ഭർത്താവിന് വേറെയും അഞ്ച് ഭാര്യമാർ; ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച് ഭാര്യ

Last Updated:

ആറാം ഭാര്യ ദാമ്പത്യത്തിന് തയ്യാറാകത്തതോടെ ഏഴാമതും വിവാഹം കഴിക്കാനുള്ള ഒരുക്കത്തിലാണ് 63 കാരനായ ഭർത്താവ്

സൂററ്റ്: തന്നെ കൂടാതെ ഭർത്താവിന് വേറെയും അഞ്ച് ഭാര്യമാരുണ്ടെന്ന് കണ്ടെത്തിയതോടെ ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച് ഭാര്യ. ഗുജറാത്തിലെ സൂററ്റിലാണ് സംഭവം. ഭർത്താവുമായി 21 വയസ്സിന്റെ പ്രായവ്യത്യാസമാണ് യുവതിക്കുള്ളത്.
എന്നാൽ ഭാര്യ കടമകൾ നിറവേറ്റുന്നില്ലെന്ന കാരണം പറഞ്ഞ് ഏഴാമത്തെ വിവാഹത്തിന് ഒരുങ്ങുകയാണ് ഭർത്താവ്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് അയൂബ് ദേഗിയ എന്നയാൾ ആറാമത് വിവാഹം കഴിച്ചത്. വിവാഹശേഷമാണ് ഭർത്താവിന് വേറേയും അഞ്ച് ഭാര്യമാരുണ്ടെന്ന കാര്യം യുവതി അറിയുന്നത്.
ഇതോടെ ഇയാൾക്കൊപ്പം ജീവിക്കാനാകില്ലെന്ന് യുവതി വ്യക്തമാക്കി. തന്നെ കബളിപ്പിച്ചാണ് വിവാഹം ചെയ്തതെന്നും വേറെയും ഭാര്യമാരുള്ള കാര്യം മറച്ചുവെച്ചുവെന്നും യുവതി പറയുന്നു. എന്നാൽ ആറാം ഭാര്യ ദാമ്പത്യത്തിന് തയ്യാറാകത്തതോടെ ഏഴാമതും വിവാഹം കഴിക്കാനുള്ള ഒരുക്കത്തിലാണ് അയൂബ് ദേഗിയ. കഴിഞ്ഞ സെപ്റ്റംബർ മുതൽ താൻ പുതിയ വധുവിനെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അറുപത്തിമൂന്ന് വയസ്സുള്ള ദേഗിയ പറയുന്നു.
advertisement
ഇക്കഴിഞ്ഞ ഡിസംബറിൽ ദേഗിയയുമായുള്ള ബന്ധം യുവതി വേർപിരിഞ്ഞു. ഇതിനു മുമ്പു തന്നെ ദേഗിയയ്ക്കൊപ്പം കിടക്ക പങ്കിടാൻ യുവതി തയ്യാറായിരുന്നില്ല. താനൊരു ഹൃദ്രോഗിയാണെന്നും ഡയബറ്റിസും മറ്റ് അസുഖങ്ങളുണ്ടെന്നും പറയുന്ന ദേഗിയ തനിക്കൊപ്പം ദാമ്പത്യ ജീവിതത്തിന് തയ്യാറുള്ള സ്ത്രീയെയാണ് ഭാര്യയായി വേണ്ടതെന്ന് വാദിക്കുന്നു.
You may also like:എട്ടുതവണ വിവാഹം കഴിച്ച വിവാഹ തട്ടിപ്പു വീരൻ; അബ്ദുൽ റഷീദ് കുടുങ്ങിയത് ക്ഷേത്ര മോഷണ കേസിൽ
യുവതി ഉപേക്ഷിച്ചു പോയതിന് പിന്നാലെ ദേഗിയ മറ്റൊരു സ്ത്രീക്കൊപ്പം ജീവിക്കാൻ തുടങ്ങിയിരുന്നു. ദേഗിയയ്ക്കെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് യുവതി. സെക്ഷൻ 498 എ പ്രകാരം പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
advertisement
സൂററ്റിലെ കൽപേത്ത സ്വദേശിയായ ദേഗിയ കർഷകനാണ്.
