പ്രണയവിവാഹത്തിന് വീട്ടുകാർ എതിര്; കാമുകൻ ദുബായിലും കാമുകി നാട്ടിലും ജീവനൊടുക്കി

Last Updated:

കാമുകിയുടെ മരണ വാർത്തയറിഞ്ഞതോടെ ദുബായിലായിരുന്ന യുവാവും ആത്മഹത്യ ചെയ്യുകയായിരുന്നു

പ്രണയത്തിന് വീട്ടുകാർ എതിര് നിന്നതോടെ ജീവനൊടുക്കി കമിതാക്കൾ. തെലങ്കാന സ്വദേശികളായ യുവാക്കളാണ് രണ്ടിടങ്ങളിലായി ആത്മഹത്യ ചെയ്തത്. തെലങ്കാനയിലെ ഗൊല്ലപ്പള്ളി മണ്ഡൽ സ്വദേശിയായ യുവതിയാണ് ആദ്യം ആത്മഹത്യ ചെയ്തത്.
കാമുകിയുടെ മരണ വാർത്തയറിഞ്ഞതോടെ ദുബായിലായിരുന്ന യുവാവും പിന്നാലെ ആത്മഹത്യ ചെയ്യുകയായിരുന്നു. മനീഷ (21) ദിവസങ്ങൾക്ക് മുമ്പാണ് വീട്ടിൽ തൂങ്ങി മരിച്ചത്. രാകേഷ് (24) എന്നാണ് യുവാവിന്റെ പേര്.
മനീഷയും രാകേഷും ഏറെ നാളായി പ്രണയത്തിലായിരുന്നു. മനീഷയെ വിവാഹം കഴിക്കാൻ മികച്ച ജോലി അന്വേഷിച്ചാണ് രാകേഷ് ദുബായിലേക്ക് പോയത്. എന്നാൽ ഇരുവരുടേയും മാതാപിതാക്കൾ വിവാഹത്തെ ശക്തമായി എതിർത്തിരുന്നു.
മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് രാകേഷ് സോഷ്യൽമീഡിയയിൽ വീഡിയോ അപ് ലോഡ് ചെയ്തിരുന്നു. മനീഷയില്ലാതെ ജീവിക്കാനാകില്ലെന്നും വീട്ടുകാർ വിവാഹത്തിന് സമ്മതിക്കുന്നില്ലെന്നും പറഞ്ഞ് കരയുന്ന വീഡിയോ ആയിരുന്നു ഇത്.
advertisement
You may also like:ഭർത്താവിന് വേറെയും അഞ്ച് ഭാര്യമാർ; ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച് ഭാര്യ
അടുത്തിടെയാണ് രാകേഷ് ദുബായിൽ എത്തിയത്. മാതാപിതാക്കളുടെ സമ്മതത്തോടെ വിവാഹം കഴിക്കണമെന്നായിരുന്നു ഇരുവരുടേയും ആഗ്രഹം. ഇതിനായുള്ള ശ്രമങ്ങളും ഇരുവരും നടത്തി. എന്നാൽ രക്ഷിതാക്കൾ വഴങ്ങിയില്ല. തുടർന്നാണ് മനീഷ വീട്ടിൽ ആത്മഹത്യ ചെയ്തത്.
മനീഷ മരിച്ച് ദിവസങ്ങൾക്കുള്ളിൽ രാകേഷും സ്വയം ജീവനൊടുക്കി. ദുബായിലെ ഫ്ലാറ്റിൽ രാകേഷിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
advertisement
Disclaimer: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
മലയാളം വാർത്തകൾ/ വാർത്ത/Crime/
പ്രണയവിവാഹത്തിന് വീട്ടുകാർ എതിര്; കാമുകൻ ദുബായിലും കാമുകി നാട്ടിലും ജീവനൊടുക്കി
Next Article
advertisement
'യുദ്ധങ്ങൾ പരിഹരിക്കുന്നതിൽ ഞാൻ മിടുക്കൻ; ഇപ്പോള്‍ പാകിസ്ഥാനും അഫ്ഗാനും യുദ്ധത്തിലാണെന്ന് കേള്‍ക്കുന്നു'; ട്രംപ്
'യുദ്ധങ്ങൾ പരിഹരിക്കുന്നതിൽ ഞാൻ മിടുക്കൻ; ഇപ്പോള്‍ പാകിസ്ഥാനും അഫ്ഗാനും യുദ്ധത്തിലാണെന്ന് കേള്‍ക്കുന്നു'; ട്രംപ്
  • താൻ പരിഹരിച്ച എട്ടാമത്തെ യുദ്ധമാണ്  ഇസ്രായേൽ-ഹമാസ് വെടിനിർത്തലെന്ന് ട്രംപ്

  • പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷം അവസാനിപ്പിക്കാൻ ട്രംപ് നീങ്ങും.

  • പാകിസ്ഥാൻ-അഫ്ഗാൻ അതിർത്തിയിൽ ഏറ്റുമുട്ടലിൽ ഡസൻ കണക്കിന് പോരാളികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.

View All
advertisement