മലപ്പുറം; വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവാവിന്‍റെ വീടിന് മുന്നിൽ സമരവുമായി യുവതി. മലപ്പുറം മഞ്ചേരി കൂമംകുളം സ്വദേശിയായ യുവാവിന്‍റെ വീടിന് മുന്നിലാണ് പഴനി സ്വദേശിനിയായ യുവതി മൂന്നു ദിവസമായി സമരം നടത്തുന്നത്. ചെന്നൈയിൽവെച്ചാണ് യുവാവ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി ആരോപിക്കുന്നു.
ചെന്നൈയിൽ പഠനാവശ്യത്തിനായാണ് യുവാവ് എത്തിയത്. ഈ സമയം അവിടെ സ്വകാര്യ ബാങ്കിലെ ജീവനക്കാരിയായിരുന്നു യുവതി. ഇരുവരും തമ്മിൽ പരിചയപ്പെടുകയും പിന്നീട് പ്രണയത്തിലാകുകയും ചെയ്തു. ഇരുവരും മാസങ്ങളോളം ഒരുമിച്ച് താമസിക്കുകയും ചെയ്തു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയാണ് യുവതിയെ യുവാവ് ചൂഷണം ചെയ്തത്. ഇതിനിടെ ഒരു ദിവസം യുവാവ് കേരളത്തിലേക്ക് മുങ്ങുകയായിരുന്നു. വീട്ടുകാരുടെ സമ്മതം വാങ്ങി തിരിച്ചുവരാമെന്ന് പറഞ്ഞ് പോയ യുവാവിനെ പിന്നീട് ഫോണിൽ വിളിച്ചാൽ കിട്ടാതെയായി.
ഇതോടെയാണ് യുവതി ആൺ സുഹൃത്തിനെ അന്വേഷിച്ച് മഞ്ചേരിയിലെത്തിയത്. എന്നാൽ അവിടെവെച്ചും യുവാവ് കാണാൻ കൂട്ടാക്കാതെ വന്നതോടെയാണ് വീടിന് മുന്നിൽ സമരം ആരംഭിച്ചത്. യുവതി സമരം തുടങ്ങിയതോടെ യുവാവും വീട്ടുകാരും അവിടെ നിന്ന് മുങ്ങി. നാട്ടുകാർ വിവരം അറിയിച്ചതോടെ മഞ്ചേരി പൊലീസ് സ്ഥലത്തെത്തി.
എന്നാൽ പീഡനം നടന്നത് ചെന്നൈയിൽ ആയതുകൊണ്ട് തങ്ങൾക്ക് കേസെടുക്കാനാകില്ലെന്നും തമിഴ്നാട് പൊലീസിൽ പരാതി നൽകാനുമാണ് മഞ്ചേരി പൊലീസ് യുവതിയോട് പറഞ്ഞത്. ഇതിനുശേഷം യുവതിയെ അനുനയിപ്പിച്ച് പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
KSRTC സൂപ്പര്‍ ഡീലക്‌സ് ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡ്രൈവർക്ക് സസ്പെൻഷൻപത്തനംതിട്ട: കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസില്‍ (ksrtc super deluxe bus) യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിൽ ഡ്രൈവറെ സസ്പെൻഡ് ചെയ്തു. പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവർ ഷാജഹാനെയാണ് കെ എസ് ആർ ടി സി മാനേജ്മെന്‍റ് സസ്പൻഡ് ചെയ്തത്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് സസ്പെൻഷൻ. ബസിലെ പീഢന ശ്രമത്തിന് വിദ്യാർത്ഥിനി നൽകിയ പരാതിയിലാണ് നടപടി.
Also Read-
Sexual Abuse | പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 14കാരനെതിരെ കേസ്പത്തനംതിട്ട ഡിപ്പോയില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള സൂപ്പര്‍ ഡീലക്‌സ് ബസിലാണ് സംഭവം ഉണ്ടായത്. ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ കുടുംബത്തിലെ വിദ്യാര്‍ഥിനി ഇ- മെയിൽ വഴിയാണ് കെ എസ് ആർ ടി സി അധികൃതർക്ക് പരാതി നൽകിയത്. കെഎസ്ആർടിസി വിജിലൻസിനാണ് പരാതി നൽകിയത്.
ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പരാതിക്ക് ആസ്പദമായ സംഭവം ഉണ്ടായത്. പരാതിയില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് ഓഫീസര്‍ അന്വേഷണം തുടങ്ങി. ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് കൃഷ്ണഗിരിക്ക് സമീപം വച്ചാണ് പീഡനശ്രമം ഉണ്ടായത് എന്നാണ് പരാതിയില്‍ പറയുന്നത്. യുവതി ബെംഗളൂരുവില്‍ എത്തിയതിന് ശേഷം ഇ-മെയിലിലാണ് പരാതി നല്‍കിയത്. പൊലീസിന് പരാതി നൽകിയിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.