പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണി; രണ്ട് യുവാക്കള്‍ ജീവനൊടുക്കിയ നിലയിൽ; യുവതി അറസ്റ്റിൽ
- Published by:Rajesh V
- news18-malayalam
Last Updated:
ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് യുവതി ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് പിടികൂടി.
മുംബൈ: പീഡനക്കേസിൽ അകത്താക്കുമെന്ന ഭീഷണിയെ തുടർന്ന് മഹാരാഷ്ട്രയിൽ രണ്ട് യുവാക്കൾ ജീവനൊടുക്കി. ഔറംഗാബാദ് സില്ലോദില്‍ പാറാവുകാരായി ജോലിചെയ്യുന്ന ധ്യാനേശ്വർ ഷിർസാദ് (20), യോഗേഷ് ഖിസ്തെ (23) എന്നിവരാണ് മരിച്ചത്. ജോലി ചെയ്യുന്ന ഗോഡൗണിനുള്ളിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ യുവാക്കളെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ കൂട്ടുകാരൻ ഗോഡൗണിലെത്തി പരിശോധന നടത്തിയിരുന്നു. തുടർന്നാണ് രണ്ടുപേരെയും മരിച്ച നിലയിൽ കണ്ടത്.
ഇവരെഴുതിയതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. പീഡനക്കേസിൽ കുടുക്കുമെന്ന ഭീഷണിയെ തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് ഇരുവരും കുറിപ്പിൽ എഴുതിയിരുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് മൂന്ന് പേരെ പിടികൂടുകയും ചെയ്തു. സ്കൂൾ ജീവനക്കാരനായ ഷെയ്ഖ് മോയിൻ, ഷെയ്ഖ് മുസ്തഫ, ഇവരുടെ സുഹൃത്തായ യുവതി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പിടിയിലായ പ്രതികൾ ഞായറാഴ്ച സില്ലോദിലെ ഒരു ഫാമിന് സമീപത്തുള്ള വിജനമായ സ്ഥലം സന്ദർശിക്കാനെത്തിയിരുന്നു. എന്നാൽ സമീപത്ത് ജോലിചെയ്യുന്ന ഷിർസാദും ഖിസ്തെയും ഇവരെ വിലക്കി. തുടർന്ന് മൂവർ സംഘം ബൈക്കിൽ മടങ്ങുന്നതിനിടെ വാഹനം തെന്നി വീണ് ഇവർക്ക് പരിക്കേറ്റു. ഇതിനുപിന്നാലെയാണ് യുവതി ഉൾപ്പെടെയുള്ളവർ രണ്ടു പേരെയും ഭീഷണിപ്പെടുത്തിയത്.
advertisement
യുവതിയെ പീഡിപ്പിച്ചെന്ന് പറഞ്ഞ് വ്യാജ പരാതി കൊടുക്കുമെന്നും രണ്ടു പേരെയും പീഡനക്കേസിൽ കുടുക്കുമെന്നുമായിരുന്നു ഭീഷണി. ശേഷം ഇവർ മടങ്ങിപ്പോവുകയും ചെയ്തു. സംഭവത്തിന് ശേഷം പരിഭ്രാന്തിയിലായ യുവാക്കൾ ഗോഡൗണിലെത്തി മരിക്കുകയായിരുന്നു.
ആത്മഹത്യയ്ക്ക് കാരണം യുവതിയും കൂടെയുണ്ടായിരുന്ന രണ്ടു പേരുമാണെന്ന് ഇരുവരും ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. പീഡനക്കേസിൽ തങ്ങളുടെ മാതാപിതാക്കൾ വിഷമിച്ചിരിക്കുന്നത് കാണാനാകില്ലെന്നും അപമാനം സഹിക്കാനാകില്ലെന്നും കുറിപ്പിൽ എഴുതിയിരുന്നു. ഈ കുറിപ്പ് യുവാക്കൾ വാട്സാപ്പ് സ്റ്റാറ്റസായി പങ്കുവെയ്ക്കുകയും ചെയ്തു. ഇത് കണ്ടാണ് സുഹൃത്തുക്കളിലൊരാൾ ഇവരെ ഫോണിൽ വിളിക്കാൻ ശ്രമിച്ചത്. പ്രതികരണമില്ലാതായതോടെ സുഹൃത്ത് ഗോഡൗണിലെത്തി പരിശോധിച്ചപ്പോഴാണ് രണ്ടു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
advertisement
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
English Summary: Two youths allegedly died by suicide in Aurangabad district of Maharashtra on Tuesday, reportedly after they were falsely accused of molestation. Before taking the extreme step, the duo wrote a note wherein they stated that they feared public stigmatisation due to the molestation allegation. The deceased were identified as Dnyaneshwar Shirsath (20) and Yogesh Khiste (23). The two worked as watchmen at a godown in the district’s Sillod rural area.
Location :
First Published :
July 08, 2021 5:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണി; രണ്ട് യുവാക്കള്‍ ജീവനൊടുക്കിയ നിലയിൽ; യുവതി അറസ്റ്റിൽ