വിവാഹം കഴിഞ്ഞ് മൂന്നാംമാസം ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; ഭർത്താവും ഇടനിലക്കാരനും ജീവനൊടുക്കി
- Reported by:MALAYALAM NEWS18
- news18-malayalam
- Published by:Nandu Krishnan
Last Updated:
യുവതിയുടെ ഒളിച്ചോട്ടത്തെ കുറിച്ച് വിവരമറിഞ്ഞയുടനെ ഇരുവരും ജീവിതം അവസാനിപ്പിക്കുകയായിരുന്നു.
വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതിനെ തുടർന്ന് ഭർത്താവും ഇടനിലക്കാരനും ജീവനൊടുക്കി. കർണാടകയിലെ ദാവൻഗെരെ ജില്ലയിലാണ് സംഭവം നടന്നത്. യുവതിയുടെ ഒളിച്ചോട്ടത്തെ കുറിച്ച് വിവരമറിഞ്ഞയുടനെ ഇരുവരും ജീവിതം അവസാനിപ്പിക്കുകയായിരുന്നു.
ഗുമ്മണൂർ സ്വദേശിയായ ഭർത്താവ് ഹരീഷ് (30), അനെകൊണ്ടയിൽ നിന്നുള്ള രുദ്രേഷ് (36) എന്നിവരാണ് ജീവനൊടുക്കിയത്. ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി പ്രതി സരസ്വതിയെ പോലീസ് അറസ്റ്റു ചെയ്തു. ഇവർ കാമുകനായ കുമാറിനൊപ്പം ഒളിച്ചോടിയതാണ് രണ്ട് പേരുടെയും മരണത്തിന് കാരണമായത്.
വിവാഹം കഴിഞ്ഞ് മൂന്നാം മാസമാണ് സരസ്വതി കുമാറിനൊപ്പം ഒളിച്ചോടിയതെന്ന് പോലീസ് പറയുന്നു. ഇവരുടെ വിവാഹത്തിന് ഇടനിലക്കാരനായി നിന്ന രുദ്രേഷ് ഹരീഷിന്റെ സഹോദരീ ഭർത്താവാണ്.
ക്ഷേത്രത്തിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് സരസ്വതി വീട് വീട്ടിറങ്ങിയതെന്നും എന്നാൽ കാമുകൻ കുമാറിനൊപ്പം ഒളിച്ചോടുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു. ഈ വിവരം അറിഞ്ഞ ഹരീഷ് തന്റെ മരണത്തിന് ഉത്തരവാദികളായ ഭാര്യയുടെയും കാമുകന്റെയും പേര് രേഖപ്പെടുത്തി മരണക്കുറിപ്പെഴുതി വച്ചാണ് ജീവനൊടുക്കിയത്. ഹരീഷിന്റെ മരണവാർത്ത അറിഞ്ഞയുടനെ രുദ്രേഷും ജീവിതം അവസാനിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
advertisement
വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ സരസ്വതി പോലീസ് സ്‌റ്റേഷനിൽ എത്തി ഭർത്താവ് ഹരീഷിനും കുടുംബാംഗങ്ങൾക്കും എതിരെ പീഡന പരാതി നൽകിയിരുന്നതായും പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ഹരീഷുമായുള്ള വിവാഹ സമയത്തുതന്നെ സരസ്വതിയും കുമാറും തമ്മിൽ അടുപ്പത്തിലായിരുന്നു. സരസ്വതിയും ഹരീഷും തമ്മിലുള്ള വിവാഹത്തിന് മുൻകൈയ്യെടുത്തതും ഇടനിലക്കാരനായി പ്രവർത്തിച്ചതും രുദ്രേഷാണെന്നും പോലീസ് പറഞ്ഞു.
സരസ്വതിയും കുമാറും തന്നെ ഭീഷണിപ്പെടുത്തിയതായി മരണക്കുറിപ്പിൽ ഹരീഷ് ആരോപിച്ചിട്ടുണ്ട്. മരണകുറിപ്പിൽ താൻ ജീവനൊടുക്കാൻ കാരണക്കാരായവരുടെ കൂട്ടത്തിൽ സരസ്വതിയുടെ ബന്ധുക്കളായ ഗണേശ്, അഞ്ജീനാമ്മ എന്നിവരുടെ പേരുകളും ഹരീഷ് പരാമർശിച്ചതായാണ് വിവരം.
advertisement
സംഭവത്തിൽ ദാവൻഗെരെ റൂറൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Location :
Karnataka
First Published :
Jan 30, 2026 8:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിവാഹം കഴിഞ്ഞ് മൂന്നാംമാസം ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; ഭർത്താവും ഇടനിലക്കാരനും ജീവനൊടുക്കി