അതേസമയം, തമിഴ്നാട്ടിൽ നടന്ന മറ്റൊരു സംഭവത്തിൽ രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുന്നു എന്ന് പറഞ്ഞ ഭർത്താവിനെ ഭാര്യ വെട്ടിക്കൊന്ന സംഭവവും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. തൂത്തുക്കുടി സ്വദേശിയായ പ്രഭു(38) എന്നയാളാണ് കൊല്ലപ്പെട്ടത്. ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം നേരെ പൊലീസ് സ്റ്റേഷനിലെത്തി ഭാര്യ കീഴടങ്ങുകയായിരുന്നു.
You may also like:വിദ്യാഭ്യാസ ലോണിനായി സമീപിച്ച പെൺകുട്ടിയെ ബാങ്ക് മാനേജർ പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി
തൂത്തുക്കുടിയിലെ സ്വകാര്യ മില്ലിലെ ജോലിക്കാരനായിരുന്നു പ്രഭു. ജോലി കഴിഞ്ഞ് മദ്യപിച്ച് വീട്ടിലെത്തി ഭാര്യയുമായി പ്രഭു സ്ഥിരമായി വഴക്കുണ്ടാക്കിയിരുന്നതായി പൊലീസ് പറയുന്നു.
advertisement
കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി പതിവുപോലെ മദ്യപിച്ചെത്തിയ പ്രഭു ഭാര്യയുമായി വഴക്കിട്ടു. വഴക്കിനിടയിൽ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യാനുള്ള തീരുമാനം പ്രഭു ഉമാമേശ്വരിയോട് പറഞ്ഞു. പ്രഭുവിന്റെ ബന്ധുവായ അടുത്ത ഗ്രാമത്തിലുള്ള സ്ത്രീയെ വിവാഹം ചെയ്യുമെന്നായിരുന്നു പറഞ്ഞത്.
ഭർത്താവ് വീണ്ടും വിവാഹം കഴിക്കുമെന്ന് കേട്ട ഉമാമേശ്വരി വീട്ടിലുള്ള മടവാൾ എടുത്ത് പ്രഭുവിന്റെ കഴുത്തിന് വെട്ടുകയായിരുന്നു. ആഴത്തിൽ മുറിവേറ്റ പ്രഭു സംഭവ സ്ഥലത്തു തന്നെ മരണപ്പെടുകയും ചെയ്തു
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭർത്താവിന് വേറെയും അഞ്ച് ഭാര്യമാർ; ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച് ഭാര്യ
Next Article
advertisement
ജമ്മു-കശ്മീരിൽ ഇന്ത്യയുടെ പരമാധികാരത്തെ താലിബാൻ പിന്തുണച്ചതിൽ പാകിസ്ഥാന് രോഷം
ജമ്മു-കശ്മീരിൽ ഇന്ത്യയുടെ പരമാധികാരത്തെ താലിബാൻ പിന്തുണച്ചതിൽ പാകിസ്ഥാന് രോഷം
  • ജമ്മു-കശ്മീരിൽ ഇന്ത്യയുടെ പരമാധികാരത്തെ താലിബാൻ പിന്തുണച്ചതിൽ പാകിസ്ഥാന് രോഷം പ്രകടിപ്പിച്ചു.

  • അഫ്ഗാൻ വിദേശകാര്യമന്ത്രി പാകിസ്ഥാൻ സമാധാനം ആഗ്രഹിക്കുന്നില്ലെങ്കിൽ വേറെ വഴിയുണ്ടെന്ന് മുന്നറിയിപ്പ് നൽകി.

  • പാകിസ്ഥാൻ സമാധാനം ആഗ്രഹിക്കുന്നില്ലെങ്കിൽ അഫ്ഗാനിസ്ഥാന് മറ്റ് വഴികളുണ്ടെന്ന് മുത്തഖി വ്യക്തമാക്കി.

View All
advertisement