വെള്ളറടയില്‍ ഒരേദിവസം വ്യത്യസ്ത സമയങ്ങളിലായി സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍ (Arrest). കീളിയോട് തോട്ടത്ത് വിളാകം പുത്തന്‍ വീട്ടില്‍ രാഖി (23) ആണ് പിടിയിലായത്. 1,13000 രൂപയാണ് ഇവർ മുക്കുപണ്ടം പണയം വെച്ച് തട്ടിയത്.
സംഘത്തില്‍ ഉണ്ടായിരുന്ന മൂന്ന് പ്രതികള്‍ ഒളിവിലാണ്. പേയാട് സ്വദേശി രാധിക, പൂവാര്‍ സ്വദേശികളായ നൗഷാദ്, ഷാഹിദബീവി എന്നിവരാണ് ഒളിൽ
ഫെബ്രുവരി 23 ന് നിലമാമൂട്ടിലെ നന്ദനം ഫൈനാന്‍സിലും മാരായമുട്ടം വടകരയ്ക്ക് സമീപത്തുള്ള ഗോപിക ഫൈനാന്‍സിലമാണ് പ്രതികള്‍ മുക്ക്പണ്ടം പണയം വെച്ചത്.
കൈവശമുണ്ടായിരുന്ന 916 മുദ്ര പതിപ്പിച്ചതും ഹാള്‍മാര്‍ക്കുമുള്ളതുമായ 18 ഗ്രാം തൂക്കമുള്ള മുക്കുപണ്ടം പണയം നല്‍കി 65000 രൂപയും വാങ്ങി ഇവിടെ നിന്ന കടന്ന് കളയുകയായിരുന്നു. തുടര്‍ന്ന് ഉച്ചക്കാണ് നന്ദനം ഫൈനാന്‍സിലെത്തി പ്രതികൾ തട്ടിപ്പ് നടത്തിയത് ഇവിടെ 16 ഗ്രാമോളം തൂക്കമുള്ള മുക്കുപണ്ടത്തില്‍ നിര്‍മിച്ച മാല പണയം വെച്ച് 48000 രൂപയാണ് പ്രതികള്‍ തട്ടിയത്.
സി സി ടി വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിയാനായത്. മറ്റ് പ്രതികളെ ഉടന്‍ പിടികൂടുമെന്ന് വെള്ളറട പോലീസ് പറഞ്ഞു.
POCSO | ആറുവയസ്സുകാരിയെ ഒരു വര്‍ഷം തുടര്‍ച്ചയായി പീഡിപ്പിച്ചു; പ്രതിക്ക് 28 വർഷം കഠിന തടവും 60,000 രൂപ പിഴയുംആറു വയസ്സുകാരിയെ പീഡിപ്പിച്ച (Rape case) കേസില്‍ ബന്ധുവിന് ഇരുപത്തി എട്ട് വര്‍ഷം കഠിന തടവിനും അറുപതിനായിരം രൂപ പിഴയ്ക്കും. തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. തിരുവനന്തപുരം സ്വദേശിയെയാണ് ജഡ്ജി ആര്‍. ജയകൃഷ്ണന്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒമ്പത് മാസം കൂടി ശിക്ഷ അനുഭവിക്കണം.
2017 ആഗസ്റ്റ് മുതല്‍ 2018 ഏപ്രില്‍ മാസത്തില്‍ നിരവധി തവണ പ്രതി കുട്ടിയെ പീഡിപ്പിച്ചു. കോഴിക്കോട്ട് സ്വദേശിയായ കുട്ടി പഠിക്കാനായി അമ്മയുടെ സഹോദരിയുടെ വീട്ടില്‍ എത്തിയതാണ്. സഹോദരിയുടെ മകനാണ് പ്രതി. കുട്ടിയുടെ അമ്മ രോഗബാധിതയായതിനാലാണ് പഠിക്കാന്‍ സഹോദരിയുടെ വീട്ടിലേയ്ക്ക് അയച്ചത്.ഒന്നാം ക്ലാസ്സില്‍ പഠിച്ചിരുന്ന കുട്ടിയെ പ്രതി പല തവണകളായി വീട്ടില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു.
കുട്ടി വേദന കൊണ്ട് കരയുമ്പോള്‍ വാ പൊത്തി പിടിച്ചിട്ട് പ്രതി കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കും. സംഭവത്തെ കുറിച്ച്
പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
ഇതു കൂടാതെ ബൈക്കിന്റെ സൈലന്‍സര്‍ വെച്ച് കുട്ടിയുടെ കാല്‍ പൊള്ളിക്കുകയും ചെയ്തു. പീഡനത്തില്‍ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മുറിവുണ്ടായി.
സ്‌കൂള്‍ അവധിക്ക് കുട്ടിയെ അമ്മ കോഴിക്കോട് കൂട്ടി കൊണ്ട് പോയി. ഈ സമയം കുട്ടിയുടെ സ്വകാര്യ ഭാഗത്തുണ്ടായ മുറിവില്‍ അസ്വസ്ഥത പ്രകടിപ്പിച്ചപ്പോഴാണ് അമ്മയ്ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് കുട്ടിയോട് തിരക്കിയപ്പോഴാണ് പീഡനത്തിന്റെ വിവരം പറഞ്ഞത്.
Sexual Abuse | വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവാവിന്‍റെ വീടിന് മുന്നിൽ സമരവുമായി യുവതിപ്രോസിക്യൂഷന് വേണ്ടി സപെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍ ഹാജരായി. പിഴ തുക കുട്ടിക്ക് നല്‍ക്കണമെന്നും സര്‍ക്കാര്‍ നഷ്ട പരിഹാരം നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്. പൂന്തുറ ഇന്‍സ്‌പെക്ടര്‍
ബി.എസ്.സജി കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ സജിന്‍ ലൂയിസ് എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന്‍ 12 സാക്ഷികളെ വിസ്തരിക്കുകയും 11 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.