പാട്ന: കോവിഡ് പോസിറ്റീവായതിന് പിന്നാലെ ഭർത്താവ് ഭാര്യയുടെ തലയറുത്ത് കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. ബിഹാറിലെ റെയിൽവേ ജീവനക്കാരനാണ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഇവർ താമസിക്കുന്ന പാട്നയിലെ ഓം റസിഡൻസി അപാർട്മെന്റിലാണ് നടക്കുന്ന സംഭവമുണ്ടായത്.
അതുൽ ലാൽ എന്നയാളാണ് പ്രതി. അതുലിന്റെ ഭാര്യ തൂലികയ്ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതുൽ യുവതിയെ കഴുത്തറുത്ത് കൊന്നത് . ഇതിന് ശേഷം ഇയാൾ താമസിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. പാട്നയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയാണ് തൂലിക.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
മറ്റൊരു സംഭവത്തിൽ, ലിവ്-ഇൻ പങ്കാളിയുടെ ഭർത്താവ് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. മധ്യപ്രദേശിലെ ജബൽപൂരിൽ ശനിയാഴ്ച രാത്രിയാണ് 45 കാരനെ ലിവ്-ഇൻ പങ്കാളിയുടെ ഭർത്താവ് കൊലപ്പെടുത്തിയത്. രോഗിയാണെന്ന് പറഞ്ഞ് മകളെ കാണാനായാണ് പ്രതി ഭാര്യയെയും ലിവ്-ഇൻ പങ്കാളിയെയും ഭോപ്പാലിൽ നിന്ന് ജബൽപുരിലേക്ക് വിളിച്ചു വരുത്തിയത്. ജബൽപ്പുരിലെ റെയിൽവേ സ്റ്റേഷന് സമീപത്തു വെച്ചാണ് പ്രതി ഭാര്യയുടെ ലിവ്-ഇൻ പങ്കാളിയെ കുത്തിക്കൊന്നത്.
ജബൽപൂരിലെ സിവിൽ ലൈൻസ് പോലീസ് സ്റ്റേഷന് കീഴിലുള്ള റെയിൽവേ സ്റ്റേഷന് സമീപമുള്ള പഴയ പ്രകാശ് കോളനിയിലാണ് സംഭവം. മരിച്ച രാജു ജബൽപൂർ നിവാസിയാണെങ്കിലും കഴിഞ്ഞ നവംബർ മുതൽ ഭോപ്പാലിൽ താമസിച്ചു വരികയായിരുന്നു.
പ്രതി രാം പ്രസാദ് യാദവിന്റെ ഭാര്യ നീതു (38)വുമായി ഒളിച്ചോടിയാണ് രാജു ഭോപ്പാലിൽ വീട് വാടകയ്ക്ക് എടുത്ത് താമസം തുടങ്ങിയത്. ഭാര്യ തന്നെയും അവരുടെ ഒരു മകളെയും രണ്ട് ആൺമക്കളെയും ഉപേക്ഷിച്ചതിനാലാണ് പ്രതി പ്രതികാരം ചെയ്യാൻ ശ്രമിച്ചത്. എട്ടു മാസം മുമ്പ് യുവതി ജബൽപൂരിൽ താമസിക്കാനായി എത്തിയെങ്കിലും 2020 നവംബറിൽ അവർ ഭോപ്പാലിലേക്ക് മാറുകയായിരുന്നു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.