ഷാഫിയുടെ വയറുവേദന മാറി; കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ഹാജരായി; പറഞ്ഞ ദിവസം വന്നാൽ മതിയെന്ന് കസ്റ്റംസ്
- Published by:Rajesh V
- news18-malayalam
Last Updated:
കഴിഞ്ഞ ദിവസം ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും മുഹമ്മദ് ഷാഫി കസ്റ്റംസിൽ ഹാജരായില്ല. വയറു വേദനയാണ് കാരണം പറഞ്ഞത്. എത്താനാകില്ലെന്ന് ഷാഫിയുടെ അഭിഭാഷകൻ കസ്റ്റംസിനെ അറിയിക്കുകയായിരുന്നു. അടുത്ത ദിവസം ഹാജരാകുമെന്നാണ് പറഞ്ഞെങ്കിലും തിങ്കളാഴ്ച മതിയെന്ന് കാണിച്ചു കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നു.
കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ എത്തിയ മുഹമ്മദ് ഷാഫിയെ തിരിച്ചയച്ചു. പറഞ്ഞ ദിവസം വന്നാൽ മതിയെന്നായിരുന്നു അന്വേഷണ സംഘം പറഞ്ഞത്. കഴിഞ്ഞ ദിവസം ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും മുഹമ്മദ് ഷാഫി കസ്റ്റംസിൽ ഹാജരായില്ല. വയറു വേദനയാണ് കാരണം പറഞ്ഞത്. എത്താനാകില്ലെന്ന് ഷാഫിയുടെ അഭിഭാഷകൻ കസ്റ്റംസിനെ അറിയിക്കുകയായിരുന്നു.
അടുത്ത ദിവസം ഹാജരാകുമെന്നാണ് പറഞ്ഞെങ്കിലും തിങ്കളാഴ്ച മതിയെന്ന് കാണിച്ചു കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നു. ഇത് വകവെയ്ക്കാതെയാണ് ഷാഫി ഇന്ന് കമ്മീഷണർ ഓഫിസിൽ പതിനൊന്നു മണിയോടെ അഭിഭാഷകനൊപ്പം എത്തിയത്. എന്നാൽ പത്തു മിനിറ്റിനകം തന്നെ , വന്ന കാറിൽ തന്നെ മടങ്ങുകയായിരുന്നു. കരിപ്പൂർ കേന്ദ്രീകരിച്ച കള്ളക്കടത്തിൽ കൊടി സുനിയുടെയും മുഹമ്മദ് ഷാഫിയുടെയും ഇടപെടൽ നേരത്തെയും ഉണ്ടെന്നാണ് കസ്റ്റംസിന്റെ നിഗമനം.
നേരത്തെ ഷാഫിയുടെ വീട്ടിൽ കസ്റ്റംസ് നേരത്തെ പരിശോധന നടത്തുകയും ഇലക്ട്രോണിക് വസ്തുക്കൾ അടക്കം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
advertisement
കേസിലെ മുഖ്യപ്രതികളായ മുഹമ്മദ് ഷെഫീഖിനെയും അർജുൻ ആയങ്കിയെയും ചോദ്യം ചെയ്തതിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഷാഫിയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് അയച്ചത്. ടി പി വധക്കേസിൽ പ്രതിയായ ഷാഫി നിലവിൽ പരോളിലാണ്. മറ്റൊരു പ്രതിയായ കൊടി സുനിയെയും ജയിലിൽ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് കസ്റ്റംസ്. കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ കണ്ണൂർ സംഘത്തിന്റെ രക്ഷിതാക്കൾ കൊടി സുനിയും ഷാഫിയുമാണെന്നാണ് കോടതിയിൽ സമർപ്പിച്ച കസ്റ്റംസ് റിപ്പോർട്ട്.
advertisement
ടി പി വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ചു ജയിലിൽ കഴിയുന്ന കൊടി സുനിയും ഷാഫിയും അടങ്ങുന്ന സംഘമാണ് സ്വർണക്കടത്തിൽ കണ്ണൂർ സംഘത്തിന്റെ രക്ഷധികാരികൾ. ഒരു രാഷ്ട്രീയ പാർട്ടിയുടെ ആളായി സമൂഹമാധ്യമങ്ങളിൽ അവതരിച്ചാണ് കള്ളക്കടത്ത് സംഘം യുവാക്കളെ ആകർഷിച്ചത്. ഇവർക്കൊപ്പം ചേർന്ന യുവാക്കളെ ക്വട്ടേഷനും ഗുണ്ടായിസവുമടക്കമുള്ള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു. ഇതിൽ നിന്ന് ലഭിക്കുന്ന പണമായിരുന്നു സ്വർണ്ണക്കടത്തിന് ഉപയോഗിച്ചതെന്നും കസ്റ്റംസ് പറയുന്നു.
അർജുൻ ആയങ്കിയുടെ കസ്റ്റഡി നീട്ടി കിട്ടാനുള്ള അപേക്ഷയിലാണ് ഈ വെളിപ്പെടുത്തലുകൾ നടത്തിയത്. കേസിൽ ഭാര്യ അമലയുടേതടക്കമുള്ള മൊഴികൾ അർജുൻ ആയങ്കിക്ക് എതിരാണ്. കേസിലെ നിർണായക തെളിവായ ഫോൺ എവിടെയെന്നതിൽ അർജുൻ ഒളിച്ചു കളി തുടരുകയാണ്. മറ്റ് പ്രതികൾക്കൊപ്പം ഇരുത്തി അർജുനെ കൂടുതൽ ചോദ്യം ചെയ്യണം എന്നും ഇതിനായി ഏഴു ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളിയിരുന്നു.
advertisement
മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്യുമ്പോൾ അർജുൻ ആയങ്കി കൂടി വേണമെന്ന് കോടതിയിൽ കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു. കള്ളകടത്തിന്റ കൂടുതൽ വിവരങ്ങൾ ഇത് വഴി അറിയാൻ കഴിയുമെന്നും അന്വേഷണ സംഘം കണക്കുകൂട്ടിയിരുന്നു.
Location :
First Published :
July 08, 2021 1:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഷാഫിയുടെ വയറുവേദന മാറി; കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ഹാജരായി; പറഞ്ഞ ദിവസം വന്നാൽ മതിയെന്ന് കസ്റ്റംസ്