പിടികൂടിയിരിക്കുന്നത്.
ഷാജഹാന് ഭീഷണിയുണ്ടായിരുന്നതായി കുടുംബം വെളിപ്പെടുത്തിയിരുന്നു. നവീൻ എന്നയാളാണ് ഷാജഹാനെ ഭീഷണിപ്പെടുത്തിയതെന്നും ഷാജഹാൻ ബ്രാഞ്ച് സെക്രട്ടറിയായതു മുതൽ നവീനും സുഹൃത്തുകൾക്കും വിരോധമുണ്ടായിരുന്നുവെന്നു സഹോദരി ഭർത്താവ് ഉമ്മർ ന്യൂസ് 18 നോട് പറഞ്ഞത്.
സിപിഎമ്മുമായി അകന്ന നവീൻ അടക്കമുള്ളവർ മൂന്ന് മാസമായി ബിജെപിക്കൊപ്പമാണ് പ്രവർത്തിക്കുന്നതെന്നും ഫ്ളക്സ് ബോർഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും ഷാജഹാന്റെ അച്ഛൻ സായൂബ് കുട്ടി ന്യൂസ് 18 നോട് പറഞ്ഞു.
advertisement
രാഷ്ട്രീയ വിരോധം മൂലമാണ് കൊലപാതകമെന്നാണ് എഫ്ഐആറിൽ പറയുന്നത്. എഫ്.ഐ.ആർ. കൊലപാതകത്തിന് പിന്നിൽ ബിജെപി അനുഭാവികളായ എട്ടുപേരാണുള്ളതെന്നും എഫ്ഐആറിൽ പറയുന്നു.
പാലക്കാട് ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ 20 പേരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ആഗസ്റ്റ് 14 ഞായറാഴ്ച രാത്രി 9.30-നാണ് കുന്നങ്കാട് ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്. സുഹൃത്തുമൊത്ത് കടയില്‍ സാധനം വാങ്ങുന്നതിനിടെ, അക്രമിസംഘം ഷാജഹാനെ വെട്ടിവീഴ്ത്തി ഓടിരക്ഷപ്പെടുകയായിരുന്നു. ഷാജഹാനെ വെട്ടിക്കൊന്ന സംഭവം രാഷ്ട്രീയ വിരോധം മൂലമെന്ന് എഫ്.ഐ.ആർ. കൊലപാതകത്തിന് പിന്നിൽ ബിജെപി അനുഭാവികളായ എട്ടുപേരാണുള്ളതെന്നും എഫ്ഐആറിൽ പറയുന്നു.
Location :
First Published :
August 16, 2022 11:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പാലക്കാട് ഷാജഹാൻ വധം: രണ്ടു പേർ പിടിയിൽ; പിടിയിലായത് എട്ടംഗ സംഘത്തിൽ ഉണ്ടായിരുന്നവർ