Uthra Murder Case| ഉത്രവധക്കേസിൽ പ്രതി സൂരജ് മാത്രം; കുറ്റപത്രം സമർപ്പിച്ചു

Last Updated:

ഉത്രയ്ക്ക് സ്ത്രീധനമായി നൽകിയ സ്വർണവും പണവും തിരികെ നൽകണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. ഇതാണ് ഉത്രയെ കൊലപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് സൂരജിനെ എത്തിച്ചത്.

കൊല്ലം: സമൂഹമനസാക്ഷിയെ ഞെട്ടിച്ച അഞ്ചല്‍ ഉത്ര കൊലക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു.  റെക്കോഡ് വേഗത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. സൂരജ് മാത്രമാണ് കേസിലെ പ്രതി. സ്ത്രീധനത്തുക തിരികെ നൽകാതിരിക്കുന്നതിന് വേണ്ടിയാണ് കൊലപാതകം എന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
കുറ്റപത്രത്തിലെ പ്രധാന പരാമർശങ്ങൾ ഇവയാണ്: സൂരജ് മാത്രമാണ് കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. കുടുംബപ്രശ്നങ്ങളെ തുടർന്ന് ഉത്രയെ അഞ്ചലിലെ വീട്ടിലേക്ക് കൊണ്ടുപോകാൻ ബന്ധുക്കൾ തീരുമാനിച്ചു. ഉത്രയ്ക്ക് സ്ത്രീധനമായി നൽകിയ സ്വർണവും പണവും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു. ഇതാണ് ഉത്രയെ കൊലപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് സൂരജിനെ എത്തിച്ചത്.
ഉത്രയുടെ ബന്ധുക്കൾ സ്ത്രീധന തുക തിരികെ ചോദിച്ച ദിവസം മുതൽ കൊലപാതകത്തിനു വേണ്ടിയുള്ള ആസൂത്രണം സൂരജ് ആരംഭിച്ചു. സ്ത്രീധനം നഷ്ടമാകാതെ ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കുകയായിരുന്നു സൂരജിന്‍റെ ലക്ഷ്യം. ഉത്ര കൊല്ലപ്പെട്ടാലും അവരുടെ വീട്ടിൽ നിന്ന് പണം ലഭിക്കാൻ സാധ്യതയുണ്ടെന്നും സൂരജ് കരുതി .
advertisement
താനാണ് ഉത്രയെ കൊലപ്പെടുത്തിയതെന്ന് വനം വകുപ്പിനോടും സൂരജ് സമ്മതിച്ചിട്ടുണ്ട്.  ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കിയായിരുന്നു കേസ് അന്വേഷണമെന്നും കുറ്റപത്രത്തിൽ പരാമർശം. പാമ്പ് പിടുത്തക്കാരൻ സുരേഷ് മാപ്പ് സാക്ഷിയായി. കേസിൽ സൂരജിന്‍റെ അച്ഛന്‍ സുരേന്ദ്രനെ പ്രതിയാക്കിയെങ്കിലും കൊലപാതക പങ്കാളിത്തത്തിന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ കൊലപാതകകേസിൽ സുരേന്ദ്രനെ നിലവിൽ പ്രതിയാക്കിയിട്ടില്ല.
ഗാർഹിക പീഡനത്തിലും സ്വർണം ഒളിപ്പിച്ചതിലും സുരേന്ദ്രന്‍റെ പങ്ക് തെളിഞ്ഞിട്ടുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. സൂരജിന്‍റെ മറ്റ് ബന്ധുക്കളെ കൂടി പ്രതിയാക്കിയ ഗാർഹിക പീഡന കുറ്റപത്രം ഉടൻ സമർപ്പിക്കും. ആയിരത്തിലധികം പേജുകൾ ഉള്ളതാണ് കുറ്റപത്രം. 217 സാക്ഷിമൊഴികളും 303 തെളിവുകളും ഉൾപ്പെടുന്നു.
advertisement
മെയ് ഏഴിനാണ് അഞ്ചൽ സ്വദേശിനിയായ ഉത്രയെ വീട്ടിലെ കുിടപ്പു മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അന്വേഷണത്തിൽ മുറിക്കുള്ളിൽ നിന്ന് പാമ്പിനെ കണ്ടെത്തിയിരുന്നു.
എസിയുള്ള മുറിയുടെ കതകും ജനാലയും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്ത് കയറി എന്ന സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. അന്വേഷണത്തിൽ നേരത്തെയും സൂരജ് ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതായി കണ്ടെത്തി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Uthra Murder Case| ഉത്രവധക്കേസിൽ പ്രതി സൂരജ് മാത്രം; കുറ്റപത്രം സമർപ്പിച്ചു
Next Article
advertisement
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
  • എല്ലാ രാശിക്കാർക്കും സ്‌നേഹബന്ധങ്ങൾ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • ധനു രാശിക്കാർക്ക് സന്തോഷവും പ്രണയവും അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement