കാസര്‍കോട്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് അന്വേഷണസംഘം വ്യക്തമാക്കി. രണ്ടു ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. കൊലയാളികളെ കണ്ടെത്താന്‍ സംസ്ഥാന പലീസ് മേധാവി കര്‍ണാടക പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.
ഇതിനിടെ ജില്ലാ ക്രൈംബ്രാഞ്ചിനെ കൂടി ഉള്‍പ്പെടുത്തി ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം പ്രദീപ് കുമാറിനാണ് അന്വേഷണച്ചുമതല.
പെരിയയില്‍ നടന്നത് രാഷ്ട്രീയ കൊലപാതകമാണെന്നും പിന്നില്‍ സി.പി.എം പ്രദേശിക നേതാക്കളുടെ സഹായമുണ്ടായിട്ടുണ്ടെന്നും പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കുന്നു. കൃത്യം നടത്തിയത് ക്വട്ടേഷ സംഘത്തില്പ്പെട്ടവരാണോയെന്ന സംശയവുമുണ്ട്. മൂന്നംഗ സംഘമാണ് ആക്രമണത്തിനു പിന്നിലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.