തിരുവനന്തപുരത്ത് ഊബർ ഡ്രൈവർ കൊല്ലപ്പെട്ട നിലയിൽ

Last Updated:

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവർക്ക് ക്രിമിനൽ പശ്ചാലമുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്.

News18 Malayalam
News18 Malayalam
തിരുവനന്തപുരം: ചാക്കയ്ക്ക് സമീപം ഊബർ ഡ്രൈവറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വീട്ടിലാണ് യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഊബർ ഡ്രൈവർ സമ്പത്തിനെയാണ് കഴുത്തിലും കാലിലും കുത്തേറ്റ നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ രണ്ടുപേർ പൊലീസ് കസ്റ്റഡിയിലുണ്ട്. തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. സമ്പത്ത് വാടക വീട്ടിലാണ് താമസിക്കുന്നത്.
ലഹരി സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണോ കൊലപാതകത്തിൽ കലാശിച്ചത് എന്ന കാര്യം പൊലീസ് അന്വേഷിച്ച് വരികയാണ്. മരണകാരണം വ്യക്തമല്ല. ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് കൈമാറിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവർക്ക് ക്രിമിനൽ പശ്ചാലമുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്.
advertisement
പതിനാറുകാരിയുടെ ആത്മഹത്യ; 22കാരനെന്ന് വിശ്വസിപ്പിച്ച് സോഷ്യൽമീഡിയ വഴി സൗഹൃദം സ്ഥാപിച്ച 45കാരൻ അറസ്റ്റിൽ
പാലക്കാട്: ചാലിശ്ശേരിയിൽ പതിനാറുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ 45കാരൻ അറസ്റ്റിൽ. പെണ്‍കുട്ടിയുമായി സോഷ്യൽ മീഡിയയിലെ വ്യാജ അക്കൗണ്ടിലൂടെ സൗഹൃദം സ്ഥാപിച്ച എറണാകുളം കളമശ്ശേരി കൈപ്പടിയില്‍ ദിലീപ് കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ദിലീപ് കുമാർ തനിക്ക് 22 വയസാണെന്നായിരുന്നു പെൺകുട്ടിയോട് പറഞ്ഞിരുന്നത്. സെന്‍റ് ആൽബർട്സ് കോളജ് വിദ്യാർഥിയാണെന്ന് കുട്ടിയെ ധരിപ്പിച്ച ഇയാൾ, വിശ്വാസ്യത ഉറപ്പാക്കുന്നതിനായി ബന്ധുവായ 24 കാരന്‍റെ ചിത്രങ്ങളാണ് അയച്ചു നൽകിയിരുന്നത്.
advertisement
മാതാപിതാക്കൾ ബാങ്ക് ഓഫീസർമാരാണെന്ന് പറഞ്ഞ് പെൺകുട്ടിയെ വിശ്വസിപ്പിച്ചിരുന്നു. ഈ കള്ളം കൂടുതൽ ഉറപ്പാക്കുന്നതിനായി ബന്ധുവായ യുവതിയെക്കൊണ്ട് കുട്ടിയെ വിളിപ്പിക്കുകയും ചെയ്തിരുന്നു. വാക്കുകൾ വിശ്വസിച്ച് ഇയാളുമായി സൗഹൃദത്തിലായ പെൺകുട്ടിയെ പിന്നീട് ചൂഷണം ചെയ്ത് ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടിയുടെ ചിത്രങ്ങൾ കൈക്കലാക്കിയ ദിലീപ് കുമാർ ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയത്.
സൈബർ സെല്ലിന്‍റെ സഹായത്തോടെയാണ് ചാലിശ്ശേരി പൊലീസ് ദിലീപ് കുമാറിനെ പിടികൂടിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പതിനാറുകാരിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. ഫോൺ വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിലാണ് ദിലീപ് കുമാർ കുടുങ്ങിയത്. പിടിക്കപ്പെടാതിരിക്കാൻ മറ്റൊരു സ്ത്രീയുടെ പേരിലെടുത്ത സിം കാർഡായിരുന്നു പ്രതി ഉപയോഗിച്ചിരുന്നത്. മറ്റൊരു യുവതിയുമായും ഇയാൾ സമാന തരത്തിൽ സൗഹൃദം സ്ഥാപിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരത്ത് ഊബർ ഡ്രൈവർ കൊല്ലപ്പെട്ട നിലയിൽ
Next Article
advertisement
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
  • സോഹോ മെയിലിലേക്ക് മാറാന്‍ ജിമെയിലില്‍ IMAP എനേബിൾ ചെയ്യുക, സോഹോ മൈഗ്രേഷന്‍ ടൂള്‍ ഉപയോഗിക്കുക.

  • സോഹോ മെയില്‍ അക്കൗണ്ട് സൃഷ്ടിച്ച് സൗജന്യമായി സൈന്‍ അപ് ചെയ്യുക അല്ലെങ്കില്‍ പെയ്ഡ് പ്ലാന്‍ തിരഞ്ഞെടുക്കുക.

  • ജിമെയിലിൽ നിന്ന് സോഹോ മെയിലിലേക്ക് ഇമെയിലുകളും കോൺടാക്ടുകളും ഫോർവേഡ് ചെയ്ത് അക്കൗണ്ടുകൾ അപ്‌ഡേറ്റ് ചെയ്യുക.

View All
advertisement