തൃശൂരിൽ രണ്ട് യുവാക്കള്‍ കുത്തേറ്റ് കൊല്ലപ്പെട്ടു; നാലുവർഷം മുൻപുള്ള ക്രിസ്മസ് രാത്രിയിലെ പക
- Published by:Rajesh V
- news18-malayalam
Last Updated:
നാലു വർഷം മുൻപ് ഇതുപോലൊരു ക്രിസ്മസ് രാവിൽ നടന്ന ആക്രമണത്തിന്റെ പകവീട്ടലാണ് രണ്ടുപേരുടെ ജീവനെടുത്തത്
തൃശൂർ: കൊടകര വട്ടേക്കാട് വീട് കയറിയുള്ള ആക്രമണത്തിൽ രണ്ട് യുവാക്കൾ കുത്തേറ്റ് മരിച്ചു. കല്ലിങ്ങപ്പുറം വീട്ടിൽ സുജിത്ത് (29), മഠത്തിൽ പറമ്പിൽ അഭിഷേക്(28) എന്നിവരാണ് മരിച്ചത്. ക്രിസ്മസ് രാത്രി 11.30 ഓടെയായിരുന്നു സംഭവം. സുജിത്തിനെ അഭിഷേകും മറ്റ് രണ്ടു പേരും ചേർന്ന് വീട് കയറി ആക്രമിക്കുകയായിരുന്നു. കുത്തുകൊണ്ട സുജിത്ത് പ്രതിരോധിക്കുന്നതിനിടെ അഭിഷേകിനും കുത്തേറ്റു. വീട് ആക്രമിക്കാനെത്തിയ സംഘത്തിലെ വിവേകിനെ 4 കൊല്ലം മുമ്പ് ക്രിസ്മസ് രാത്രിയിൽ സുജിത്ത് കുത്തിയിരുന്നു. ഇതിന്റെ പക വീട്ടാനുള്ള ശ്രമമാണ് രണ്ട് പേരുടെ മരണത്തിൽ കലാശിച്ചത്.
ബുധനാഴ്ച രാത്രി 11.30നാണ് വട്ടേക്കാട് സ്വദേശി സുജിത്തിന്റെ വീട്ടിലേയ്ക്ക് ഒരു സംഘം സംഘടിച്ചെത്തിയത്. സുജിത്തിനെ ലക്ഷ്യമിട്ടെത്തിയ കൊടകര സ്വദേശി വിവേകിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അതിനിടെ സുജിത്തിനെ ഇവർ കുത്തിവീഴ്ത്തി. പ്രതിരോധിക്കുന്നതിനിടെ അക്രമി സംഘത്തിലെ അഭിഷേകിനും കുത്തേറ്റു. രണ്ടുപേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട വിവേകിനും സുഹൃത്തിനും വേണ്ടി പൊലീസ് അന്വേഷണം തുടരുകയാണ്.
advertisement
നാലു വർഷം മുൻപ് ഇതുപോലൊരു ക്രിസ്മസ് രാവിൽ നടന്ന ആക്രമണത്തിന്റെ പകവീട്ടലാണ് രണ്ടുപേരുടെ ജീവനെടുത്തത്. കേസിലെ മുഖ്യപ്രതി വിവേകിനെ അന്ന് രാത്രി സുജിത്ത് കുത്തിയിരുന്നു. ഇതിന്റെ പക വീട്ടാനാനാണ് വിവേകും സുഹൃത്തുക്കളായ അഭിഷേകും ഹരീഷും സുജിത്തിനെ തേടി വീട്ടിലെത്തിയത്. അതിനിടെ സംഘർഷം ഉണ്ടാവുകയും സുജിത്തിനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. ആസൂത്രിതമായ കൊലപാതകമെന്നാണ് പൊലീസിന്റെ നിഗമനം. കൊല്ലപ്പെട്ട സുജിത്തും അഭിഷേകും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണ്.
Location :
Thrissur,Thrissur,Kerala
First Published :
December 26, 2024 7:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തൃശൂരിൽ രണ്ട് യുവാക്കള്‍ കുത്തേറ്റ് കൊല്ലപ്പെട്ടു; നാലുവർഷം മുൻപുള്ള ക്രിസ്മസ് രാത്രിയിലെ പക